തെറ്റായ പ്രവൃത്തികൾ
ക്രിസ്ത്യാനികൾ ഒഴിവാക്കേണ്ട തെറ്റായ പ്രവൃത്തികൾ ഏതെല്ലാമാണ്?
അമിതമദ്യപാനം
സുഭ 20:1; 23:20, 29-35; 1കൊ 5:11; 6:9, 10
എഫ 5:18; 1തിമ 3:8; തീത്ത 2:3; 1പത്ര 4:3 കൂടെ കാണുക
“മദ്യപാനം” കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 9:20-25—നോഹ അമിതമായി മദ്യം കഴിച്ചു; അത് ഹാമും മകൻ കനാനും ഗുരുതരമായ പാപം ചെയ്യാൻ വഴിയൊരുക്കി
-
ദാനി 5:1-6, 30—വീഞ്ഞിന്റെ ലഹരിയിൽ ബേൽശസ്സർ രാജാവ് യഹോവയെ അധിക്ഷേപിച്ചു; അത് അദ്ദേഹത്തിന്റെയും രാജ്യത്തിന്റെയും നാശത്തിനു കാരണമായി
-
അശ്ലീലം
“അശ്ലീലം” കാണുക
അശ്ലീലഫലിതം
അസഭ്യസംസാരം
മത്ത 5:22; 1കൊ 6:9, 10; എഫ 4:31
പുറ 22:28; സഭ 10:20; യൂദ 8 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
2ശമു 16:5-8; 1രാജ 2:8, 9, 44, 46—ശിമെയി യഹോവയുടെ അഭിഷിക്തരാജാവിനെ ശപിച്ചു; അതിന്റെ പരിണതഫലം അനുഭവിച്ചു
-
കലഹം; അക്രമം
1തിമ 3:2, 3; തീത്ത 1:7 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
പുറ 21:22-27—ഒരാൾ മറ്റൊരാളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്താൽ അയാൾക്കു മോശയുടെ നിയമത്തിൽ കർശനമായ ശിക്ഷ നിർദേശിച്ചിരുന്നു
-
കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും
പുറ 23:8; സങ്ക 26:9, 10; സുഭ 17:23
ആവ 10:17; 16:19; സങ്ക 15:1, 5 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 8:1-5—പിതാവിന്റെ നല്ല മാതൃക അനുകരിക്കുന്നതിനു പകരം ശമുവേൽ പ്രവാചകന്റെ ആൺമക്കൾ കൈക്കൂലി വാങ്ങുകയും നീതി നിഷേധിക്കുകയും ചെയ്തു
-
നെഹ 6:10-13—ഗവർണറായ നെഹമ്യയെ ഭയപ്പെടുത്താനും യഹോവയുടെ വേല തടസ്സപ്പെടുത്താനും വേണ്ടി ദൈവജനത്തിന്റെ ശത്രുക്കൾ ശെമയ്യ എന്നൊരു കള്ളപ്രവാചകനെ കൈക്കൂലി കൊടുത്ത് വശത്താക്കി
-
പ്രവൃ 24:26, 27—പൗലോസ് അപ്പോസ്തലൻ തനിക്ക് കൈക്കൂലി തരുമെന്നു ഗവർണറായിരുന്ന ഫേലിക്സ് പ്രതീക്ഷിച്ചിരുന്നു; പക്ഷേ പൗലോസ് കൈക്കൂലി കൊടുത്തില്ല
-
കൊലപാതകം
പുറ 20:13; മത്ത 15:19; 1പത്ര 4:15
മത്ത 5:21, 22; മർ 7:21 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 4:4-16—യഹോവ സ്നേഹത്തോടെ കയീനെ ഉപദേശിച്ചെങ്കിലും, കയീൻ നീതിമാനായ തന്റെ സഹോദരൻ ഹാബേലിനെ വധിച്ചു
-
1രാജ 21:1-26; 2രാജ 9:26—അത്യാഗ്രഹം കാരണം ദുഷ്ടനായ ആഹാബ് രാജാവും ഇസബേൽ രാജ്ഞിയും ചേർന്ന് നാബോത്തിനെയും മക്കളെയും കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തു
-
തീറ്റിഭ്രാന്ത്
ലൂക്ക 21:34, 35 കൂടെ കാണുക
ധിക്കാരത്തോടെയുള്ള പെരുമാറ്റം; അശുദ്ധി; വ്യഭിചാരം
“ലൈംഗിക അധാർമികത” കാണുക
നുണ; കരാർ പാലിക്കാതിരിക്കുന്നത്
“നുണ” കാണുക
നുണ; പരദൂഷണം
“നുണ” കാണുക
പരകാര്യങ്ങൾ പറഞ്ഞുനടക്കുന്നത്; മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നത്
സുഭ 25:23; 1തെസ്സ 4:11; 2തെസ്സ 3:11; 1പത്ര 4:15
സുഭ 20:19; 1തിമ 5:13 കൂടെ കാണുക
പരിഹാസം
സുഭ 17:5; 22:10; 2പത്ര 3:3, 4 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
