ക്ഷമയോടിരിക്കുക
യഹോവ ക്ഷമ കാണിക്കുന്നത് എങ്ങനെയാണ്?
നെഹ 9:30 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
യിര 7:23-25—വഴിതെറ്റിപ്പോയ തന്റെ ജനത്തോട് എത്ര ക്ഷമയോടെയാണ് താൻ ഇടപെട്ടതെന്ന് യഹോവ പറഞ്ഞു
2പത്ര 3:3-9, 15—യഹോവ എങ്ങനെയാണു ക്ഷമ കാണിച്ചിട്ടുള്ളതെന്നും അതിന്റെ കാരണം എന്താണെന്നും പത്രോസ് അപ്പോസ്തലൻ വിശദീകരിച്ചു. യഹോവയുടെ ക്ഷമയ്‌ക്ക് അതിരുണ്ടെന്നും അദ്ദേഹം പറഞ്ഞു
ക്ഷമ കാണിക്കാൻ നമ്മൾ പഠിക്കേണ്ടത് എന്തുകൊണ്ട്?
സുഭ 25:15; എഫ 4:1-3; 2തിമ 2:24, 25; 4:2
ബൈബിൾ വിവരണങ്ങൾ:
ഉൽ 39:19-21; 40:14, 15, 23; 41:1, 9-14—യോസേഫിനെ അടിമയായി വിൽക്കുകയും ചെയ്യാത്ത കുറ്റത്തിനു വർഷങ്ങളോളം ജയിലിൽ അടയ്ക്കുകയും ചെയ്തെങ്കിലും അദ്ദേഹം ക്ഷമയോടെ തന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു
എബ്ര 6:10-15—ക്ഷമയുടെ പാഠം നമ്മളെ പഠിപ്പിക്കാനായി പൗലോസ് അപ്പോസ്തലൻ അബ്രാഹാമിന്റെ ദൃഷ്ടാന്തം ഉപയോഗിച്ചു