വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Marek M. Berezowski/Anadolu Agency via Getty Images

ഉണർന്നിരിക്കുക!

യു​ക്രെ​യിൻ യുദ്ധം രണ്ടാം വർഷത്തി​ലേക്ക്‌—ബൈബിൾ എന്തു പ്രത്യാ​ശ​യാ​ണു തരുന്നത്‌?

യു​ക്രെ​യിൻ യുദ്ധം രണ്ടാം വർഷത്തി​ലേക്ക്‌—ബൈബിൾ എന്തു പ്രത്യാ​ശ​യാ​ണു തരുന്നത്‌?

 2023 ഫെബ്രു​വരി 24 വെള്ളി​യാഴ്‌ച, യു​ക്രെ​യിൻ യുദ്ധം രണ്ടാം വർഷത്തി​ലേക്ക്‌ കടന്നി​രി​ക്കു​ക​യാണ്‌. ചില റിപ്പോർട്ടു​കൾ പറയു​ന്ന​ത​നു​സ​രിച്ച്‌, യു​ക്രെ​യി​നി​ലും റഷ്യയി​ലും ഉള്ള ഏകദേശം 3,00,000 പട്ടാള​ക്കാർക്ക്‌ ജീവൻ നഷ്ടമാ​കു​ക​യോ പരി​ക്കേൽക്കു​ക​യോ ചെയ്‌തി​ട്ടുണ്ട്‌. ഇനി, ഏതാണ്ട്‌ 30,000 സാധാ​ര​ണ​ക്കാർ മരി​ച്ചെ​ന്നാ​ണു കരുത​പ്പെ​ടു​ന്നത്‌. പക്ഷേ ഈ സംഖ്യകൾ ഇതിലും കൂടുതൽ ആയിരി​ക്കാ​നാ​ണു സാധ്യത.

 എന്നാൽ സങ്കടക​ര​മായ കാര്യം, ഈ യുദ്ധം അവസാ​നി​ക്കു​ന്ന​തി​ന്റെ ലക്ഷണ​മൊ​ന്നും കാണാ​നില്ല എന്നതാണ്‌.

  •   “റഷ്യൻസേ​നകൾ യു​ക്രെ​യി​നി​ന്റെ അതിർത്തി കടന്നിട്ട്‌ ഒരു വർഷ​ത്തോ​ളം ആയിരി​ക്കു​ന്നു. പക്ഷേ പോരാ​ട്ട​ത്തി​ന്റെ കനലുകൾ അണയു​ന്ന​തി​ന്റെ സൂചന​ക​ളൊ​ന്നും കാണു​ന്നില്ല. ഒന്നുകിൽ ഏതെങ്കി​ലും ഒരു പക്ഷം വിജയ​ത്തി​ലേക്കു നീങ്ങണം, അല്ലെങ്കിൽ സമാധാ​ന​ചർച്ചകൾ ഫലം കാണണം. ഇതു രണ്ടും നടക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നില്ല.”—NPR (നാഷണൽ പബ്ലിക്‌ റേഡി​യോ), 2023 ഫെബ്രു​വരി 19.

 ഇതും ലോക​ത്തി​നു ചുറ്റും നടക്കുന്ന ഇതു​പോ​ലുള്ള മറ്റു യുദ്ധങ്ങ​ളും നിഷ്‌ക​ള​ങ്ക​രായ ആളുകൾക്ക്‌ എത്ര​ത്തോ​ളം കഷ്ടപ്പാ​ടു​ക​ളും വേദന​ക​ളും ആണ്‌ വരുത്തി​വെ​ക്കു​ന്നത്‌. അതു കാണു​ന്നതു പലരു​ടെ​യും മനസ്സിനെ വിഷമി​പ്പി​ക്കു​ന്നുണ്ട്‌. ഇക്കാര്യ​ത്തിൽ ബൈബിൾ എന്തു പ്രതീ​ക്ഷ​ക​ളാ​ണു തരുന്നത്‌? യുദ്ധങ്ങൾക്കെ​ല്ലാം ഒരു അവസാനം ഉണ്ടാകു​മോ?

എല്ലാ യുദ്ധങ്ങ​ളെ​യും അവസാ​നി​പ്പി​ക്കുന്ന ഒരു യുദ്ധം

 മനുഷ്യ​കു​ടും​ബത്തെ നശിപ്പി​ക്കു​ന്നതല്ല, അവരെ രക്ഷിക്കുന്ന ഒരു യുദ്ധ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു. ആ യുദ്ധത്തി​ന്റെ പേരാണ്‌ അർമ​ഗെ​ദോൻ. ‘സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധം’ എന്നാണ്‌ അതിനെ വിശേ​ഷി​പ്പി​ക്കു​ന്നത്‌. (വെളി​പാട്‌ 16:14, 16) ഇപ്പോൾ നാശം​വി​ത​യ്‌ക്കുന്ന യുദ്ധങ്ങൾക്കു കാരണ​മായ മനുഷ്യ​ഭ​ര​ണത്തെ ദൈവം ആ യുദ്ധത്തി​ലൂ​ടെ നശിപ്പി​ക്കും. അർമ​ഗെ​ദോ​നി​ലൂ​ടെ എന്നും നിലനിൽക്കുന്ന സമാധാ​നം എങ്ങനെ​യാ​ണു സാധ്യ​മാ​കു​ന്ന​തെന്ന്‌ അറിയാൻ താഴെ കൊടു​ത്തി​രി​ക്കുന്ന ലേഖനങ്ങൾ വായി​ക്കുക: