വിവരങ്ങള്‍ കാണിക്കുക

നമ്മളെ​ത്തന്നെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

നമ്മളെ​ത്തന്നെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബി​ളി​ന്റെ ഉത്തരം

 ന്യായ​മാ​യ അളവിൽ നമ്മളെ​ത്തന്നെ സ്‌നേ​ഹി​ക്കു​ന്നത്‌ ശരിയാ​ണെ​ന്നും അത്‌ ആവശ്യ​മാ​ണെ​ന്നും ബൈബിൾ സൂചി​പ്പി​ക്കു​ന്നു. അത്തരം സ്‌നേ​ഹ​ത്തിൽ, നിങ്ങ​ളോ​ടു​തന്നെ പരിഗണന കാണി​ക്കു​ന്ന​തും നിങ്ങളെ ബഹുമാ​നി​ക്കു​ന്ന​തും നിങ്ങൾക്ക്‌ ആത്മാഭി​മാ​നം ഉണ്ടായി​രി​ക്കു​ന്ന​തും ഒക്കെ ഉൾപ്പെ​ടു​ന്നു. (മത്തായി 10:31) സ്വാർഥ​തയെ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നില്ല. എന്നാൽ ന്യായ​മായ അളവിൽ സ്വയം സ്‌നേ​ഹി​ക്കു​ന്ന​തി​നെ അത്‌ ശരി​വെ​ക്കു​ന്നു.

നമ്മൾ ആദ്യം ആരെ സ്‌നേ​ഹി​ക്കണം?

  1.   ദൈവത്തോടുള്ള സ്‌നേ​ഹ​മാ​യി​രി​ക്കണം ആദ്യം നമ്മുടെ ഹൃദയ​ത്തിൽ ഉണ്ടായി​രി​ക്കേ​ണ്ടത്‌. ഏറ്റവും വലിയ കല്‌പ​ന​യാ​യി ബൈബിൾ പഠിപ്പി​ക്കു​ന്നത്‌: ‘നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സ്‌നേ​ഹി​ക്കണം’ എന്നാണ്‌.​—മർക്കോസ്‌ 12:28-30; ആവർത്തനം 6:5.

  2.   രണ്ടാമത്തെ വലിയ കല്‌പന, “നിന്റെ അയൽക്കാ​രനെ നീ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം” എന്നാണ്‌.​—മർക്കോസ്‌ 12:31; ലേവ്യ 19:18.

  3.   നമ്മളെത്തന്നെ സ്‌നേ​ഹി​ക്കണം എന്ന കാര്യ​ത്തെ​ക്കു​റിച്ച്‌ വ്യക്തമായ കല്‌പ​ന​യൊ​ന്നും ബൈബിൾ നൽകു​ന്നില്ല. എങ്കിലും ‘നിന്റെ അയൽക്കാ​രനെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം’ എന്ന കല്‌പ​ന​യുണ്ട്‌. ഇത്‌ സൂചി​പ്പി​ക്കു​ന്നത്‌ ന്യായ​മായ അളവിൽ സ്വയം സ്‌നേ​ഹി​ക്കു​ക​യും ആത്മാഭി​മാ​നം ഉണ്ടായി​രി​ക്കു​ക​യും ചെയ്യു​ന്നത്‌ സാധാ​ര​ണ​മാണ്‌, അത്‌ പ്രയോ​ജ​ന​പ്ര​ദ​വു​മാണ്‌ എന്നാണ്‌.

യേശു ആരെയാണ്‌ ആദ്യം സ്‌നേ​ഹി​ച്ചത്‌?

 ദൈവ​ത്തോ​ടും അയൽക്കാ​ര​നോ​ടും നമ്മളോ​ടു​ത​ന്നെ​യും സ്‌നേഹം കാണി​ക്കു​മ്പോൾ എങ്ങനെ സമനില കാണി​ക്ക​ണ​മെന്ന്‌ യേശു കാണിച്ചു. ആ മാതൃക അനുക​രി​ക്കാൻ യേശു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു.​—യോഹന്നാൻ 13:34, 35.

  1.   യേശു ആദ്യം ദൈവ​മായ യഹോ​വയെ സ്‌നേ​ഹി​ച്ചു. ആ ദൈവ​ത്തി​ന്റെ വേല നിറ​വേ​റ്റു​ന്ന​തി​നു​വേണ്ടി യേശു സ്വന്തം ജീവിതം ഉഴിഞ്ഞു​വെച്ചു. “ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു ലോകം അറിയാൻ, പിതാവ്‌ എന്നോടു കല്‌പി​ച്ച​തെ​ല്ലാം ഞാൻ അങ്ങനെ​തന്നെ ചെയ്യു​ക​യാണ്‌.”​—യോഹ​ന്നാൻ 14:31.

