യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ
വ്യത്യസ്ത ദേശങ്ങളിലുള്ള ആളുകൾക്ക് വിശ്വാസം ശക്തമാക്കുന്നതിലൂടെ എങ്ങനെ സന്തോഷം നേടാനാകുമെന്ന് ഈ ലഘുപത്രിക വിശദീകരിക്കുന്നു.
ആമുഖം
കുഴപ്പിക്കുന്ന പല ചോദ്യങ്ങൾക്കും ദശലക്ഷങ്ങൾ ഉത്തരം കണ്ടെത്തിയിരിക്കുന്നു.
ഭാഗം 1
ദൈവം നമ്മെക്കുറിച്ച് ചിന്തയുള്ളവനാണോ?
എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾ ഇന്നു ലോകത്ത് ഉണ്ട്. നിങ്ങൾക്കും നിങ്ങളുടേതായ പ്രശ്നങ്ങളുണ്ടാകും. ആകട്ടെ, നമ്മെ സഹായിക്കാൻ പറ്റിയ ആരെങ്കിലുമുണ്ടോ, നമ്മെക്കുറിച്ച് ചിന്തയുള്ള ആരെങ്കിലും?
ഭാഗം 2
യഥാർഥ വിശ്വാസം എന്താണ്?
ദൈവമുണ്ടെന്ന് വിശ്വസിക്കുകയും അതേസമയം അധർമം പ്രവർത്തിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. അതുകൊണ്ട് യഥാർഥ വിശ്വാസത്തിൽ കേവലം ദൈവമുണ്ടെന്ന് വിശ്വസിക്കുന്നതിലും അധികം ഉൾപ്പെടുന്നു.
ഭാഗം 3
ജീവിതം മെച്ചപ്പെടുത്തുന്ന പ്രായോഗിക ഉപദേശങ്ങൾ
വിശുദ്ധതിരുവെഴുത്തുകളിലുള്ള ജ്ഞാനമൊഴികൾ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും കോപം നിയന്ത്രിക്കാനും മയക്കുമരുന്ന് ഉപയോഗം മറികടക്കാനും വംശീയ മുൻവിധികൾ ഒഴിവാക്കാനും അക്രമം ഉപേക്ഷിക്കാനും ഒക്കെ അനേകരെ സഹായിച്ചിരിക്കുന്നു
ഭാഗം 4
സത്യദൈവം ആരാണ്?
ആളുകൾ അനേകം ദൈവങ്ങളെ ആരാധിക്കുന്നുണ്ട്. എന്നാൽ സത്യദൈവം ഒന്നേയുള്ളൂ എന്നാണ് വിശുദ്ധ തിരുവെഴുത്തുകൾ പഠിപ്പിക്കുന്നത്.
ഭാഗം 5
ദൈവത്തിന്റെ മഹനീയ ഗുണങ്ങൾ വിലമതിക്കുക
ദൈവത്തിന്റെ പല മഹനീയ ഗുണങ്ങളെയും കുറിച്ച് വിശുദ്ധ തിരുവെഴുത്തുകൾ പറയുന്നുണ്ട്. അത് ദൈവത്തെ അടുത്തറിയാൻ നമ്മെ സഹായിക്കുന്നു.
ഭാഗം 6
ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണ്?
“വ്യർത്ഥമായിട്ടല്ല (ദൈവം) അതിനെ (ഭൂമിയെ) സൃഷ്ടിച്ചത്; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചത്” എന്നാണ് വിശുദ്ധതിരുവെഴുത്തുകൾ പറയുന്നത്. എന്നാൽ ഇപ്പോഴെത്തെ അവസ്ഥ ദൈവം ആഗ്രഹിച്ച വിധത്തിലാണോ?
ഭാഗം 7
ദൈവം പ്രവാചകന്മാരിലൂടെ വാഗ്ദാനം ചെയ്തത്
ഭൂമിയിലെ എല്ലാ ജനതകൾക്കും ഉള്ള അനുഗ്രഹങ്ങൾ!
ഭാഗം 8
മിശിഹാ പ്രത്യക്ഷനാകുന്നു
യേശുവിന്റെ ജീവിതത്തെക്കുറിച്ചും പഠിപ്പിക്കലുകളെക്കുറിച്ചും തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഭാഗം 9
മിശിഹായിൽനിന്നു പഠിക്കുക
നമുക്ക് ആവശ്യം എങ്ങനെയുള്ള നേതാവിനെയാണെന്ന് ദൈവത്തിന് അറിയാം. അതുപോലൊരു മികച്ച നേതാവിനെ ദൈവം തിരഞ്ഞെടുത്തു.
ഭാഗം 11
യഥാർഥ വിശ്വാസം ഇന്ന്
യഥാർഥ വിശ്വാസമുള്ളവർ “നല്ല ഫലം” അല്ലെങ്കിൽ നല്ല ഗുണങ്ങൾ പുറപ്പെടുവിക്കുമെന്ന് യേശു ആളുകളെ പഠിപ്പിച്ചു. ആ നല്ല ഗുണങ്ങളിൽ ചിലത് ഏതൊക്കെയാണ്?
ഭാഗം 12
യഥാർഥ വിശ്വാസമുള്ളവരാണെന്നു തെളിയിക്കുക!
എന്തൊക്കെ പ്രയോഗികനടപടികൾ നിങ്ങൾക്ക് ചെയ്യാനാകും?
ഭാഗം 13
യഥാർഥ വിശ്വാസം നിത്യസന്തുഷ്ടിയിലേക്ക് നയിക്കും!
അതിമഹത്തായ ഒരു വാഗ്ദാനമാണ് ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്നത്.