ഭാഗം 3
യേശു ഗലീലയിൽ ചെയ്യുന്ന ബൃഹത്തായ ശുശ്രൂഷ
‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന് യേശു പ്രസംഗിച്ചുതുടങ്ങി.—മത്തായി 4:17.
ഈ വിഭാഗത്തിൽ
അധ്യായം 20
കാനായിലെ രണ്ടാമത്തെ അത്ഭുതം
ഏതാണ്ട് 26 കിലോമീറ്റർ (16 മൈൽ) അകലെയിരുന്ന് യേശു ഒരു കുട്ടിയെ സുഖപ്പെടുത്തുന്നു.
അധ്യായം 21
നസറെത്തിലെ സിനഗോഗിൽ
എന്തു പറഞ്ഞപ്പോഴാണ് യേശുവിനെ സ്വന്തം നാട്ടുകാർ കൊല്ലാൻനോക്കിയത്?
അധ്യായം 22
നാലു ശിഷ്യന്മാർ മനുഷ്യരെ പിടിക്കുന്നവരാകും
മീനുകളെ പിടിക്കുന്നതു നിറുത്തി മറ്റൊന്നു തുടങ്ങാൻ അവരെ ക്ഷണിക്കുന്നു.
അധ്യായം 23
കഫർന്നഹൂമിൽ യേശു വലിയ അത്ഭുതങ്ങൾ ചെയ്യുന്നു
ഭൂതങ്ങളെ പുറത്താക്കുമ്പോൾ താൻ ദൈവപുത്രനാണെന്നു ഭൂതങ്ങൾ ആളുകളോടു പറയുന്നതിൽനിന്ന് യേശു അവരെ തടയുന്നു. എന്തുകൊണ്ട്?
അധ്യായം 24
ഗലീലയിലെ ശുശ്രൂഷ യേശു വികസിപ്പിക്കുന്നു
സുഖം പ്രാപിക്കാൻ ആളുകൾ യേശുവിന്റെ അടുത്ത് വരുന്നു. എങ്കിലും തന്റെ ശുശ്രൂഷയ്ക്ക് ഇതിനെക്കാൾ മുഖ്യമായ മറ്റൊരു ഉദ്ദേശ്യമുണ്ടെന്ന് യേശു പറയുന്നു.
അധ്യായം 25
അനുകമ്പയോടെ യേശു ഒരു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു
ലളിതമെങ്കിലും ശക്തമായ ഒരു പ്രവൃത്തിയിലൂടെ താൻ സുഖപ്പെടുത്തിയ ആളുകൾക്കുവേണ്ടി ശരിക്കും കരുതുന്നുവെന്നു യേശു തെളിയിക്കുന്നു.
അധ്യായം 26
“നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”
പാപവും രോഗവും തമ്മിൽ എന്തു ബന്ധമുണ്ടെന്നാണു യേശു കാണിക്കുന്നത്?
അധ്യായം 27
മത്തായിയെ വിളിക്കുന്നു
കുപ്രസിദ്ധരായ പാപികളുടെകൂടെ യേശു ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ട്?
അധ്യായം 28
യേശുവിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ട്?
തുരുത്തിയെക്കുറിച്ചുള്ള ദൃഷ്ടാന്തം ഉപയോഗിച്ച് യേശു മറുപടി നൽകുന്നു.
അധ്യായം 29
ശബത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നത് ശരിയാണോ?
38 വർഷമായി രോഗിയായ ഒരാളെ സുഖപ്പെടുത്തുന്നതിന് ജൂതന്മാർ യേശുവിനെ ഉപദ്രവിക്കുന്നത് എന്തുകൊണ്ട്?
അധ്യായം 30
പിതാവുമായുള്ള യേശുവിന്റെ ബന്ധം
യേശു തന്നെത്തന്നെ ദൈവത്തോടു തുല്യനാക്കുന്നെന്ന് ജൂതന്മാർ കരുതുന്നു. പക്ഷേ ദൈവം തന്നെക്കാൾ വലിയവനാണെന്ന് യേശു വ്യക്തമായി പറയുന്നു.
