വിവരങ്ങള്‍ കാണിക്കുക

ദുരി​ത​ബാ​ധി​തർക്ക്‌ സ്‌നേ​ഹ​ത്തി​ന്റെ സാന്ത്വ​ന​സ്‌പർശം

ദുരി​ത​ബാ​ധി​തർക്ക്‌ സ്‌നേ​ഹ​ത്തി​ന്റെ സാന്ത്വ​ന​സ്‌പർശം

അവശ്യ​ഘ​ട്ട​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ സഹവി​ശ്വാ​സി​കൾക്കും മറ്റുള്ള​വർക്കും സഹായ​വു​മാ​യി ഓടി​യെ​ത്താ​റുണ്ട്‌. സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ മുഖമു​ദ്ര​യാ​യ സ്‌നേ​ഹ​മാണ്‌ അവരെ ഇതിനു പ്രചോ​ദി​പ്പി​ക്കു​ന്നത്‌.—യോഹ​ന്നാൻ 13:35.

2012-ന്റെ മധ്യഭാ​ഗം​വ​രെ​യു​ള്ള 12 മാസക്കാ​ലത്ത്‌ അവർ പല സഹായ​ങ്ങ​ളും ചെയ്‌തു​കൊ​ടു​ത്തു. അവയുടെ ഒരു ചെറിയ പട്ടിക​യാണ്‌ താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌. മറ്റു സഹായങ്ങൾ ചെയ്യു​ന്ന​തോ​ടൊ​പ്പം ആത്മീയ​വും വൈകാ​രി​ക​വും ആയ പിന്തുണ നൽകാ​നും സാക്ഷികൾ ശ്രദ്ധി​ക്കാ​റുണ്ട്‌. അതു പക്ഷേ, ഈ പട്ടിക​യിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടി​ല്ല. ബ്രാ​ഞ്ചോ​ഫീ​സു​കൾ നിയമി​ക്കു​ന്ന ദുരി​താ​ശ്വാ​സ കമ്മിറ്റി​ക​ളി​ലൂ​ടെ​യാണ്‌ സഹായം എത്തിക്കു​ന്നത്‌. സഹായം നൽകു​ന്ന​തിൽ പ്രാ​ദേ​ശി​ക സഭകളും പതിവാ​യി അവരോ​ടു ചേർന്ന്‌ പ്രവർത്തി​ക്കു​ന്നു.

ജപ്പാൻ

ജപ്പാൻ: 2011 മാർച്ച്‌ 11. ഒരു ഭൂകമ്പ​വും അതിന്റെ ഫലമാ​യു​ണ്ടാ​യ സുനാ​മി​യും വടക്കൻ ജപ്പാനിൽ ലക്ഷക്കണ​ക്കിന്‌ ആളുകളെ പിടി​ച്ചു​ല​ച്ചു. ലോക​മെ​മ്പാ​ടു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്കാ​യി പണവും വസ്‌തു​വ​ക​ക​ളും ഉദാര​മാ​യി നൽകി; പലരും അവിടെ ചെന്ന്‌ സഹായി​ക്കു​ക​യും ചെയ്‌തു. ജപ്പാനി​ലെ ഭൂകമ്പ ബാധിത പ്രദേ​ശത്ത്‌ ഞങ്ങൾ നടത്തിയ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ ഒരു വീഡി​യോ കാണൂ.

ബ്രസീൽ: പ്രളയ​വും ഉരുൾപൊ​ട്ട​ലും മണ്ണിടി​ച്ചി​ലും നൂറു​ക​ണ​ക്കിന്‌ ആളുക​ളു​ടെ ജീവൻ കവർന്നു. യഹോ​വ​യു​ടെ സാക്ഷികൾ അവി​ടേക്ക്‌ 20,000 കുപ്പി കുടി​വെ​ള്ളം, പെട്ടെന്ന്‌ ചീത്തയാ​കാ​ത്ത 42 ടൺ ആഹാര​സാ​ധ​ന​ങ്ങൾ, 10 ടൺ വസ്‌ത്ര​ങ്ങൾ എന്നിവ​യും 5 ടൺ ശുചീ​ക​ര​ണ​സാ​ധ​ന​ങ്ങ​ളും മരുന്നു​ക​ളും മറ്റു സാധന​ങ്ങ​ളും അയച്ചു​കൊ​ടു​ത്തു.