  2.   യേശു അയൽക്കാ​രെ​യും സ്‌നേ​ഹി​ച്ചു. മറ്റുള്ള​വ​രു​ടെ ആവശ്യങ്ങൾ പരിഗ​ണി​ച്ചു​കൊ​ണ്ടും സ്വന്തം ജീവൻ ബലി നൽകി​ക്കൊ​ണ്ടു​പോ​ലും യേശു അങ്ങനെ ചെയ്‌തു.​—മത്തായി 20:28.

  3.   തന്റെ അനുഗാ​മി​ക​ളോ​ടും ശിഷ്യ​ന്മാ​രോ​ടും ഒപ്പം ഭക്ഷണം കഴിച്ചു​കൊ​ണ്ടും വിശ്ര​മി​ച്ചു​കൊ​ണ്ടും നല്ല കൂടി​വ​ര​വു​കൾ ആസ്വദി​ച്ചു​കൊ​ണ്ടും യേശു ന്യായ​മായ അളവിൽ സ്വയം സ്‌നേ​ഹി​ച്ചു.​—മർക്കോസ്‌ 6:31, 32; ലൂക്കോസ്‌ 5:29; യോഹ​ന്നാൻ 2:1, 2; 12:2.

നിങ്ങ​ളെ​ക്കാൾ അധികം മറ്റുള്ള​വരെ സ്‌നേ​ഹി​ക്കു​ന്നത്‌ നിങ്ങളു​ടെ സന്തോ​ഷ​വും ആത്മാഭി​മാ​ന​വും കുറയ്‌ക്കു​മോ?

 ഇല്ല, കാരണം നമ്മളെ ദൈവ​ത്തി​ന്റെ സാദൃ​ശ്യ​ത്തി​ലാണ്‌ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. ആ ദൈവ​ത്തി​ന്റെ പ്രമുഖ ഗുണമാണ്‌ സ്വാർഥ​ത​യി​ല്ലാത്ത സ്‌നേഹം. (ഉൽപത്തി 1:27; 1 യോഹ​ന്നാൻ 4:8) ഇത്‌ കാണി​ക്കു​ന്നത്‌ മറ്റുള്ള​വരെ സ്‌നേ​ഹി​ക്കാൻ പറ്റുന്ന വിധത്തി​ലാണ്‌ നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌ എന്നാണ്‌. സ്വയം സ്‌നേ​ഹി​ക്കു​ന്ന​തിന്‌ അതി​ന്റേ​തായ സ്ഥാനമുണ്ട്‌. എന്നാൽ എല്ലാത്തി​നും ഉപരി​യാ​യി നമ്മൾ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും മറ്റുള്ള​വർക്ക്‌ നന്മ ചെയ്യു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മൾ കൂടുതൽ സന്തോ​ഷ​മു​ള്ള​വ​രാ​കും. ബൈബിൾ പറയു​ന്ന​തു​പോ​ലെ “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.”​—പ്രവൃത്തികൾ 20:35.

 കൂടുതൽ ആളുക​ളും അവകാ​ശ​പ്പെ​ടു​ന്നത്‌ സ്വയം സ്‌നേ​ഹി​ക്കു​മ്പോൾ മാത്ര​മാണ്‌ സന്തോഷം കിട്ടു​ക​യു​ള്ളൂ എന്നാണ്‌. അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം ‘നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കുക’ എന്നതാണ്‌ ‘അയൽക്കാ​രെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കാൾ’ പ്രധാനം. എന്നാൽ ആധുനി​ക​കാല അനുഭ​വങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌ മെച്ചപ്പെട്ട ആരോ​ഗ്യ​വും സന്തോ​ഷ​വും ബൈബി​ളി​ന്റെ ജ്ഞാനപൂർവ​മായ ഉപദേശം അനുസ​രി​ക്കു​ന്ന​വർക്കാണ്‌ എന്നാണ്‌. “തനിക്ക്‌ എന്തു നേട്ടമു​ണ്ടെന്നല്ല, മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെ​ന്നാണ്‌ ഓരോ​രു​ത്ത​രും നോ​ക്കേ​ണ്ടത്‌.”​—1 കൊരി​ന്ത്യർ 10:24.