അധ്യായം 31
ശബത്തിൽ കതിർ പറിക്കുന്നു
താൻ “ശബത്തിനു കർത്താവാണ്” എന്നു യേശു പറയുന്നത് എന്തുകൊണ്ട്?
അധ്യായം 32
ശബത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ എന്താണ്?
സാധാരണഗതിയിൽ തമ്മിലടിക്കുന്ന സദൂക്യരും പരീശന്മാരും ഇപ്പോൾ ഒരു കാര്യത്തിനുവേണ്ടി ഒന്നിക്കുന്നു.
അധ്യായം 33
യശയ്യയുടെ പ്രവചനം നിറവേറുന്നു
താൻ ആരാണെന്നോ എന്തു ചെയ്തെന്നോ ആരോടും പറയരുതെന്ന് യേശു സുഖപ്പെടുത്തിയവരോട് ആജ്ഞാപിക്കുന്നത് എന്തുകൊണ്ട്?
അധ്യായം 34
യേശു പന്ത്രണ്ട് അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നു
അപ്പോസ്തലനും ശിഷ്യനും തമ്മിലുള്ള വ്യത്യാസം എന്താണ് ?
അധ്യായം 35
പ്രശസ്തമായ ഗിരിപ്രഭാഷണം
യേശുവിന്റെ പ്രസംഗത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളുടെ വിശദീകരണം കണ്ടെത്തുക.
അധ്യായം 36
ഒരു സൈനികോദ്യോഗസ്ഥന്റെ വിശ്വാസം!
യേശുവിനെ അതിശയിപ്പിച്ചുകൊണ്ട് ഈ സൈനികോദ്യോഗസ്ഥൻ എന്തു ചെയ്യുന്നു?
അധ്യായം 37
യേശു ഒരു വിധവയുടെ മകനെ ഉയിർപ്പിക്കുന്നു
ഈ അത്ഭുതം നേരിൽ കണ്ടവർ അതിന്റെ ശരിക്കുള്ള അർഥം തിരിച്ചറിയുന്നു.
അധ്യായം 38
യേശുവിൽനിന്നു കേൾക്കാൻ യോഹന്നാൻ ആഗ്രഹിക്കുന്നു
യേശുതന്നെയാണോ മിശിഹയെന്നു സ്നാപകയോഹന്നാൻ ചോദിക്കുന്നത് എന്തുകൊണ്ടാണ്? യോഹന്നാന് എന്തെങ്കിലും സംശയമുണ്ടോ?
അധ്യായം 39
ഒരു പ്രതികരണവും ഇല്ലാത്ത തലമുറയുടെ കാര്യം കഷ്ടം!
ന്യായവിധിദിവസത്തിൽ താൻ കുറെക്കാലം താമസിച്ച കഫർന്നഹൂമിലുള്ളവരെക്കാൾ സൊദോമിലുള്ളവർക്ക് സഹിക്കാൻ എളുപ്പമായിരിക്കുമെന്ന് യേശു പറയുന്നു.
അധ്യായം 40
ക്ഷമയെക്കുറിച്ചുള്ള ഒരു പാഠം
ഒരുപക്ഷേ വേശ്യയായിരുന്ന ഒരു സ്ത്രീയോട് അവരുടെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞപ്പോൾ, ദൈവനിയമം ലംഘിക്കുന്നതിൽ കുഴപ്പമില്ല എന്നാണോ യേശു ഉദ്ദേശിച്ചത്?
അധ്യായം 43
സ്വർഗരാജ്യത്തെക്കുറിച്ചുള്ള ദൃഷ്ടാന്തങ്ങൾ
സ്വർഗരാജ്യത്തിന്റെ വ്യത്യസ്ത വശങ്ങൾ വിശദീകരിക്കാൻ യേശു എട്ടു ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നു.
അധ്യായം 44
യേശു കടലിൽ ഒരു കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു
യേശു കാറ്റിനെയും കടലിനെയും ശാന്തമാക്കിയപ്പോൾ യേശുവിന്റെ ഭരണത്തിൻകീഴിൽ നമ്മുടെ ജീവിതം എങ്ങനെയായിരിക്കും എന്ന സുപ്രധാനമായ ഒരു പാഠം പഠിപ്പിച്ചു.
