വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 120

ഫലം കായ്‌ക്കുന്ന ശാഖക​ളും യേശു​വി​ന്റെ സ്‌നേ​ഹി​ത​രും

ഫലം കായ്‌ക്കുന്ന ശാഖക​ളും യേശു​വി​ന്റെ സ്‌നേ​ഹി​ത​രും

യോഹന്നാൻ 15:1-27

  • ശരിക്കുള്ള മുന്തി​രി​ച്ചെ​ടി​യും ശാഖക​ളും

  • യേശു​വി​ന്റെ സ്‌നേ​ഹ​ത്തിൽ എങ്ങനെ നിലനിൽക്കാം

ഹൃദയം തുറന്ന്‌ സംസാ​രി​ക്കാൻ വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രെ യേശു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. സമയം അർധരാ​ത്രി കഴിഞ്ഞി​ട്ടു​ണ്ടാ​കണം. യേശു ഇപ്പോൾ പ്രചോ​ദ​നാ​ത്മ​ക​മായ ഒരു ദൃഷ്ടാന്തം പറയുന്നു:

“ഞാൻ ശരിക്കുള്ള മുന്തി​രി​ച്ചെ​ടി​യും എന്റെ പിതാവ്‌ കൃഷി​ക്കാ​ര​നും ആണ്‌ ” എന്നു പറഞ്ഞു​കൊണ്ട്‌ യേശു തുടങ്ങു​ന്നു. (യോഹ​ന്നാൻ 15:1) ഈ ദൃഷ്ടാന്തം ഒരു കാര്യം നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നു, ഇസ്രാ​യേൽ ജനതയെ നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ യഹോ​വ​യു​ടെ മുന്തി​രി​ച്ചെടി എന്നു വിളി​ച്ചത്‌. (യിരെമ്യ 2:21; ഹോശേയ 10:1, 2) എന്നാൽ യഹോവ ആ ജനത്തെ ഉപേക്ഷി​ച്ചു. (മത്തായി 23:37, 38) അതു​കൊണ്ട്‌, യേശു ഇവിടെ മറ്റൊരു കാര്യ​മാ​ണു പറയു​ന്നത്‌. പിതാവ്‌ നട്ടുവ​ളർത്തുന്ന ഒരു മുന്തി​രി​ച്ചെ​ടി​യോട്‌ യേശു തന്നെത്തന്നെ ഉപമി​ക്കു​ന്നു. എ.ഡി. 29-ൽ പരിശു​ദ്ധാ​ത്മാ​വി​നാൽ യേശു​വി​നെ അഭി​ഷേകം ചെയ്‌ത​പ്പോൾ പിതാവ്‌ ആ മുന്തി​രി​ച്ചെടി നട്ടു. എന്നാൽ ഈ മുന്തി​രി​ച്ചെടി തന്നെ മാത്രമല്ല പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ എന്ന്‌ യേശു പറയുന്നു.

“എന്നിലുള്ള കായ്‌ക്കാത്ത ശാഖക​ളെ​ല്ലാം (എന്റെ) പിതാവ്‌ മുറി​ച്ചു​ക​ള​യു​ന്നു. കായ്‌ക്കു​ന്ന​വ​യൊ​ക്കെ കൂടുതൽ ഫലം കായ്‌ക്കാൻ വെട്ടി​വെ​ടി​പ്പാ​ക്കി നിറു​ത്തു​ന്നു. . . . മുന്തി​രി​ച്ചെ​ടി​യിൽനിന്ന്‌ വേർപെട്ട ശാഖകൾക്കു ഫലം കായ്‌ക്കാൻ കഴിയില്ല. അതു​പോ​ലെ, എന്നോടു യോജി​പ്പി​ല​ല്ലെ​ങ്കിൽ നിങ്ങൾക്കും ഫലം കായ്‌ക്കാൻ കഴിയില്ല. ഞാൻ മുന്തി​രി​ച്ചെ​ടി​യും നിങ്ങൾ ശാഖക​ളും ആണ്‌.”​—യോഹ​ന്നാൻ 15:2-5.

