പ്രവൃത്തികൾ—ഉള്ളടക്കം
എ. ലോകവ്യാപക പ്രസംഗപ്രവർത്തനത്തിനുള്ള തയ്യാറെടുപ്പ് (1:1-8)
തെയോഫിലൊസിനെ അഭിസംബോധന ചെയ്യുന്നു (1:1, 2)
യേശു 40 ദിവസം ആളുകൾക്കു പ്രത്യക്ഷനാകുന്നു, ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കുന്നു (1:3)
യരുശലേമിൽത്തന്നെ കഴിയാനും വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനായി കാത്തിരിക്കാനും യേശു അപ്പോസ്തലന്മാരോടു പറയുന്നു (1:4, 5)
ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത് എപ്പോഴാണെന്ന അപ്പോസ്തലന്മാരുടെ ചോദ്യത്തിനു യേശു ഉത്തരം കൊടുക്കുന്നു (1:6, 7)
ഭൂമിയുടെ അറ്റങ്ങൾവരെയും തന്റെ സാക്ഷികളായിരിക്കാനുള്ള നിയോഗം യേശു അപ്പോസ്തലന്മാർക്കു നൽകുന്നു (1:8)
ബി. യേശുവിന്റെ സ്വർഗാരോഹണംമുതൽ എ.ഡി. 33-ലെ പെന്തിക്കോസ്തിൽ പരിശുദ്ധാത്മാവിനെ പകരുന്നതുവരെ (1:9–2:13)
യേശു സ്വർഗാരോഹണം ചെയ്യുന്നു, പോയ അതേ വിധത്തിൽത്തന്നെ മടങ്ങിവരുമെന്നുള്ള വാഗ്ദാനം ലഭിക്കുന്നു (1:9-11)
അപ്പോസ്തലന്മാർ യേശുവിന്റെ അമ്മയോടും സഹോദരന്മാരോടും ഒപ്പം പ്രാർഥിക്കാനായി കൂടിവരുന്നു (1:12-14)
യൂദാസിനു പകരം, 12 പേരിൽ ഒരാളായി മത്ഥിയാസിനെ തിരഞ്ഞെടുക്കുന്നു (1:15-26)
ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവിനെ പകരുന്നു, അവർ വിദേശഭാഷകളിൽ സംസാരിക്കാൻതുടങ്ങുന്നു (2:1-4)
റോമൻ സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള ജൂതന്മാർ ദൈവത്തിന്റെ മഹാകാര്യങ്ങളെക്കുറിച്ച് കേൾക്കുന്നു (2:5-13)
സി. യരുശലേമിൽ സാക്ഷീകരിക്കുന്നു (2:14–3:26)
പരിശുദ്ധാത്മാവിനെ പകരുന്നതിനെക്കുറിച്ചും യഹോവയുടെ ഉജ്ജ്വലമായ ദിവസത്തെക്കുറിച്ചും പറയുന്ന യോവേൽപ്രവചനം പത്രോസ് ഉദ്ധരിക്കുന്നു (2:14-21)
യേശു ഉയിർപ്പിക്കപ്പെട്ടതിന്റെയും യേശുവിനെ കർത്താവും ക്രിസ്തുവും ആക്കി എന്നതിന്റെയും തിരുവെഴുത്തുതെളിവുകളെക്കുറിച്ച് പത്രോസ് പ്രസംഗിക്കുന്നു (2:22-36)
ജനക്കൂട്ടം പത്രോസിന്റെ പ്രസംഗത്തോടു പ്രതികരിക്കുന്നു, ഏകദേശം 3,000 പേർ സ്നാനമേൽക്കുന്നു (2:37-41)
അപ്പോസ്തലന്മാർ തങ്ങളെ പഠിപ്പിക്കുന്നതും തങ്ങൾക്കിടയിലെ കൂട്ടായ്മയും ശിഷ്യന്മാർ ആസ്വദിക്കുന്നു (2:42-47)
