മിശ്രവിശ്വാസം
എല്ലാ മതങ്ങളും ഒരേ ദൈവത്തെയാണോ ആരാധിക്കുന്നത്?
പരസ്പര വിരുദ്ധമായ ആശയങ്ങൾ പഠിപ്പിക്കുന്ന മതങ്ങളെ യഹോവ അംഗീകരിക്കുമോ?
മത്ത 7:13, 14; യോഹ 17:3; എഫ 4:4-6
-
ബൈബിൾ വിവരണങ്ങൾ:
-
യോശ 24:15—യഹോവയെ സേവിക്കണോ അതോ മറ്റു ദൈവങ്ങളെ സേവിക്കണോ എന്നു തീരുമാനിക്കാൻ യോശുവ ജനത്തോടു പറഞ്ഞു
-
1രാജ 18:19-40—യഹോവയെ ആരാധിക്കുന്നവർ ബാലിനെപ്പോലുള്ള മറ്റു ദൈവങ്ങളുടെ ആരാധനയിൽ ഏർപ്പെടാൻ പാടില്ല എന്ന് ഏലിയ പ്രവാചകനിലൂടെ യഹോവ പഠിപ്പിച്ചു
-
ജനതകളുടെ ദൈവങ്ങളെയും അവർക്കു കൊടുക്കുന്ന ആരാധനയെയും യഹോവ എങ്ങനെ വീക്ഷിക്കുന്നു?
യഹോവയെ ആരാധിക്കുന്നു എന്നു പറയുകയും എന്നാൽ യഹോവയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ യഹോവ അതിനെ എങ്ങനെ കാണും?
യശ 1:13-15; 1കൊ 10:20-22; 2കൊ 6:14, 15, 17
-
ബൈബിൾ വിവരണങ്ങൾ:
-
പുറ 32:1-10—ഇസ്രായേല്യരും അഹരോനും ഒരു കാളക്കുട്ടിയെ ഉണ്ടാക്കി ‘യഹോവയ്ക്ക് ഒരു ഉത്സവം’ എന്നു പറഞ്ഞ് ആരാധന നടത്തി; പക്ഷേ അത് യഹോവയെ കോപിപ്പിച്ചു
-
1രാജ 12:26-30—ആളുകൾ യരുശലേമിലെ ആലയത്തിൽ പോയി ആരാധിക്കാതിരിക്കാൻ യൊരോബെയാം രാജാവ് യഹോവയ്ക്കെന്ന പേരിൽ വിഗ്രഹങ്ങൾ ഉണ്ടാക്കി; പക്ഷേ യഹോവ അതിനെ പാപമായാണ് കണ്ടത്
-
മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരിൽനിന്ന് അകന്നുനിൽക്കണമെന്ന് യഹോവ എങ്ങനെയാണ് ഇസ്രായേല്യരെ പഠിപ്പിച്ചത്?
തന്റെ ജനം മറ്റു ദൈവങ്ങളെ ആരാധിച്ചപ്പോൾ യഹോവ എന്താണു ചെയ്തത്?
ന്യായ 10:6, 7; സങ്ക 106:35-40; യിര 44:2, 3
-
ബൈബിൾ വിവരണങ്ങൾ:
-
1രാജ 11:1-9—വിദേശഭാര്യമാരുടെ സമ്മർദം നിമിത്തം ശലോമോൻ രാജാവ് മറ്റു ദൈവങ്ങളെ ആരാധിക്കുകയും മറ്റുള്ളവരെ അതിലേക്ക് നയിക്കുകയും ചെയ്തു; ഇത് യഹോവയെ കോപിപ്പിച്ചു
-
സങ്ക 78:40, 41, 55-62—ഇസ്രായേൽ ജനതയുടെ മത്സരവും വിഗ്രഹാരാധനയും യഹോവയെ വേദനിപ്പിച്ചെന്നും അതിനാൽ യഹോവ അവരെ തള്ളിക്കളഞ്ഞെന്നും ആസാഫ് പറഞ്ഞു
-
ദൈവവചനത്തിന് എതിരായ പഠിപ്പിക്കലുകളെക്കുറിച്ച് യേശു എന്താണു പറഞ്ഞത്?