താൻ പോയ​ശേഷം ഒരു സഹായി​യെ, അതായത്‌ പരിശു​ദ്ധാ​ത്മാ​വി​നെ, വിശ്വ​സ്‌ത​രായ ശിഷ്യ​ന്മാർക്കു കൊടു​ക്കു​മെന്നു യേശു ഉറപ്പു നൽകി​യി​രു​ന്നു. 51 ദിവസ​ത്തി​നു ശേഷം അപ്പോ​സ്‌ത​ല​ന്മാർക്കും മറ്റുള്ള​വർക്കും പരിശു​ദ്ധാ​ത്മാ​വു ലഭിക്കു​മ്പോൾ അവർ മുന്തി​രി​ച്ചെ​ടി​യു​ടെ ശാഖക​ളാ​യി​ത്തീ​രും. “ശാഖക​ളെ​ല്ലാം” യേശു​വി​നോ​ടു യോജി​ച്ചു​നിൽക്ക​ണ​മാ​യി​രു​ന്നു. അത്‌ എന്തിനാണ്‌?

“ഒരാൾ എന്നോ​ടും ഞാൻ അയാ​ളോ​ടും യോജി​പ്പി​ലാ​ണെ​ങ്കിൽ അയാൾ ധാരാളം ഫലം കായ്‌ക്കും. കാരണം എന്നെക്കൂ​ടാ​തെ നിങ്ങൾക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ല” എന്ന്‌ യേശു പറയുന്നു. ഈ ‘ശാഖകൾ,’ അതായത്‌ വിശ്വ​സ്‌ത​രായ അനുഗാ​മി​കൾ, ധാരാളം ഫലം കായ്‌ക്കു​ന്നു. യേശു​വി​ന്റെ ഗുണങ്ങൾ പകർത്തി​ക്കൊ​ണ്ടും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സജീവ​മാ​യി സംസാ​രി​ച്ചു​കൊ​ണ്ടും ആണ്‌ അവർ അത്‌ ചെയ്യു​ന്നത്‌. അതിലൂ​ടെ കൂടുതൽ പേരെ അവർക്ക്‌ ശിഷ്യ​രാ​ക്കാ​നും കഴിയു​ന്നു. എന്നാൽ ഒരാൾ യേശു​വി​നോ​ടു യോജി​ച്ചു​നിൽക്കാ​തി​രി​ക്കു​ക​യും ഫലം കായ്‌ക്കാ​തി​രി​ക്കു​ക​യും ചെയ്‌താ​ലോ? യേശു വിശദീ​ക​രി​ക്കു​ന്നു: “എന്നോടു യോജി​ച്ചു​നിൽക്കാ​ത്ത​യാൾ, മുറി​ച്ചു​മാ​റ്റിയ ശാഖ​പോ​ലെ ഉണങ്ങി​പ്പോ​കും.” എന്നാൽ മറ്റൊരു കാര്യം​കൂ​ടി യേശു പറയുന്നു: “നിങ്ങൾ എന്നോടു യോജി​പ്പി​ലാ​യി​രി​ക്കു​ക​യും എന്റെ വചനങ്ങൾ നിങ്ങളിൽ നിലനിൽക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ എന്തും ചോദി​ച്ചു​കൊ​ള്ളുക. അതു നിങ്ങൾക്കു കിട്ടും.”​—യോഹ​ന്നാൻ 15:5-7.