അധ്യായം 46
യേശുവിന്റെ വസ്ത്രത്തിൽ തൊട്ട് സുഖം പ്രാപിക്കുന്നു
ഹൃദയസ്പർശിയായ ഈ സംഭവത്തിൽ യേശു തന്റെ അധികാരവും അനുകമ്പയും കാണിക്കുന്നു.
അധ്യായം 47
ഒരു കൊച്ചു പെൺകുട്ടി വീണ്ടും ജീവനിലേക്ക്!
മരിച്ച പെൺകുട്ടി ഉറങ്ങുകയാണെന്നു പറഞ്ഞപ്പോൾ ആളുകൾ യേശുവിനെ കളിയാക്കി. അവർക്ക് അറിയില്ലാത്ത എന്ത് യേശുവിന് അറിയാം?
അധ്യായം 48
അത്ഭുതങ്ങൾ ചെയ്യുന്നു, പക്ഷേ നസറെത്തിൽപ്പോലും സ്വീകരിക്കുന്നില്ല
നസറെത്തിലെ ആളുകൾ യേശുവിനെ സ്വീകരിക്കുന്നില്ല, യേശു പഠിപ്പിക്കുന്ന കാര്യങ്ങളുടെയും ചെയ്യുന്ന അത്ഭുതങ്ങളുടെയും പേരിലല്ല, മറ്റൊരു കാരണത്താൽ.
അധ്യായം 49
ഗലീലയിൽ പ്രസംഗിക്കുന്നു, അപ്പോസ്തലന്മാരെ പരിശീലിപ്പിക്കുന്നു
‘സ്വർഗരാജ്യം അടുത്തിരിക്കുന്നു’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം ശരിക്കും എന്താണ് ?
അധ്യായം 50
പീഡനം ഉണ്ടാകുമ്പോഴും പ്രസംഗിക്കാൻ ഒരുങ്ങിയിരിക്കുക
മരണത്തെ പേടിക്കേണ്ടതില്ലെങ്കിൽ പിന്നെ എന്തിനാണു പീഡനം ഉണ്ടാകുമ്പോൾ ഓടിപ്പോകാൻ യേശു പറയുന്നത്?
അധ്യായം 51
പിറന്നാൾ ആഘോഷത്തിനിടയിൽ ഒരു കൊലപാതകം
ശലോമയുടെ നൃത്തത്തിൽ അങ്ങേയറ്റം മതിമറന്ന ഹെരോദ് അവൾ ചോദിക്കുന്നത് എന്തും കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുന്നു. അവളുടെ ക്രൂരമായ അപേക്ഷ എന്താണ്?
അധ്യായം 52
അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിക്കുന്നു
യേശുവിന്റെ അത്ഭുതം നാലു സുവിശേഷ എഴുത്തുകാരും ഉൾപ്പെടുത്തിയിട്ടുണ്ട്. അത്ര പ്രധാനപ്പെട്ട ഒന്നാണത്.
അധ്യായം 53
പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ കഴിവുള്ള ഭരണാധികാരി
യേശു വെള്ളത്തിനു മുകളിലൂടെ നടക്കുകയും കാറ്റിനെ ശാന്തമാക്കുകയും ചെയ്യുമ്പോൾ അപ്പോസ്തലന്മാർ എന്തു പാഠം പഠിക്കുന്നു?
അധ്യായം 54
യേശു “ജീവന്റെ അപ്പം”
ആളുകൾ ഇത്ര ശ്രമം ചെയ്ത് യേശുവിന്റെ അടുക്കൽ വന്നപ്പോൾ യേശു അവരെ ശാസിക്കുന്നത് എന്തുകൊണ്ട്?
