ക്ഷമ
യഹോവയുടെ ക്ഷമ എത്ര വലുതാണ്?
2പത്ര 3:9 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
സങ്ക 78:40, 41; 106:36-46—ഇസ്രായേല്യർ യഹോവയെ പല പ്രാവശ്യം വേദനിപ്പിച്ചെങ്കിലും യഹോവ പിന്നെയും പിന്നെയും അവരോടു ക്ഷമിച്ചു
-
ലൂക്ക 15:11-32—വഴിതെറ്റിപ്പോയെങ്കിലും പശ്ചാത്തപിച്ച് തിരികെ വന്ന മകനോടു കരുണ കാണിച്ച ഒരു പിതാവിന്റെ ഉദാഹരണം പറഞ്ഞുകൊണ്ട് യേശു യഹോവയുടെ ക്ഷമയെ എടുത്തുകാണിച്ചു
-
യഹോവ പാപങ്ങൾ ക്ഷമിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്?
-
ബൈബിൾ വിവരണങ്ങൾ:
-
എബ്ര 9:22-28—നമ്മുടെ പാപങ്ങൾ ക്ഷമിക്കാനുള്ള ഒരേ ഒരു അടിസ്ഥാനം ക്രിസ്തുവിന്റെ രക്തമാണെന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞു
-
വെളി 7:9, 10, 14, 15—‘മഹാപുരുഷാരത്തിന്’ യേശുവിന്റെ ബലിയിൽ വിശ്വാസമുള്ളതുകൊണ്ട് യഹോവ അവരുടെ പാപങ്ങൾ ക്ഷമിക്കുന്നു എന്ന് യോഹന്നാൻ അപ്പോസ്തലൻ എഴുതി
-
യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കണമെങ്കിൽ, മറ്റുള്ളവർ നമ്മളോടു തെറ്റ് ചെയ്യുമ്പോൾ നമ്മൾ എന്താണു ചെയ്യേണ്ടത്?
മത്ത 6:14, 15; മർ 11:25; ലൂക്ക 17:3, 4; യാക്ക 2:13
-
ബൈബിൾ വിവരണങ്ങൾ:
-
ഇയ്യ 42:7-10—ഇയ്യോബിനെ സുഖപ്പെടുത്തുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതിനു മുമ്പ്, അദ്ദേഹത്തെ വേദനിപ്പിച്ച മൂന്നു കൂട്ടുകാർക്കുവേണ്ടി പ്രാർഥിക്കാൻ യഹോവ ഇയ്യോബിനോടു പറഞ്ഞു
-
മത്ത 18:21-35—നമുക്ക് ക്ഷമ ലഭിക്കണമെങ്കിൽ നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കണമെന്ന് കാണിക്കുന്ന ഒരു ദൃഷ്ടാന്തം യേശു പറഞ്ഞു
-
നമ്മൾ മാനസാന്തരപ്പെടുകയും പാപങ്ങൾ ഏറ്റുപറയുകയും ചെയ്യേണ്ടത് എന്തുകൊണ്ട്?
പ്രവൃ 3:19; 26:20; 1യോഹ 1:8-10
-
ബൈബിൾ വിവരണങ്ങൾ:
-
സങ്ക 32:1-5; 51:1, 2, 16, 17—ഗുരുതരമായ തെറ്റുകൾ ചെയ്തതുകൊണ്ട് ദാവീദ് രാജാവിന്റെ മനസ്സു തകർന്നു; അദ്ദേഹം പിന്നീട് ആത്മാർഥമായി പശ്ചാത്തപിച്ചു
-
യാക്ക 5:14-16—ഗുരുതരമായ ഒരു തെറ്റു ചെയ്താൽ നമ്മൾ അത് മൂപ്പന്മാരോട് ഏറ്റുപറയണമെന്ന് യാക്കോബ് എഴുതി
-
യഹോവ നമ്മളോടു ക്ഷമിക്കണമെങ്കിൽ നമ്മൾ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം?