സുന്ദരം എന്ന് അറിയപ്പെടുന്ന ദേവാലയകവാടത്തിൽവെച്ച് പത്രോസ് മുടന്തനായ യാചകനെ സുഖപ്പെടുത്തുന്നു (3:1-10)
പത്രോസ് ശലോമോന്റെ മണ്ഡപത്തിൽവെച്ച് സംസാരിക്കുന്നു (3:11-18)
മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയാൻ പത്രോസ് ഉപദേശിക്കുന്നു (3:19-26)
ഡി. എതിർപ്പുകളുണ്ടായിട്ടും സാക്ഷീകരിക്കുന്നു (4:1–5:42)
പത്രോസിനെയും യോഹന്നാനെയും അറസ്റ്റ് ചെയ്യുന്നു; വിശ്വാസികളായിത്തീർന്ന പുരുഷന്മാരുടെ സംഖ്യ 5,000-ത്തോളമാകുന്നു (4:1-4)
പത്രോസ് സൻഹെദ്രിനു മുന്നിൽ തന്റെ ഭാഗം വാദിക്കുന്നു (4:5-22)
ദൈവവചനത്തെക്കുറിച്ച് തുടർന്നും സംസാരിക്കാനുള്ള ധൈര്യത്തിനായി ശിഷ്യന്മാർ പ്രാർഥിക്കുന്നു (4:23-31)
ശിഷ്യന്മാർ വസ്തുവകകൾ അന്യോന്യം പങ്കുവെക്കുന്നു (4:32-37)
അനന്യാസും സഫീറയും യഹോവയുടെ ആത്മാവിനെ പരീക്ഷിക്കുന്നു (5:1-11)
അപ്പോസ്തലന്മാർ അനേകം അടയാളങ്ങൾ കാണിക്കുന്നു (5:12-16)
അപ്പോസ്തലന്മാർ ജയിലിലാകുന്നെങ്കിലും യഹോവയുടെ ഒരു ദൂതൻ അവരെ വിടുവിക്കുന്നു (5:17-21എ)
അപ്പോസ്തലന്മാരെ വീണ്ടും സൻഹെദ്രിനു മുന്നിൽ ഹാജരാക്കുന്നു (5:21ബി-32)
‘ദൈവത്തോടു പോരാടുന്നവരാകരുത്’ എന്നു ഗമാലിയേൽ ഉപദേശിക്കുന്നു (5:33-40)
അപ്പോസ്തലന്മാർ ദേവാലയത്തിലും വീടുതോറും പ്രസംഗിക്കുന്നു (5:41, 42)
ഇ. ദൈവവചനം പഠിപ്പിക്കുന്നത് അവഗണിക്കാൻ പാടില്ല (6:1–7:1)
വിധവമാർക്കുള്ള ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരാതികൾ (6:1)
വിധവമാർക്കുള്ള ഭക്ഷണവിതരണത്തിന്റെ മേൽനോട്ടത്തിനായി അപ്പോസ്തലന്മാർ ഏഴു പുരുഷന്മാരെ തിരഞ്ഞെടുക്കുന്നു (6:2-7)
ഏഴു പേരിൽ ഒരാളായ സ്തെഫാനൊസിനെ ദൈവനിന്ദകനെന്ന കുറ്റം ചുമത്തി സൻഹെദ്രിനു മുന്നിൽ ഹാജരാക്കുന്നു (6:8–7:1)
എഫ് .സ്തെഫാനൊസ് സൻഹെദ്രിനു മുന്നിൽ തന്റെ വിശ്വാസത്തിനുവേണ്ടി വാദിക്കുന്നു (7:2-60)
ഗോത്രപിതാക്കന്മാരുടെ കാലത്തെക്കുറിച്ച് സംസാരിക്കുന്നു (7:2-16)
മോശയുടെ ആദ്യകാലജീവിതം, നേതൃത്വം എന്നിവയെക്കുറിച്ചും ഇസ്രായേലിന്റെ വിഗ്രഹാരാധനയെക്കുറിച്ചും സംസാരിക്കുന്നു (7:17-43)
മനുഷ്യനിർമിതമായ ദേവാലയങ്ങളിൽ ദൈവം വസിക്കില്ലെന്നു ചൂണ്ടിക്കാട്ടുന്നു (7:44-50)
