ഭാഗം 6 • പ്രവൃത്തികൾ 15:36–18:22
“വരൂ, നമ്മൾ . . . മടങ്ങിച്ചെന്ന് സഹോദരന്മാർ എങ്ങനെയിരിക്കുന്നെന്ന് അന്വേഷിക്കാം”
ക്രിസ്തീയ സഭയിൽ സർക്കിട്ട് മേൽവിചാരകന്മാർ ഏതു സുപ്രധാന പങ്കുവഹിക്കുന്നു? ദിവ്യാധിപത്യ നിയമനങ്ങൾ മനസ്സോടെ ഏറ്റെടുക്കുന്നെങ്കിൽ നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും? തിരുവെഴുത്തുകളിൽനിന്ന് നമുക്ക് എങ്ങനെ ഫലപ്രദമായി ന്യായവാദം ചെയ്യാം? ആളുകളുടെ സാഹചര്യവും പശ്ചാത്തലവും കണക്കിലെടുത്തുകൊണ്ട് നാം സംസാരിക്കേണ്ടത് എന്തുകൊണ്ട്? ഇവയ്ക്കും സമാനമായ മറ്റു ചോദ്യങ്ങൾക്കും ഉള്ള ഉത്തരം, പൗലോസ് അപ്പോസ്തലനെ രണ്ടാം മിഷനറി പര്യടനത്തിൽ അനുഗമിക്കവെ നമുക്കു ലഭിക്കും.