വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 3

സന്തോ​ഷ​വാർത്ത യഥാർഥ​ത്തിൽ ദൈവ​ത്തിൽനി​ന്നു​ള്ള​താ​ണോ?

സന്തോ​ഷ​വാർത്ത യഥാർഥ​ത്തിൽ ദൈവ​ത്തിൽനി​ന്നു​ള്ള​താ​ണോ?

1. ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌ ആരാണ്‌?

ആളുകൾ ഭൂമി​യിൽ എന്നേക്കും ജീവി​ക്കും എന്ന സന്തോ​ഷ​വാർത്ത ബൈബി​ളി​ലാ​ണു രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളത്‌. (സങ്കീർത്തനം 37:29) ചെറി​യ​ചെ​റിയ 66 പുസ്‌ത​കങ്ങൾ ചേർന്ന​താ​ണു ബൈബിൾ. അത്‌ എഴുതു​ന്ന​തി​നു ദൈവം വിശ്വ​സ്‌ത​രായ ഏതാണ്ട്‌ 40 പുരു​ഷ​ന്മാ​രെ ഉപയോ​ഗി​ച്ചു. ആദ്യത്തെ അഞ്ചുപു​സ്‌തകം എഴുതി​യതു മോശ​യാണ്‌, ഏതാണ്ട്‌ 3,500 വർഷം മുമ്പ്‌. അവസാ​നത്തെ പുസ്‌തകം എഴുതി​യത്‌ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നും; 1,900-ത്തിലേറെ വർഷം മുമ്പാണ്‌ അത്‌. ആരുടെ ആശയങ്ങ​ളാ​ണു ബൈബി​ളെ​ഴു​ത്തു​കാർ രേഖ​പ്പെ​ടു​ത്തി​യത്‌? തന്റെ പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ ദൈവം ആ എഴുത്തു​കാ​രു​മാ​യി ആശയവി​നി​മയം നടത്തി. (2 ശമുവേൽ 23:2) അവർ എഴുതി​യതു സ്വന്തം ആശയങ്ങളല്ല, ദൈവ​ത്തി​ന്റെ ആശയങ്ങ​ളാണ്‌. അതു​കൊണ്ട്‌ യഹോ​വ​യാ​ണു ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌.​—2 തിമൊ​ഥെ​യൊസ്‌ 3:16; 2 പത്രോസ്‌ 1:20, 21 വായി​ക്കുക.

ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ ആരാണ്‌? എന്ന വീഡിയോ കാണുക

2. ബൈബിൾ സത്യമാ​ണെന്നു നമുക്ക്‌ എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

ബൈബിൾ ദൈവ​ത്തിൽനി​ന്നു​ള്ള​താണ്‌; കാരണം, അതു ഭാവി​യെ​ക്കു​റിച്ച്‌ കൃത്യ​ത​യോ​ടെ, വിശദ​മാ​യി മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. മനുഷ്യ​നു പറ്റാത്ത കാര്യ​മാ​ണത്‌. (യോശുവ 23:14) മനുഷ്യ​രു​ടെ ഭാവി കൃത്യ​മാ​യി മുൻകൂ​ട്ടി​ക്കാ​ണാൻ സർവശ​ക്ത​നായ ദൈവ​ത്തി​നു മാത്രമേ സാധിക്കൂ.​—യശയ്യ 42:9; 46:10 വായി​ക്കുക.

ദൈവ​ത്തിൽനി​ന്നുള്ള ഒരു ഗ്രന്ഥം അതുല്യ​മാ​യി​രി​ക്കാൻ നാം പ്രതീ​ക്ഷി​ക്കും. ബൈബി​ളി​ന്റെ കാര്യ​ത്തിൽ അതു സത്യമാ​ണു​താ​നും. നൂറു​ക​ണ​ക്കി​നു ഭാഷക​ളി​ലാ​യി ബൈബി​ളി​ന്റെ കോടി​ക്ക​ണ​ക്കി​നു പ്രതി​ക​ളാ​ണു വിതരണം ചെയ്‌തി​ട്ടു​ള്ളത്‌. ബൈബിൾ വളരെ പഴക്കമുള്ള ഒരു പുസ്‌ത​ക​മാ​ണെ​ങ്കി​ലും തെളി​യി​ക്ക​പ്പെട്ട ശാസ്‌ത്ര​വു​മാ​യി അതു പൂർണ​യോ​ജി​പ്പി​ലാണ്‌. കൂടാതെ, 40-ഓളം ആളുക​ളെ​ക്കൊണ്ട്‌ എഴുതി​ച്ചി​ട്ടും അതിൽ പരസ്‌പ​ര​വി​രു​ദ്ധ​മായ ഒന്നും ഇല്ല. * സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ വിവരി​ക്കുന്ന കാര്യ​ങ്ങ​ളാ​കട്ടെ, സ്‌നേ​ഹ​വാ​നായ ഒരു ദൈവ​ത്തി​നു​മാ​ത്രം പറയാ​നാ​കു​ന്ന​വ​യാണ്‌. മാത്രമല്ല, ആളുക​ളു​ടെ ജീവി​തത്തെ നല്ല രീതി​യിൽ സ്വാധീ​നി​ക്കാ​നുള്ള ശക്തി ഇന്നും അതിനുണ്ട്‌. ബൈബിൾ ദൈവ​വ​ച​ന​മാ​ണെന്നു ദശലക്ഷ​ങ്ങളെ ബോധ്യ​പ്പെ​ടു​ത്തുന്ന വസ്‌തു​ത​ക​ളാണ്‌ ഇവ.​—1 തെസ്സ​ലോ​നി​ക്യർ 2:13 വായി​ക്കുക.