കോം​ഗോ (ബ്രാസ​വിൽ): വെടി​ക്കോ​പ്പു​ക​ളും മറ്റും കൂട്ടി​യി​ട്ടി​രു​ന്ന​തി​നു തീപി​ടിച്ച്‌ സമീപ​ത്തു​ണ്ടാ​യി​രു​ന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 4 വീടുകൾ പൂർണ​മാ​യി നശിക്കു​ക​യും 28 വീടു​കൾക്കു കേടു പറ്റുക​യും ചെയ്‌തു. ദുരന്ത​ത്തിന്‌ ഇരയായ കുടും​ബ​ങ്ങൾക്ക്‌ ആഹാര​വും വസ്‌ത്ര​വും നൽകി​യ​തി​നു പുറമേ അവി​ടെ​യു​ള്ള സാക്ഷികൾ അവരെ തങ്ങളുടെ വീട്ടിൽ താമസി​പ്പി​ക്കു​ക​യും ചെയ്‌തു.

കോം​ഗോ (കിൻഷാസ): കോളറ പിടി​പെ​ട്ട​വർക്കു മരുന്നു നൽകി. കനത്ത മഴയെ തുടർന്നു​ണ്ടാ​യ വെള്ള​പ്പൊ​ക്ക​ത്തി​ന്റെ കെടു​തി​കൾ അനുഭ​വി​ക്കേ​ണ്ടി​വ​ന്ന​വർക്ക്‌ വസ്‌ത്ര​ങ്ങൾ വിതരണം ചെയ്‌തു. അഭയാർഥി ക്യാമ്പു​ക​ളിൽ വൈദ്യ​സ​ഹാ​യ​വും ടൺ കണക്കിന്‌ തുണി​ക​ളും എത്തിച്ചു​കൊ​ടു​ത്തു; കൃഷി ചെയ്യാൻ വിത്തു​ക​ളും നൽകി.

വെന​സ്വേ​ല: ശക്തമായ മഴയിൽ വെള്ള​പ്പൊ​ക്ക​വും മണ്ണിടി​ച്ചി​ലും ഉണ്ടായി. ദുരി​താ​ശ്വാ​സ കമ്മിറ്റി പ്രളയ​ബാ​ധി​ത​രാ​യ 288 സാക്ഷി​കൾക്കു സഹായം എത്തിച്ചു. 50-ലേറെ വീടുകൾ പുതു​താ​യി പണിതു​കൊ​ടു​ത്തു. വലെൻസി​യ തടാക​ത്തി​ലെ ജലനി​രപ്പ്‌ ഉയർന്ന​തി​നാൽ സമീപത്തെ പല വീടു​ക​ളും അപകട​ഭീ​ഷ​ണി​യി​ലാണ്‌. അവർക്കും സഹായം എത്തിക്കു​ന്നു.

ഫിലിപ്പീൻസ്‌

ഫിലി​പ്പീൻസ്‌: ചുഴലി​ക്കൊ​ടു​ങ്കാ​റ്റു​മൂ​ലം രാജ്യ​ത്തി​ന്റെ ചില ഭാഗങ്ങ​ളിൽ പ്രളയം ഉണ്ടായി. പ്രളയ​ബാ​ധി​തർക്കു ബ്രാ​ഞ്ചോ​ഫീസ്‌ ആഹാര​സാ​ധ​ന​ങ്ങ​ളും വസ്‌ത്ര​ങ്ങ​ളും അയച്ചു​കൊ​ടു​ത്തു. വെള്ളം താഴ്‌ന്ന​തി​നു ശേഷം അവി​ടെ​യു​ള്ള സാക്ഷികൾ ശുചീ​ക​ര​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ സഹായി​ച്ചു.

കനഡ: ആൽബെർട്ട​യിൽ വലി​യൊ​രു കാട്ടുതീ ഉണ്ടായ​പ്പോൾ ശുചീ​ക​ര​ണ​പ്ര​വർത്ത​ന​ങ്ങൾക്കു​വേണ്ടി ചുറ്റു​വ​ട്ട​ത്തു​ള്ള സാക്ഷികൾ ഒരു വൻതുക സാൽവേ ലേക്‌ സഭയ്‌ക്കു സംഭാവന നൽകി. എന്നാൽ അത്രയും പണം ആവശ്യ​മി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ലോക​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളി​ലു​ള്ള ദുരന്ത​ബാ​ധി​ത​രെ സഹായി​ക്കു​ന്ന​തി​നാ​യി ലഭിച്ച തുകയു​ടെ പകുതി​യി​ല​ധി​കം അവർ സംഭാവന ചെയ്‌തു.

കോറ്റ്‌-ഡീ ഐവോർ: അവിടെ ഒരു യുദ്ധം ഉണ്ടായ​പ്പോൾ, ആവശ്യ​ക്കാർക്കു സാധന​ങ്ങ​ളും താമസ​സൗ​ക​ര്യ​വും വൈദ്യ​സ​ഹാ​യ​വും നൽകി. യുദ്ധകാ​ല​ത്തും അതിനു മുമ്പും പിമ്പും ഇങ്ങനെ ചെയ്‌തു.