തന്റെ കല്‌പ​നകൾ അനുസ​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ യേശു മുമ്പ്‌ രണ്ടു തവണ പറഞ്ഞി​രു​ന്നു. ഇപ്പോൾ വീണ്ടും യേശു അതെക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നു. (യോഹ​ന്നാൻ 14:15, 21) “ഞാൻ പിതാ​വി​ന്റെ കല്‌പ​നകൾ അനുസ​രിച്ച്‌ പിതാ​വി​ന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ന്നു. അതു​പോ​ലെ, നിങ്ങളും എന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ എന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കും” എന്ന്‌ യേശു പറയുന്നു. എന്നാൽ ദൈവ​മായ യഹോ​വ​യെ​യും പുത്ര​നെ​യും സ്‌നേ​ഹി​ക്കു​ന്ന​തി​ലും അധികം കാര്യങ്ങൾ അതിൽ ഉൾപ്പെ​ടു​ന്നുണ്ട്‌. അതിൽ മറ്റുള്ള​വരെ സ്‌നേ​ഹി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു​—​അവർക്കു​വേണ്ടി ജീവൻ കൊടു​ക്കാൻപോ​ലും തയ്യാറാ​കുന്ന വിധത്തിൽ സ്‌നേ​ഹി​ക്കു​ന്നത്‌. യേശു പറയുന്നു: “ഇതാണ്‌ എന്റെ കല്‌പന: ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം. സ്‌നേ​ഹി​തർക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​ന്ന​തി​നെ​ക്കാൾ വലിയ സ്‌നേ​ഹ​മില്ല. ഞാൻ കല്‌പി​ക്കു​ന്നതു നിങ്ങൾ ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ എന്റെ സ്‌നേ​ഹി​ത​രാണ്‌.”​—യോഹ​ന്നാൻ 15:10-14.

തന്നിൽ വിശ്വ​സി​ക്കുന്ന എല്ലാവർക്കും​വേണ്ടി തന്റെ ജീവൻ കൊടു​ത്തു​കൊണ്ട്‌ ഏതാനും മണിക്കൂ​റു​കൾക്കു​ള്ളിൽ യേശു ഈ രീതി​യി​ലുള്ള സ്‌നേഹം കാണി​ക്കും. യേശു​വി​ന്റെ ആ മാതൃക തന്റെ അനുഗാ​മി​കളെ അത്തരം ആത്മത്യാ​ഗ​സ്‌നേഹം തമ്മിൽത്ത​മ്മിൽ കാണി​ക്കാൻ പ്രചോ​ദി​പ്പി​ക്ക​ണ​മാ​യി​രു​ന്നു. യേശു മുമ്പു പറഞ്ഞതു​പോ​ലെ അത്തരം സ്‌നേഹം അവരെ തിരി​ച്ച​റി​യി​ക്കും. “നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.”​—യോഹ​ന്നാൻ 13:35.

യേശു അവരെ “സ്‌നേ​ഹി​തർ” എന്നു വിളിച്ച കാര്യം അപ്പോ​സ്‌ത​ല​ന്മാർ ശ്രദ്ധി​ച്ചു​കാ​ണു​മോ? അങ്ങനെ വിളി​ച്ച​തി​ന്റെ കാരണം യേശു വിശദീ​ക​രി​ക്കു​ന്നു: “ഞാൻ നിങ്ങളെ സ്‌നേ​ഹി​ത​ന്മാർ എന്നു വിളി​ക്കു​ന്നു. കാരണം എന്റെ പിതാ​വിൽനിന്ന്‌ കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയി​ച്ചി​രി​ക്കു​ന്നു.” യേശു​വി​ന്റെ ഉറ്റ സ്‌നേ​ഹി​ത​രാ​കാ​നും പിതാവ്‌ യേശു​വി​നോ​ടു പറഞ്ഞ കാര്യങ്ങൾ അറിയാ​നും അപ്പോ​സ്‌ത​ല​ന്മാർക്കു കഴിയു​ന്നു. എത്ര അമൂല്യ​മായ ഒരു ബന്ധമാണ്‌ അവർക്കു​ള്ളത്‌! ഇത്തരത്തി​ലുള്ള ഒരു ബന്ധം ആസ്വദി​ക്കാൻ അവർ ‘ഫലം കായ്‌ക്ക​ണ​മാ​യി​രു​ന്നു.’ അങ്ങനെ ചെയ്‌താൽ, “എന്റെ നാമത്തിൽ പിതാ​വി​നോട്‌ എന്തു ചോദി​ച്ചാ​ലും പിതാവ്‌ അതു നിങ്ങൾക്കു തരും” എന്ന്‌ യേശു പറയുന്നു.—യോഹ​ന്നാൻ 15:15, 16.

