ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
അവർ ‘വിലയേറിയ മുത്ത്’ കണ്ടെത്തി
മനുഷ്യരുടെ എല്ലാ പ്രശ്നങ്ങളും ദൈവരാജ്യം പരിഹരിക്കുമെന്ന് യേശു പഠിപ്പിച്ചു. (മത്തായി 6:10) ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യത്തിന്റെ മൂല്യം മനസ്സിലാക്കാൻ സഹായിക്കുന്ന രണ്ട് ദൃഷ്ടാന്തങ്ങൾ മത്തായി 13:44-46 വരെയുള്ള വാക്യങ്ങളിൽ യേശു പറഞ്ഞു:
വയലിൽ ജോലി ചെയ്യുന്ന ഒരാൾ അവിടെ മറഞ്ഞിരിക്കുന്ന ഒരു നിധി അപ്രതീക്ഷിതമായി കണ്ടെത്തുന്നു.
മേന്മയേറിയ മുത്തുകൾ തേടി സഞ്ചരിക്കുന്ന ഒരു വ്യാപാരി വിലയേറിയ ഒരു മുത്ത് അന്വേഷിച്ച് കണ്ടെത്തുന്നു.
ഈ രണ്ടു പേരും അവർ കണ്ടെത്തിയ നിധി നേടുന്നതിനുവേണ്ടി തങ്ങൾക്കുള്ളതെല്ലാം സന്തോഷത്തോടെ വിൽക്കുന്നു. ദൈവരാജ്യത്തെ വളരെ മൂല്യമുള്ളതായി കാണുകയും അതിനായി വലിയ ത്യാഗങ്ങൾ ചെയ്യുകയും ചെയ്യുന്നവരെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. (ലൂക്കോസ് 18:29, 30) യേശുവിന്റെ ദൃഷ്ടാന്തത്തിൽ കണ്ടതുപോലുള്ള രണ്ടു പേരെ ഈ വീഡിയോയിൽ നമുക്കു പരിചയപ്പെടാം.