-
ബൈബിൾ വിവരണങ്ങൾ:
-
1രാജ 21:27-29; 2ദിന 18:18-22, 33, 34; 19:1, 2—യഹോവ ശാസിച്ചപ്പോൾ ആഹാബ് രാജാവ് സ്വയം താഴ്ത്തിയെങ്കിലും യഥാർഥ പശ്ചാത്താപം കാണിക്കാതിരുന്നതുകൊണ്ട് യഹോവ അദ്ദേഹത്തെ ശിക്ഷിച്ചു
-
2ദിന 33:1-16—അങ്ങേയറ്റം ദുഷ്ടനായ രാജാവായിരുന്നു മനശ്ശെ. എങ്കിലും പശ്ചാത്തപിച്ചപ്പോൾ യഹോവ അദ്ദേഹത്തോടു ക്ഷമിച്ചു. വിഗ്രഹാരാധനയ്ക്കെതിരെ പോരാടുകയും സത്യാരാധനയ്ക്കായി ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് തനിക്കു ശരിക്കു മാറ്റംവന്നെന്ന് അദ്ദേഹം തെളിയിച്ചു
-
പശ്ചാത്താപം പ്രകടമാക്കുന്ന ഒരു പാപിയോട് യഹോവ എത്രത്തോളം ക്ഷമിക്കും?
സങ്ക 103:10-14; യശ 1:18; 38:17; യിര 31:34; മീഖ 7:19
-
ബൈബിൾ വിവരണങ്ങൾ:
-
2ശമു 12:13; 24:1; 1രാജ 9:4, 5—ദാവീദ് ഗുരുതരമായ പാപങ്ങൾ ചെയ്തെങ്കിലും പശ്ചാത്താപം പ്രകടമാക്കിയപ്പോൾ യഹോവ അദ്ദേഹത്തോടു ക്ഷമിക്കുകയും രാജാവിനെക്കുറിച്ച് നിഷ്കളങ്കനായ മനുഷ്യൻ എന്നു പറയുകയും ചെയ്തു
-
ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കം യേശു എങ്ങനെയാണ് അനുകരിച്ചത്?
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 26:36, 40, 41—യേശുവിന് ഏറ്റവും അധികം പിന്തുണ ആവശ്യമായ ഒരു സമയത്ത് യേശുവിന്റെ അടുത്ത കൂട്ടുകാർ ഉറങ്ങിപ്പോയി. എന്നിട്ടും, യേശു അവരുടെ പരിമിതികൾ മനസ്സിലാക്കി അവരോടു ദയയോടെ ഇടപെട്ടു
-
മത്ത 26:69-75; ലൂക്ക 24:33, 34; പ്രവൃ 2:37-41—പത്രോസ് മൂന്നു പ്രാവശ്യം യേശുവിനെ തള്ളിപ്പറഞ്ഞു. പിന്നീട് പശ്ചാത്തപിച്ച പത്രോസിനോടു യേശു ക്ഷമിച്ചു. പുനരുത്ഥാനപ്പെട്ട് വന്ന യേശു പത്രോസിനെ നേരിട്ട് കാണുകയും സഭകളെ സഹായിക്കാനുള്ള നിയമനം നൽകുകയും ചെയ്തു
-
യഹോവയുടെ ക്ഷമയ്ക്ക് ഒരു പരിധിയുണ്ട് എന്ന് എന്തു കാണിക്കുന്നു?
മത്ത 12:31; എബ്ര 10:26, 27; 1യോഹ 5:16, 17
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 23:29-33—യേശു പരീശന്മാർക്കും ശാസ്ത്രിമാർക്കും ഗീഹന്നാവിധി അഥവാ പൂർണമായ നാശം ഉണ്ടാകും എന്ന് മുന്നറിയിപ്പു നൽകി
-
യോഹ 17:12; മർ 14:21—യേശു യൂദാസ് ഈസ്കര്യോത്തിനെ ‘നാശപുത്രൻ’ എന്നു വിളിക്കുകയും ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ നന്നായിരുന്നു എന്നു പറയുകയും ചെയ്തു
-
മറ്റുള്ളവരോട് ക്ഷമിക്കാൻ നമ്മളെ എന്തു സഹായിക്കും?