ഏകാകിത്വം
ഏകാകിത്വത്തിന്റെ പ്രയോജനം എന്താണ്?
ഏകാകിയായ ഒരു ക്രിസ്ത്യാനിയെ കല്യാണംകഴിക്കാൻ നിർബന്ധിക്കുന്നതു തെറ്റായിരിക്കുന്നത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
റോമ 14:10-12—സഹക്രിസ്ത്യാനിയെ വിധിക്കുന്നത് തെറ്റായിരിക്കുന്നതിന്റെ കാരണം പൗലോസ് അപ്പോസ്തലൻ വിശദീകരിച്ചു
-
1കൊ 9:3-5—പൗലോസ് അപ്പോസ്തലനു വേണമെങ്കിൽ വിവാഹംകഴിക്കാമായിരുന്നു; എന്നാൽ ഏകാകിയായിരുന്നതുകൊണ്ട് ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു
-
സന്തോഷമുള്ള ജീവിതത്തിന് ഏകാകികൾ വിവാഹംകഴിച്ചേ മതിയാകൂ എന്നുണ്ടോ?
-
ബൈബിൾ വിവരണങ്ങൾ:
-
ന്യായ 11:30-40—യിഫ്താഹിന്റെ മകൾ ഏകാകിയായിരുന്നു; എങ്കിലും അർഥവത്തായ ജീവിതം നയിച്ചു
-
പ്രവൃ 20:35—യേശു വിവാഹം കഴിച്ചില്ല; എങ്കിലും മറ്റുള്ളവർക്കുവേണ്ടി തന്നെത്തന്നെ വിട്ടുകൊടുത്തതുകൊണ്ട് യേശു സന്തോഷമുള്ളവനായിരുന്നു
-
1തെസ്സ 1:2-9; 2:12—ഏകാകിയായിരുന്ന പൗലോസ് അപ്പോസ്തലൻ തനിക്ക് ശുശ്രൂഷയിൽ ലഭിച്ച സന്തോഷത്തെയും സംതൃപ്തിയെയും കുറിച്ച് വിശദീകരിച്ചു
-
എല്ലാ ക്രിസ്ത്യാനികളെയുംപോലെ ഏകാകികളും ധാർമികമായി ശുദ്ധിയുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
1കൊ 6:18; ഗല 5:19-21; എഫ 5:3, 4
-
ബൈബിൾ വിവരണങ്ങൾ:
-
സുഭ 7:7-23—ധാർമികശുദ്ധിയില്ലാത്ത ഒരു സ്ത്രീയുടെ വശീകരണത്തിനു വഴങ്ങിയ ഒരു ചെറുപ്പക്കാരന്റെ ദാരുണമായ അവസ്ഥ ശലോമോൻ രാജാവ് വിശദീകരിക്കുന്നു
-
ഉത്ത 4:12; 8:8-10—ധാർമികശുദ്ധി പാലിച്ച ശൂലേംകന്യകയെ തിരുവെഴുത്തുകൾ പ്രശംസിക്കുന്നു
-
ഏകാകിയായ ഒരു വ്യക്തി വിവാഹത്തെക്കുറിച്ച് ചിന്തിച്ചേക്കാവുന്നത് എപ്പോൾ?
1തെസ്സ 4:4, 5 കൂടെ കാണുക