2ദിന 36:15-21—മത്സരികളായ ദൈവജനം, ദൈവത്തിന്റെ സന്ദേശവാഹകരെ പരിഹസിക്കുകയും പ്രവാചകന്മാരെ നിന്ദിക്കുകയും ചെയ്തതുകൊണ്ട് ദൈവം അവരെ ശിക്ഷിച്ചു
-
ഇയ്യ 12:4; 17:2; 21:3; 34:7—വിശ്വാസത്തിന്റെ പരിശോധനകളിലൂടെ കടന്നുപോകുമ്പോഴും നീതിമാനായ ഇയ്യോബിന് പരിഹാസം സഹിക്കേണ്ടിവന്നു
-
പിടിച്ചുപറി
സങ്ക 62:10; 1കൊ 5:10, 11; 6:9, 10
-
ബൈബിൾ വിവരണങ്ങൾ:
-
യിര 22:11-17—ശല്ലൂം രാജാവ് (യഹോവാഹാസ്) പിടിച്ചുപറിക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ പാപങ്ങൾ ചെയ്തതുകൊണ്ട് യഹോവ അദ്ദേഹത്തെ കുറ്റം വിധിച്ചു
-
ലൂക്ക 19:2, 8—നികുതിപിരിവുകാരനായിരുന്ന സക്കായി ആളുകളിൽനിന്ന് അന്യായമായി നികുതി ഈടാക്കിയിരുന്നു. അദ്ദേഹം പശ്ചാത്തപിക്കുകയും താൻ തട്ടിയെടുത്തതെല്ലാം തിരികെ കൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു
-
പിറുപിറുപ്പ്
സംഖ 11:1 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
സംഖ 14:1-11, 26-30—ഇസ്രായേല്യർ മോശയ്ക്കും അഹരോനും എതിരെ പിറുപിറുത്തപ്പോൾ യഹോവ അതു തനിക്കെതിരെയുളള പിറുപിറുപ്പായിട്ടാണു കണ്ടത്
-
യോഹ 6:41-69—ജൂതന്മാർ യേശുവിനെതിരെ പിറുപിറുത്തു; ശിഷ്യന്മാരിൽ ചിലർ യേശുവിനെ വിട്ടുപോയി
-
പൊങ്ങച്ചം
“പൊങ്ങച്ചം” കാണുക
ഭിന്നിപ്പ്; വിഭാഗീയത
റോമ 16:17; ഗല 5:19, 20; തീത്ത 3:10, 11; 2പത്ര 2:1
പ്രവൃ 20:29, 30; 1കൊ 1:10-12; വെളി 2:6, 15 കൂടെ കാണുക
ഭീഷണി
സങ്ക 10:4, 7; 73:3, 8 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 4:15-21—യേശുവിന്റെ ശിഷ്യന്മാരോടു പ്രസംഗപ്രവർത്തനം നിറുത്താൻ ആവശ്യപ്പെട്ട് സൻഹെദ്രിൻ അവരെ ഭീഷണിപ്പെടുത്തി
-
മത്സരമനോഭാവം
-
ബൈബിൾ വിവരണങ്ങൾ:
-
മർ 9:33-37; 10:35-45—ഒന്നാമനാകാൻ ആഗ്രഹിച്ച് പരസ്പരം മത്സരിച്ചിരുന്ന അപ്പോസ്തലന്മാരെ യേശു പല പ്രാവശ്യം തിരുത്തി
-
3യോഹ 9, 10—ദിയൊത്രെഫേസ് സഹോദരന്മാർക്കിടയിൽ ‘ഒന്നാമനാകാൻ ആഗ്രഹിച്ചു’
-
മുഖസ്തുതി
ഇയ്യ 32:21, 22; സങ്ക 5:9; 12:2, 3; സുഭ 26:24-28; 29:5
സുഭ 28:23; 1തെസ്സ 2:3-6 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ലൂക്ക 18:18, 19—ഒരു പ്രമാണി യേശുവിനെ പുകഴ്ത്തിക്കൊണ്ട് വിളിച്ച സ്ഥാനപ്പേര് യേശു സ്വീകരിച്ചില്ല
-
പ്രവൃ 12:21-23—ഹെരോദ് അഗ്രിപ്പ രാജാവിനെ ആളുകൾ ഒരു ദൈവം എന്ന് വിളിച്ചു; ആ മുഖസ്തുതി സ്വീകരിച്ചതുകൊണ്ട് അയാൾ വധിക്കപ്പെട്ടു
-
മോഷണം
“മോഷണം” കാണുക
രക്തത്തിന്റെ ദുരുപയോഗം
ഉൽ 9:4; ആവ 12:16, 23; പ്രവൃ 15:28, 29
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 14:32-34—ഇസ്രായേല്യർ രക്തം ശരിക്കും ചോർത്തിക്കളയാത്ത മാംസം കഴിച്ചുകൊണ്ട് യഹോവയ്ക്കെതിരെ പാപം ചെയ്തു
-
വന്യമായ ആഘോഷങ്ങൾ
റോമ 13:13; ഗല 5:19, 21; 1പത്ര 4:3
സുഭ 20:1; 1കൊ 10:31 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ദാനി 5:1-4, 30—ബേൽശസ്സർ രാജാവ് നടത്തിയ ‘വലിയ വിരുന്നിൽ’ അദ്ദേഹം അമിതമായി മദ്യപിക്കുകയും യഹോവയെ നിന്ദിക്കുകയും ചെയ്തു; അത് അദ്ദേഹത്തിന്റെ മരണത്തിൽ കലാശിച്ചു
-
വഴക്ക്
“വഴക്ക്” കാണുക
വിഗ്രഹാരാധന
“വിഗ്രഹാരാധന” കാണുക