ബൈബിൾ സത്യമാണെന്ന്‌ എങ്ങനെ ഉറപ്പു വരുത്താം? എന്ന വീഡിയോ കാണുക

3. ബൈബി​ളി​ന്റെ ഉള്ളടക്കം എന്താണ്‌?

ബൈബി​ളി​ന്റെ മുഖ്യ​വി​ഷയം മനുഷ്യ​രെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു സ്‌നേ​ഹ​പൂർവ​ക​മായ ഒരു ഉദ്ദേശ്യ​മുണ്ട്‌ എന്ന സന്തോ​ഷ​വാർത്ത​യാണ്‌. മനുഷ്യർക്ക്‌ പറുദീ​സാ​ഭൂ​മി​യിൽ ജീവി​ക്കാ​നുള്ള പദവി മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ ആരംഭ​ത്തിൽ നഷ്ടപ്പെ​ട്ടത്‌ എങ്ങനെ​യെ​ന്നും ഒടുവിൽ പറുദീസ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ​യെ​ന്നും തിരു​വെ​ഴു​ത്തു​കൾ വിശദീ​ക​രി​ക്കു​ന്നു.​—വെളി​പാട്‌ 21:4, 5 വായി​ക്കുക.

കൂടാതെ, ദൈവ​വ​ച​ന​ത്തിൽ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും ഉപദേ​ശ​ങ്ങ​ളും അടങ്ങി​യി​രി​ക്കു​ന്നു. മനുഷ്യ​രോ​ടുള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലി​ന്റെ ചരി​ത്ര​വും അതിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌; ദൈവം എങ്ങനെ​യുള്ള വ്യക്തി​യാ​ണെന്ന്‌ അതു നമുക്കു വെളി​പ്പെ​ടു​ത്തി​ത്ത​രു​ന്നു. അങ്ങനെ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കും. നിങ്ങൾക്ക്‌ എങ്ങനെ ദൈവ​ത്തി​ന്റെ സുഹൃ​ത്താ​യി​രി​ക്കാ​മെന്ന്‌ അതു വിശദീ​ക​രി​ക്കു​ന്നു.​—സങ്കീർത്തനം 19:7, 11; യാക്കോബ്‌ 2:23; 4:8 വായി​ക്കുക.

4. നിങ്ങൾക്ക്‌ എങ്ങനെ ബൈബിൾ മനസ്സി​ലാ​ക്കാം?

ബൈബിൾ മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കുന്ന വിധത്തി​ലാണ്‌ ഈ ലഘുപ​ത്രിക തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. യേശു​വി​ന്റെ പഠിപ്പി​ക്കൽരീ​തി ഇതിൽ പിൻപ​റ്റി​യി​രി​ക്കു​ന്നു. യേശു ബൈബിൾഭാ​ഗങ്ങൾ ഓരോ​ന്നാ​യി പരാമർശി​ക്കു​ക​യും “തിരു​വെ​ഴു​ത്തു​ക​ളു​ടെ അർഥം” വിശദീ​ക​രി​ക്കു​ക​യും ചെയ്‌തു.​—ലൂക്കോസ്‌ 24:27, 45 വായി​ക്കുക.

ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത​പോ​ലെ ആകർഷ​ക​മായ ഒന്ന്‌ വേറെ ഇല്ലെന്നു​തന്നെ പറയാം. എന്നിട്ടും ചില​രെ​ങ്കി​ലും അതിൽ വലിയ താത്‌പ​ര്യം കാണി​ക്കു​ന്നില്ല. അതു കേൾക്കു​ന്ന​തു​തന്നെ മറ്റുചി​ലരെ അസ്വസ്ഥ​രാ​ക്കു​ന്നു. എന്നാൽ അതൊ​ന്നും നിങ്ങളെ നിരു​ത്സാ​ഹി​ത​രാ​ക്ക​രുത്‌. നിത്യ​ജീ​വൻ ആസ്വദി​ക്കാ​നുള്ള നിങ്ങളു​ടെ പ്രത്യാശ നിങ്ങൾ ദൈവത്തെ അറിയു​ന്ന​തി​നെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.​—യോഹ​ന്നാൻ 17:3 വായി​ക്കുക.

 

^ ഖ. 3 സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം എന്ന ലഘുപ​ത്രിക കാണുക.