അധ്യായം 37
യേശു ഒരു വിധവയുടെ മകനെ ഉയിർപ്പിക്കുന്നു
-
നയിനിൽവെച്ച് ഒരു പുനരുത്ഥാനം
സൈനികോദ്യോഗസ്ഥന്റെ അടിമയെ സുഖപ്പെടുത്തിയശേഷം യേശു കഫർന്നഹൂമിൽനിന്ന് നയിനിലേക്കു പോകുന്നു. 32-ലധികം കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാറായി കിടക്കുന്ന ഒരു നഗരമാണിത്. യേശു ഒറ്റയ്ക്കല്ല, ശിഷ്യന്മാരും ഒരു വലിയ ജനക്കൂട്ടവും യേശുവിന്റെകൂടെയുണ്ട്. അവർ നയിന് അടുത്ത് എത്തുമ്പോൾ ഏതാണ്ട് വൈകുന്നേരമായി. മരിച്ച ഒരു ചെറുപ്പക്കാരനെ അടക്കാൻപോകുന്ന ഒരു കൂട്ടം ജൂതന്മാരെ അവർ അവിടെവെച്ച് കാണുന്നു. അവർ നഗരത്തിനു വെളിയിലേക്കു പോകുകയാണ്.
അക്കൂട്ടത്തിൽ ഏറ്റവും സങ്കടം ആ ചെറുപ്പക്കാരന്റെ അമ്മയ്ക്കാണ്. അവർ ഒരു വിധവയാണ്. ഈ പയ്യനാണെങ്കിൽ അവരുടെ ഒരേ ഒരു മകനും. ഭർത്താവ് മരിച്ചപ്പോൾ പ്രിയപ്പെട്ട മകനെങ്കിലും ഉണ്ടല്ലോ എന്ന ആശ്വാസമായിരുന്നു ആ അമ്മയ്ക്ക്. അതുകൊണ്ടുതന്നെ ഈ മകനെ അമ്മയ്ക്ക് എത്ര കാര്യമായിരുന്നിരിക്കണം! അവരുടെ എല്ലാ പ്രതീക്ഷയും അവനിലായിരുന്നു. അവന്റെ കൈയിൽ തന്റെ ഭാവി സുരക്ഷിതമാണെന്ന് ആ അമ്മ കരുതിയിരിക്കണം. പക്ഷേ, ഇപ്പോൾ അവനും മരിച്ചു. ഇനി കൂട്ടിനും സഹായത്തിനും ഈ അമ്മയ്ക്ക് ആരുണ്ട്?
ആ അമ്മയുടെ വലിയ സങ്കടവും പരിതാപകരമായ അവസ്ഥയും കണ്ട് യേശുവിന്റെ മനസ്സ് അലിയുന്നു. ആർദ്രതയോടെയും അതേസമയം ധൈര്യം പകരുന്ന വിധത്തിലും യേശു അവരോടു പറയുന്നു: “കരയേണ്ടാ.” യേശു അങ്ങനെ പറയുക മാത്രമല്ല, അടുത്ത് ചെന്ന് ശവമഞ്ചത്തിൽ തൊടുകയും ചെയ്യുന്നു. (ലൂക്കോസ് 7:13, 14) യേശു അതു ചെയ്ത രീതിയും യേശുവിന്റെ പ്രവർത്തനവും കണ്ടപ്പോൾ, കരഞ്ഞുകൊണ്ട് പോകുകയായിരുന്ന ആ ആളുകൾ പെട്ടെന്നു നിൽക്കുന്നു. ‘ഇദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്? എന്താണു ചെയ്യാൻപോകുന്നത്?’ അവർക്ക് ഒന്നും പിടികിട്ടുന്നില്ല.
യേശുവിന്റെകൂടെ യാത്ര ചെയ്യുന്നവരുടെ കാര്യമോ? യേശു പല അത്ഭുതങ്ങളും ചെയ്യുന്നത്, പലരുടെയും രോഗം ഭേദമാക്കുന്നത് ഒക്കെ അവർ കണ്ടിട്ടുണ്ട്. പക്ഷേ, സാധ്യതയനുസരിച്ച് യേശു ഇതുവരെ ആരെയും ഉയിർപ്പിക്കുന്നത് അവർ കണ്ടിട്ടില്ല. പണ്ട് അങ്ങനെയുള്ള പുനരുത്ഥാനങ്ങൾ നടന്നിട്ടുണ്ടെങ്കിലും യേശുവിന് അങ്ങനെ ചെയ്യാൻ കഴിയുമോ? (1 രാജാക്കന്മാർ 17:17-23; 2 രാജാക്കന്മാർ 4:32-37) യേശു ഇങ്ങനെ കല്പിക്കുന്നു: “ചെറുപ്പക്കാരാ, എഴുന്നേൽക്കുക എന്നു ഞാൻ നിന്നോടു പറയുന്നു.” (ലൂക്കോസ് 7:14) അതുതന്നെ സംഭവിക്കുന്നു. ആ ചെറുപ്പക്കാരൻ എഴുന്നേറ്റ് ഇരുന്ന് സംസാരിക്കാൻതുടങ്ങുന്നു! യേശു അവനെ അമ്മയ്ക്കു കൊടുക്കുന്നു. അമ്മയ്ക്ക് അത്ഭുതവും സന്തോഷവും അടക്കാനാകുന്നില്ല! ഇനി ആ അമ്മ ഒറ്റയ്ക്കല്ല.
ഈ ചെറുപ്പക്കാരനെ ജീവനോടെ കാണുമ്പോൾ “മഹാനായ ഒരു പ്രവാചകൻ നമുക്കിടയിൽ വന്നിരിക്കുന്നു” ലൂക്കോസ് 7:16) അതിശയകരമായ ഈ കാര്യത്തെക്കുറിച്ചുള്ള വാർത്ത പെട്ടെന്നുതന്നെ സമീപപ്രദേശങ്ങളിലേക്കും സാധ്യതയനുസരിച്ച് യേശുവിന്റെ ജന്മനാടായ നസറെത്തിലേക്കും പരക്കുന്നു. ഇവിടെനിന്ന് ഏതാണ്ട് പത്തു കിലോമീറ്റർ അകലെയാണു നസറെത്ത്. അങ്ങ് തെക്കുള്ള യഹൂദ്യയിൽപ്പോലും വാർത്ത എത്തുന്നു.
എന്നു പറഞ്ഞ് ആളുകൾ ജീവദാതാവായ യഹോവയെ സ്തുതിക്കുന്നു. മറ്റുള്ളവർ യേശു ചെയ്ത അത്ഭുതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് പറയുന്നു: “ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നു.” (സ്നാപകയോഹന്നാൻ ഇപ്പോഴും ജയിലിലാണ്. യേശു ചെയ്യുന്ന അത്ഭുതങ്ങളിൽ യോഹന്നാനു വലിയ താത്പര്യമുണ്ട്. ഈ അത്ഭുതങ്ങളെക്കുറിച്ച് യോഹന്നാന്റെ ശിഷ്യന്മാർ അദ്ദേഹത്തോടു പറയുന്നു. യോഹന്നാൻ അപ്പോൾ എന്തു ചെയ്യുന്നു?