ബൈബിൾ ഭൂപടങ്ങൾ
ബൈബിൾ ഭൂപടങ്ങൾ നിറഞ്ഞ കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപത്രിക ബൈബിൾ ആഴത്തിൽ പഠിക്കാൻ നിങ്ങളെ സഹായിക്കും. ബൈബിളിൽ ഒരുപാട് സ്ഥലങ്ങളുടെയും നഗരങ്ങളുടെയും നാടുകളുടെയും ഒക്കെ പേരുകളുണ്ട്. ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ ഈ ഭൂപടങ്ങൾ ഉപയോഗിച്ചാൽ വായിക്കുന്ന ഭാഗങ്ങൾ ഭാവനയിൽ കാണാൻ എളുപ്പമായിരിക്കും. ഓരോ സംഭവവും നടന്ന സ്ഥലം എവിടെയാണെന്നു മനസ്സിലാക്കാൻ കഴിയും. ചില സ്ഥലങ്ങളുടെ ഭൂപ്രകൃതി അറിയുന്നത് അവിടെ നടന്ന സംഭവങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും.
കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ഈ ലഘുപത്രികയിൽ ബൈബിളിൽ പറയുന്ന നാടുകളുടെ കളർ മാപ്പുകളും ചാർട്ടുകളും ഉണ്ട്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങളും ഡയഗ്രങ്ങളും മറ്റ് ഫീച്ചറുകളും നിങ്ങളുടെ ബൈബിൾപഠനം കൂടുതൽ മെച്ചപ്പെടുത്തും.
ഇതിലെ ഭൂപടങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് പലതും മനസ്സിലാക്കാനാകും. . .
അബ്രാഹാമും യിസ്ഹാക്കും യാക്കോബും യാത്ര ചെയ്ത വഴികൾ
ഈജിപ്തിൽനിന്ന് ഇസ്രായേല്യർ വാഗ്ദത്തദേശത്തേക്ക് പോയ വഴികൾ
ഇസ്രായേലിന്റെയും ശത്രുരാജ്യങ്ങളുടെയും സ്ഥാനം
തന്റെ ശുശ്രൂഷക്കാലത്ത് യേശു പോയ സ്ഥലങ്ങൾ
ബൈബിളിൽ പറയുന്ന ബാബിലോൺ, ഗ്രീസ്, റോം എന്നിങ്ങനെയുള്ള സാമ്രാജ്യങ്ങളുടെ വിസ്തൃതി
ഓൺലൈനിൽ ബൈബിൾ ഭൂപടങ്ങളുടെ ഈ ശേഖരം നിങ്ങൾക്കു സൗജന്യമായി ലഭിക്കും.