ഫിജി: കനത്ത മഴമൂലം ഉണ്ടായ വെള്ള​പ്പൊ​ക്കം സാക്ഷി​ക​ളു​ടെ 192 കുടും​ബ​ങ്ങ​ളെ ബാധിച്ചു. മിക്കവ​രു​ടെ​യും കൃഷി​യി​ട​ങ്ങൾ പൂർണ​മാ​യി നശിച്ചു; ഭക്ഷണത്തി​നും വരുമാ​ന​ത്തി​നും അവർ ആശ്രയി​ച്ചി​രു​ന്നത്‌ ആ ഫാമു​ക​ളെ​യാണ്‌. ദുരി​ത​ബാ​ധി​തർക്ക്‌ ആഹാര​സാ​ധ​ന​ങ്ങൾ നൽകി.

ഘാന: വെള്ള​പ്പൊ​ക്കം രാജ്യ​ത്തി​ന്റെ കിഴക്കൻ മേഖല​യു​ടെ താളം തെറ്റിച്ചു. പ്രളയ​ബാ​ധി​തർക്ക്‌ ആഹാര​വും വിത്തും വീടു​ക​ളും നൽകി.

ഐക്യ​നാ​ടു​കൾ: ചുഴലി​ക്കാറ്റ്‌ മൂന്നു സംസ്ഥാ​ന​ങ്ങ​ളി​ലാ​യി സാക്ഷി​ക​ളു​ടെ 66 വീടു​കൾക്കു കേടു​വ​രു​ത്തി; 12 വീടുകൾ പൂർണ​മാ​യി തകർക്കു​ക​യും ചെയ്‌തു. മിക്കവർക്കും ഇൻഷ്വ​റൻസ്‌ ഉണ്ടായി​രു​ന്നെ​ങ്കി​ലും കേടു​പോ​ക്ക​ലി​നാ​യി ധനസഹാ​യം നൽകി.

അർജന്റീന: രാജ്യ​ത്തി​ന്റെ തെക്കു​ഭാ​ഗത്ത്‌ ഒരു അഗ്നിപർവ​ത​ത്തിൽനി​ന്നുള്ള ചാരം വീണ്‌ വീടു​കൾക്കു നാശന​ഷ്ട​മു​ണ്ടാ​യി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകൾ അവരെ സഹായി​ച്ചു.

മൊസാ​മ്പിക്ക്‌: കൊടും​വ​രൾച്ച​മൂ​ലം ദുരി​ത​ത്തി​ലാ​യ 1,000-ത്തിലേറെ പേർക്ക്‌ ആഹാരം വിതരണം ചെയ്‌തു.

നൈജീ​രി​യ: വലി​യൊ​രു ബസ്സ്‌ അപകട​ത്തിൽ പരിക്കേറ്റ 25-ഓളം സാക്ഷി​കൾക്കു സാമ്പത്തിക സഹായം നൽകി. രാജ്യ​ത്തി​ന്റെ വടക്കു ഭാഗത്ത്‌ വംശീയ-മത ഏറ്റുമു​ട്ട​ലു​ക​ളു​ടെ ഫലമായി വീടു നഷ്ടപ്പെട്ട അനേകരെ സഹായി​ച്ചു.

ബെനിൻ: പ്രളയ​ബാ​ധി​തർക്ക്‌ മരുന്ന്‌, വസ്‌ത്രം, കൊതു​കു​വല, ശുദ്ധജലം, താമസ​സൗ​ക​ര്യം എന്നിവ നൽകി.

ഡൊമിനിക്കൻ റിപ്പബ്ലിക്‌

ഡൊമി​നി​ക്കൻ റിപ്പബ്ലിക്‌: ഐറിൻ ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ നാശം വിതച്ച​പ്പോൾ പ്രാ​ദേ​ശി​ക സഭകൾ വീടുകൾ നന്നാക്കു​ക​യും മറ്റു സഹായങ്ങൾ എത്തിച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു.

എത്യോ​പ്യ: രണ്ടു സ്ഥലത്ത്‌ വരൾച്ച​യും ഒരിടത്ത്‌ പ്രളയ​വും ഉണ്ടായി. അതിന്‌ ഇരയാ​യ​വർക്ക്‌ സാമ്പത്തി​ക​സ​ഹാ​യം നൽകി.

കെനിയ: വരൾച്ച​മൂ​ലം കഷ്ടം അനുഭ​വി​ക്കു​ന്ന​വർക്കു ധനസഹാ​യം നൽകി.

മലാവി: സാലെക്ക അഭയാർഥി ക്യാമ്പിൽ കഴിയു​ന്ന​വർക്ക്‌ സഹായം കൊടു​ത്തു.