വരാൻപോ​കുന്ന പ്രതി​സ​ന്ധി​കൾ സഹിച്ചു​നിൽക്കാൻ ഈ ‘ശാഖകളെ,’ അതായത്‌ യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ, സഹായി​ക്കു​ന്നത്‌ അവർക്കി​ട​യി​ലെ സ്‌നേ​ഹ​ബ​ന്ധ​മാ​യി​രു​ന്നു. ലോകം അവരെ വെറു​ക്കും എന്ന മുന്നറി​യി​പ്പും യേശു അവർക്കു നൽകുന്നു. എന്നിരു​ന്നാ​ലും ഇങ്ങനെ ആശ്വസി​പ്പി​ച്ചു​കൊണ്ട്‌ യേശു പറയുന്നു: “ലോകം നിങ്ങളെ വെറു​ക്കു​ന്നെ​ങ്കിൽ അതു നിങ്ങൾക്കു മുമ്പേ എന്നെ വെറു​ത്തെന്ന്‌ ഓർത്തു​കൊ​ള്ളുക. നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമാ​യി​രു​ന്നെ​ങ്കിൽ ലോകം നിങ്ങളെ സ്വന്ത​മെന്നു കരുതി സ്‌നേ​ഹി​ക്കു​മാ​യി​രു​ന്നു. എന്നാൽ . . . നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമല്ല. അതു​കൊണ്ട്‌ ലോകം നിങ്ങളെ വെറു​ക്കു​ന്നു.”​—യോഹ​ന്നാൻ 15:18, 19.

ലോകം ശിഷ്യ​ന്മാ​രെ വെറു​ക്കു​ന്ന​തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ യേശു കൂടു​ത​ലാ​യി വിശദീ​ക​രി​ക്കു​ന്നു: “എന്നെ അയച്ച വ്യക്തിയെ അറിയാ​ത്ത​തു​കൊണ്ട്‌ അവർ എന്റെ പേര്‌ നിമിത്തം ഇതൊക്കെ നിങ്ങ​ളോ​ടു ചെയ്യും.” യേശു​വി​ന്റെ അത്ഭുത​ക​ര​മായ പ്രവൃ​ത്തി​കൾ ഒരർഥ​ത്തിൽ യേശു​വി​നെ വെറു​ക്കു​ന്ന​വരെ കുറ്റക്കാ​രാ​ക്കു​ന്നു എന്നു യേശു പറയുന്നു: “മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ഞാൻ അവരുടെ ഇടയിൽ ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ അവർക്കു പാപമു​ണ്ടാ​കു​മാ​യി​രു​ന്നില്ല. എന്നാൽ ഇപ്പോൾ അവർ എന്നെ കണ്ടിട്ടും എന്നെയും എന്റെ പിതാ​വി​നെ​യും വെറു​ത്തി​രി​ക്കു​ന്നു.” വാസ്‌ത​വ​ത്തിൽ അവർ കാണിച്ച വെറു​പ്പി​ലൂ​ടെ പ്രവചനം നിവൃ​ത്തി​യേ​റു​ക​യാ​യി​രു​ന്നു.​—യോഹ​ന്നാൻ 15:21, 24, 25; സങ്കീർത്തനം 35:19; 69:4.

പരിശു​ദ്ധാ​ത്മാവ്‌ എന്ന സഹായി​യെ അയയ്‌ക്കു​മെന്ന ഉറപ്പ്‌ യേശു അവർക്കു വീണ്ടും കൊടു​ക്കു​ന്നു. തന്റെ അനുഗാ​മി​കൾക്കെ​ല്ലാം ദൈവ​ത്തിൽനി​ന്നുള്ള ഈ ശക്തി ലഭിക്കും. ഫലം കായ്‌ക്കാ​നും യേശു​വി​നു​വേണ്ടി ‘സാക്ഷി പറയാ​നും’ അത്‌ അവരെ പ്രാപ്‌ത​രാ​ക്കും.​—യോഹ​ന്നാൻ 15:27.