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 16:6, 12—പരീശന്മാരുടെയും സദൂക്യരുടെയും പഠിപ്പിക്കലുകളെ പുളിച്ച മാവ് എന്നാണ് യേശു വിളിച്ചത്. അത്തരം പഠിപ്പിക്കലുകൾ പെട്ടെന്നു വ്യാപിക്കുമെന്നും യഹോവയുമായുള്ള ആളുകളുടെ ബന്ധത്തെ ബാധിക്കുമെന്നും യേശു പറഞ്ഞു
-
മത്ത 23:5-7, 23-33—പരീശന്മാരുടെയും ശാസ്ത്രിമാരുടെയും തെറ്റായ പഠിപ്പിക്കലുകളും കാപട്യവും യേശു തുറന്നു കാട്ടി
-
മർ 7:5-9—ദൈവവചനത്തെക്കാൾ പ്രാധാന്യം മാനുഷിക പാരമ്പര്യങ്ങൾക്ക് കൊടുത്തതിന് ശാസ്ത്രിമാരെയും പരീശന്മാരെയും യേശു കുറ്റം വിധിച്ചു
-
പല മതവിഭാഗങ്ങൾ ഉണ്ടാക്കാൻ യേശു തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടോ?
-
ബൈബിൾ വിവരണങ്ങൾ:
-
യോഹ 15:4, 5—ശിഷ്യന്മാർക്ക് യേശുവുമായും അവർക്ക് തമ്മിലും ഉള്ള ഐക്യത്തെ ദൃഷ്ടാന്തീകരിക്കാൻ യേശു മുന്തിരിച്ചെടിയുടെ ഉദാഹരണം പറഞ്ഞു
-
യോഹ 17:1, 6, 11, 20-23—മരണത്തിന്റെ തലേ രാത്രി അപ്പോസ്തലന്മാരോടൊപ്പം ആയിരുന്നപ്പോൾ യേശു തന്റെ എല്ലാ ശിഷ്യന്മാരുടെയും ഐക്യത്തിനു വേണ്ടി പ്രാർഥിച്ചു
-
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭകളിൽ ഒരേ വിശ്വാസവും ആരാധനയും ആണോ ഉണ്ടായിരുന്നത്?
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 11:20-23, 25, 26—അന്ത്യോക്യയിലെയും യരുശലേമിലെയും സഭകൾ തമ്മിൽ നല്ല ഐക്യവും സഹകരണവും ഉണ്ടായിരുന്നു
-
റോമ 15:25, 26; 2കൊ 8:1-7—ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭകൾ ആവശ്യം മനസ്സിലാക്കി പരസ്പരം സഹായിക്കുകയും ഐക്യവും സ്നേഹവും കാണിക്കുകയും ചെയ്തു
-
യേശുവിൽ വിശ്വാസമുണ്ട് എന്നു പറയുന്ന എല്ലാ മതങ്ങളെയും ദൈവം അംഗീകരിക്കുമോ?
യേശുവിന്റെയും അപ്പോസ്തലന്മാരുടെയും പഠിപ്പിക്കലുകളിൽനിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്ന മതങ്ങളുടെ ആരാധന ദൈവം സ്വീകരിക്കുമോ?
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 13:24-30, 36-43—വയലിലെ കളകളുടെ ദൃഷ്ടാന്തം പറഞ്ഞുകൊണ്ട് യേശു വ്യാജക്രിസ്ത്യാനികൾ സഭകളിൽ കടന്ന് അതിനെ ദുഷിപ്പിക്കുമെന്ന് സൂചിപ്പിച്ചു
-
1യോഹ 2:18, 19—ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ക്രിസ്തുവിരുദ്ധർ ക്രിസ്തീയസഭയ്ക്കുള്ളിൽ കടന്നു എന്ന കാര്യം പ്രായംചെന്ന യോഹന്നാൻ അപ്പോസ്തലൻ എഴുതി
-
ക്രിസ്തുവിനെ അനുസരിക്കാത്തവരെയും തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുന്നവരെയും ക്രിസ്തീയസഭയിൽ തുടരാൻ അനുവദിച്ചാൽ എന്തായിരിക്കും ഫലം?
ഐക്യത്തിൽ തുടരാൻ ക്രിസ്ത്യാനികൾ എന്തു ചെയ്യണം?
ക്രിസ്ത്യാനികൾ വ്യാജാരാധനയുടെ രീതികൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
മതങ്ങളുടെ തെറ്റായ പഠിപ്പിക്കലുകൾ തുറന്നുകാട്ടുന്നത് നല്ലതായിരിക്കുന്നത് എന്തുകൊണ്ട്?
വ്യാജമതത്തിലുള്ളവർ സത്യക്രിസ്ത്യാനികളെ ഉപദ്രവിക്കുകയും എതിർക്കുകയും ചെയ്യുമ്പോൾ അതിശയിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?