നേപ്പാൾ: മണ്ണിടി​ച്ചി​ലിൽ സാക്ഷി​യാ​യ ഒരു സ്‌ത്രീ​യു​ടെ വീടിനു സാരമായ കേടു​പ​റ്റി. അവർക്ക്‌ തത്‌കാ​ലം താമസി​ക്കാൻ ഒരിടം നൽകി. പ്രാ​ദേ​ശി​ക സഭ മറ്റു സഹായ​ങ്ങ​ളും ചെയ്‌തു​കൊ​ടു​ത്തു.

പാപ്പുവ ന്യൂഗി​നി: സാമൂ​ഹി​ക​വി​രു​ദ്ധർ സാക്ഷി​ക​ളു​ടെ എട്ടു വീടു​കൾക്കു തീയിട്ടു. അവ പുതു​ക്കി​പ്പ​ണി​യാ​നു​ള്ള ക്രമീ​ക​ര​ണ​ങ്ങൾ ചെയ്‌തു.

റൊമാ​നി​യ: പ്രളയ​ത്തിൽ ചില സാക്ഷി​കൾക്കു വീടു നഷ്ടപ്പെട്ടു. അവ വീണ്ടും പണിയാൻ സഹായം നൽകി.

മാലി: കടുത്ത വരൾച്ച​മൂ​ലം വിളവു മോശ​മാ​യിട്ട്‌ ചിലർക്ക്‌ ആഹാര​മി​ല്ലാ​താ​യി. അവരെ സഹായി​ക്കാൻ അയൽരാ​ജ്യ​മാ​യ സെനഗ​ലി​ലു​ള്ള സാക്ഷികൾ സാമ്പത്തിക സഹായം നൽകി.

സിയറ ലിയോൺ: മുമ്പ്‌ യുദ്ധ​മേ​ഖ​ല​യാ​യി​രു​ന്ന സ്ഥലത്ത്‌ താമസി​ക്കു​ന്ന യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഫ്രാൻസിൽനി​ന്നു​ള്ള സാക്ഷി​ക​ളാ​യ ഡോക്‌ടർമാർ വൈദ്യ​സ​ഹാ​യം നൽകി.

തായ്‌ലൻഡ്‌: പല പ്രവി​ശ്യ​ക​ളി​ലും പ്രളയം നാശം വിതച്ചു. ദുരി​താ​ശ്വാ​സ​പ്ര​വർത്തകർ 100 വീടും 6 രാജ്യ​ഹാ​ളും കേടു​പോ​ക്കു​ക​യും വൃത്തി​യാ​ക്കു​ക​യും ചെയ്‌തു.

ചെക്‌ റിപ്പബ്ലിക്‌: പ്രളയ​ത്തിൽ ചെക്‌ റിപ്പബ്ലി​ക്കി​ലെ പല വീടു​കൾക്കും കേടു​പാ​ടു സംഭവി​ച്ച​പ്പോൾ അടുത്തുള്ള സ്ലൊവാ​ക്യ​യി​ലെ സാക്ഷികൾ സഹായ​ത്തിന്‌ എത്തി.

ശ്രീലങ്ക: സുനാ​മി​യെ​ത്തു​ടർന്ന്‌ നടത്തിവന്ന ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ ഏതാണ്ട്‌ പൂർത്തി​യാ​യി.

സുഡാൻ: പോരാ​ട്ടം നിമിത്തം മാറ്റി​പ്പാർപ്പി​ക്ക​പ്പെട്ട യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ആഹാര​സാ​ധ​ന​ങ്ങൾ, വസ്‌ത്രം, ചെരിപ്പ്‌, പ്ലാസ്റ്റിക്‌ ഷീറ്റ്‌ എന്നിവ അയച്ചു​കൊ​ടു​ത്തു.

ടാൻസ​നി​യ: അതിരൂ​ക്ഷ​മാ​യ പ്രളയം​മൂ​ലം 14 കുടും​ബ​ങ്ങൾക്ക്‌ തങ്ങളുടെ സാധന​സാ​മ​ഗ്രി​കൾ നഷ്ടപ്പെട്ടു. ആ പ്രദേ​ശ​ത്തെ സഭകൾ അവർക്ക്‌ വസ്‌ത്ര​ങ്ങ​ളും മറ്റ്‌ അവശ്യ​വ​സ്‌തു​ക്ക​ളും നൽകി. ഒരു വീടു പുതു​ക്കി​പ്പ​ണി​യു​ക​യും ചെയ്‌തു.

സിംബാ​ബ്‌വെ: കടുത്ത വരൾച്ച​യു​ടെ ഫലമായി രാജ്യ​ത്തി​ന്റെ ഒരു ഭാഗം പട്ടിണി​യി​ലാ​യി. അവർക്ക്‌ ഭക്ഷണവും പണവും നൽകി.

ബുറുണ്ടി: അഭയാർഥി​കൾക്കു വൈദ്യ​ചി​കി​ത്സ ഉൾപ്പെ​ടെ​യു​ള്ള സഹായങ്ങൾ നൽകി​വ​രു​ന്നു.