അധ്യായം 55
യേശുവിന്റെ വാക്കുകൾ അനേകരെ ഞെട്ടിക്കുന്നു
യേശു പറഞ്ഞത് ചില ശിഷ്യന്മാരെ ഞെട്ടിക്കുന്നു; പലരും യേശുവിനെ ഉപേക്ഷിച്ച് പോകുന്നു.
അധ്യായം 56
ഒരാളെ ശരിക്കും അശുദ്ധനാക്കുന്നത് എന്താണ്?
വായിലേക്കു പോകുന്നതാണോ വായിൽനിന്ന് വരുന്നതാണോ?
അധ്യായം 57
യേശു ഒരു പെൺകുട്ടിയെയും ബധിരനെയും സുഖപ്പെടുത്തുന്നു
തന്റെ ജനതയെ നായ്ക്കുട്ടികളോടു താരതമ്യം ചെയ്തപ്പോൾ ഒരു സ്ത്രീക്കു വിഷമം തോന്നാഞ്ഞത് എന്തുകൊണ്ട് ?
അധ്യായം 58
യേശു അപ്പം വർധിപ്പിക്കുന്നു, പുളിച്ച മാവിന് എതിരെ മുന്നറിയിപ്പു കൊടുക്കുന്നു
യേശു പറഞ്ഞ പുളിച്ച മാവ് എന്താണെന്നു ശിഷ്യന്മാർക്ക് ഒടുവിൽ മനസ്സിലാകുന്നു.
അധ്യായം 59
മനുഷ്യപുത്രൻ ആരാണ്?
ദൈവരാജ്യത്തിന്റെ താക്കോലുകൾ എന്താണ്? ആരാണ് അത് ഉപയോഗിക്കുന്നത്? എങ്ങനെ?
അധ്യായം 60
രൂപാന്തരം—ക്രിസ്തുവിന്റെ മഹത്ത്വത്തിന്റെ ഒരു നേർക്കാഴ്ച
രൂപാന്തരം എന്താണ്? എന്താണ് അതിന്റെ അർഥം?
അധ്യായം 61
ഭൂതം ബാധിച്ച ഒരു ആൺകുട്ടിയെ യേശു സുഖപ്പെടുത്തുന്നു
സുഖപ്പെടുത്താൻ കഴിയാതെപോയത് വിശ്വാസമില്ലാഞ്ഞിട്ടാണെന്ന് യേശു പറയുന്നു. പക്ഷേ ആർക്ക്? ആ കുട്ടിക്കോ, അപ്പനോ അതോ ശിഷ്യന്മാർക്കോ?
അധ്യായം 62
താഴ്മയെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു പാഠം
ഒരു കുട്ടിയിൽനിന്ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം മുതിർന്നവർ പഠിക്കുന്നു.
അധ്യായം 63
വീണുപോകാൻ ഇടയാക്കുന്നതിനെക്കുറിച്ചും പാപത്തെക്കുറിച്ചും ഉള്ള ബുദ്ധിയുപദേശം
സഹോദരങ്ങൾക്കിടയിലെ ഗൗരവമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള മൂന്നു പടികളെക്കുറിച്ച് യേശു വിശദീകരിക്കുന്നു.
അധ്യായം 64
ക്ഷമിക്കേണ്ടതിന്റെ ആവശ്യം
മറ്റുള്ളവരോടു ക്ഷമിക്കാനുള്ള നമ്മുടെ മനസ്സൊരുക്കം ദൈവം എത്ര ഗൗരവത്തോടെ കാണുന്നെന്നു കരുണയില്ലാത്ത അടിമയുടെ ദൃഷ്ടാന്തം ഉപയോഗിച്ച് യേശു വിശദീകരിക്കുന്നു.
അധ്യായം 65
യരുശലേമിലേക്കു പോകുന്ന വഴി പഠിപ്പിക്കുന്നു
യേശുവിനെ അനുഗമിക്കുന്നതിൽനിന്ന് ഒരു വ്യക്തിയെ തടഞ്ഞേക്കാവുന്ന മനോഭാവങ്ങൾ മൂന്നു ഹ്രസ്വസംഭാഷണങ്ങളിലൂടെ യേശു തിരിച്ചറിയിക്കുന്നു.