വിവരങ്ങള്‍ കാണിക്കുക

പിശാച്‌ യഥാർഥ​ത്തി​ലു​ണ്ടോ?

പിശാച്‌ യഥാർഥ​ത്തി​ലു​ണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 പിശാച്‌ യഥാർഥ​ത്തിൽ ഉണ്ട്‌. അവൻ “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി” ആണ്‌. ദുഷ്ടനാ​യി​ത്തീർന്ന, ദൈവ​ത്തിന്‌ എതിരെ മത്സരിച്ച ഒരു ആത്മജീ​വി​യാണ്‌ അവൻ. (യോഹന്നാൻ 14:30; എഫെസ്യർ 6:11, 12) പിൻവ​രു​ന്ന പേരു​ക​ളും ഉപയോഗിച്ച്‌ ബൈബിൾ അവന്റെ വ്യക്തി​ത്വം തിരി​ച്ച​റി​യി​ക്കു​ന്നു:

പിശാച്‌ തിന്മയു​ടെ ഒരു പ്രതീ​ക​മോ തിന്മയെന്ന ഗുണമോ അല്ല

 നമ്മുടെ ഉള്ളിലുള്ള തിന്മയെന്ന ഗുണമോ തിന്മയു​ടെ പ്രതീ​ക​മോ മാത്ര​മാണ്‌ പിശാ​ചാ​യ സാത്താൻ എന്നു ചിലർ കരുതു​ന്നു. എന്നാൽ ബൈബി​ളിൽ ദൈവ​വും സാത്താ​നും തമ്മിൽ ഒരു സംഭാ​ഷ​ണം നടത്തി​യ​താ​യി കാണുന്നു. ദൈവം പൂർണ്ണ​നാ​യ​തു​കൊണ്ട്‌ തന്നിൽത്ത​ന്നെ​യു​ള്ള തിന്മയെന്ന ഗുണ​ത്തോട്‌ അല്ലായി​രു​ന്നു ദൈവം സംസാ​രി​ച്ചത്‌. (ആവർത്തനം 32:4; ഇയ്യോബ്‌ 2:1-6) അതു​പോ​ലെ പാപം ഇല്ലാതി​രു​ന്ന യേശു​വി​നെ​യും സാത്താൻ പ്രലോ​ഭി​പ്പി​ച്ചു. (മത്തായി 4:8-10; 1 യോഹ​ന്നാൻ 3:5) അതു​കൊണ്ട്‌ പിശാച്‌ ഒരു യഥാർഥ വ്യക്തി​യാ​ണെന്ന്‌ ബൈബിൾ കാണി​ക്കു​ന്നു. അല്ലാതെ തിന്മയു​ടെ വെറു​മൊ​രു ആൾരൂ​പ​മല്ല.

 പിശാച്‌ ഒരു യഥാർഥ വ്യക്തി​യ​ല്ലെന്ന്‌ പലരും വിശ്വ​സി​ക്കു​ന്ന​തിൽ നമ്മൾ അതിശ​യി​ക്കേ​ണ്ട​തു​ണ്ടോ? ഇല്ല. തന്റെ ഉദ്ദേശ്യ​ങ്ങൾ നടപ്പി​ലാ​ക്കാൻ സാത്താൻ വഞ്ചന ഉപയോ​ഗി​ക്കു​മെന്ന്‌ ബൈബിൾ പറയുന്നു. (2 തെസ്സ​ലോ​നി​ക്യർ 2:9, 10) താൻ സ്ഥിതി​ചെ​യ്യു​ന്നി​ല്ല എന്ന്‌ ആളുകളെ വിശ്വ​സി​പ്പി​ക്കു​ന്ന​താണ്‌ അവന്റെ ഒരു വലിയ തന്ത്രം.—2 കൊരി​ന്ത്യർ 4:4.

പിശാ​ചി​നെ​ക്കു​റി​ച്ചുള്ള മറ്റു ചില തെറ്റി​ദ്ധാ​ര​ണ​കൾ

  മിഥ്യ: പിശാ​ചി​ന്റെ വേറൊ​രു പേരാണ്‌ ലൂസിഫർ.

 സത്യം: ‘തിളങ്ങു​ന്ന​വൻ’ എന്ന്‌ അർഥമുള്ള എബ്രായ പദത്തെ​യാണ്‌ ചില ബൈബി​ളിൽ “ലൂസിഫർ” എന്നു പരിഭാഷ ചെയ്‌തി​രി​ക്കു​ന്നത്‌. (യശയ്യ 14:12) ദൈവം താഴ്‌മ പഠിപ്പി​ക്കാ​നി​രു​ന്ന അഹങ്കാ​രി​ക​ളാ​യ ബാബി​ലോൺ രാജവം​ശ​ത്തെ​യാണ്‌ ഈ പദം സൂചി​പ്പി​ക്കു​ന്ന​തെന്ന്‌ സന്ദർഭം കാണി​ക്കു​ന്നു. (യശയ്യ 14:4, 13-20) അധികാ​ര​മെ​ല്ലാം നഷ്ടപ്പെട്ട ബാബിലോൺ രാജവം​ശ​ത്തെ കളിയാ​ക്കാ​നാണ്‌ ‘തിളങ്ങു​ന്ന​വൻ’ എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

  മിഥ്യ: ആളുകളെ ന്യായം​വി​ധി​ക്കാൻ ദൈവം സാത്താനെ ഉപയോ​ഗി​ക്കു​ന്നു.

 സത്യം: പിശാച്‌ ദൈവ​ത്തി​ന്റെ ശത്രു​വാണ്‌, ദൈവത്തെ സേവി​ക്കു​ന്ന​യാ​ളല്ല. പിശാ​ചാ​യ സാത്താൻ ദൈവത്തെ സേവി​ക്കു​ന്ന​വ​രെ എതിർക്കു​ക​യും അവർക്കെ​തി​രെ തെറ്റായ ആരോ​പ​ണ​ങ്ങൾ ഉന്നയി​ക്കു​ക​യും ചെയ്യുന്നു.—1 പത്രോസ്‌ 5:8; വെളി​പാട്‌ 12:10.