എതിരാളികൾ പരിശുദ്ധാത്മാവിനെ എതിർത്തുനിൽക്കുന്നെന്നു സ്തെഫാനൊസ് ആരോപിക്കുന്നു (7:51-53)
ഒരു ദർശനത്തിൽ യഹോവയെയും യേശുവിനെയും കാണുന്നു; എതിരാളികൾ കല്ലെറിഞ്ഞ് കൊല്ലുന്നു (7:54-60)
ജി. പ്രസംഗപ്രവർത്തനം ശമര്യയിലേക്കും അതിന് അപ്പുറത്തേക്കും വ്യാപിക്കുന്നു; ശൗലിന്റെ പരിവർത്തനം (8:1–9:43)
യരുശലേമിൽ ഉപദ്രവം പൊട്ടിപ്പുറപ്പെടുന്നു; അവിടത്തെ സഭയിലുള്ളവർ പലയിടത്തേക്കായി ചിതറുന്നു (8:1-4)
ശമര്യയിൽ ഫിലിപ്പോസിന്റെ ശുശ്രൂഷ ഫലം കാണുന്നു (8:5-13)
പത്രോസിനെയും യോഹന്നാനെയും ശമര്യയിലേക്ക് അയയ്ക്കുന്നു; ശമര്യക്കാർക്കു പരിശുദ്ധാത്മാവ് ലഭിക്കുന്നു (8:14-17)
മുമ്പ് മാന്ത്രികനായിരുന്ന ശിമോൻ പരിശുദ്ധാത്മാവ് എന്ന സൗജന്യസമ്മാനം വിലയ്ക്കു വാങ്ങാൻ ശ്രമിക്കുന്നു (8:18-24)
എത്യോപ്യക്കാരൻ ഷണ്ഡനോടു പ്രസംഗിക്കാൻ ഫിലിപ്പോസിനെ അയയ്ക്കുന്നു (8:25-40)
ശിഷ്യന്മാരെ ഉപദ്രവിക്കാനായി ശൗൽ ദമസ്കൊസിലേക്കു പോകുന്നു (9:1, 2)
ആകാശത്തുനിന്നുള്ള വെളിച്ചത്തിൽ യേശു തന്നെത്തന്നെ ശൗലിനു വെളിപ്പെടുത്തുന്നു (9:3-9)
ശൗലിനെ സഹായിക്കാൻ അനന്യാസ് എന്നൊരു ശിഷ്യനെ അയയ്ക്കുന്നു (9:10-19എ)
ദമസ്കൊസിൽവെച്ച് ശൗൽ യേശുവിനെക്കുറിച്ച് പ്രസംഗിക്കുന്നു (9:19ബി-25)
യരുശലേം സന്ദർശിച്ച ശൗൽ അവിടെവെച്ച് യേശുവിന്റെ നാമത്തിൽ ധൈര്യത്തോടെ സംസാരിക്കുന്നു (9:26-30)
യഹൂദ്യ, ഗലീല, ശമര്യ എന്നിവിടങ്ങളിലെല്ലാം സഭയ്ക്കു കുറച്ച് കാലത്തേക്കു സമാധാനം ഉണ്ടാകുന്നു (9:31)
തീരസമതലത്തിലെ നഗരങ്ങളിൽ പത്രോസിന്റെ ശുശ്രൂഷ; ലുദ്ദയിൽവെച്ച് ഐനെയാസിനെ സുഖപ്പെടുത്തുന്നു (9:32-35)
ഉദാരമതിയായ ഡോർക്കസിനെ യോപ്പയിൽവെച്ച് പത്രോസ് പുനരുത്ഥാനപ്പെടുത്തുന്നു (9:36-43)
എച്ച്. കൈസര്യ, സിറിയയിലെ അന്ത്യോക്യ എന്നിവിടങ്ങളിൽ, പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ടവരോടു പ്രസംഗിക്കുന്നു (10:1–12:25)
ഒരു ദർശനം കണ്ട കൊർന്നേല്യൊസ് എന്ന സൈനികോദ്യോഗസ്ഥൻ പത്രോസിനുവേണ്ടി ആളയയ്ക്കുന്നു (10:1-8)
ശുദ്ധീകരിച്ച മൃഗങ്ങളുടെ ഒരു ദർശനം പത്രോസ് കാണുന്നു (10:9-16)
പത്രോസ് കൊർന്നേല്യൊസിനെ സന്ദർശിക്കുന്നു, കൊർന്നേല്യൊസ് തനിക്കുണ്ടായ ദർശനത്തെക്കുറിച്ച് പറയുന്നു (10:17-33)
പത്രോസ് ജനതകളിൽപ്പെട്ടവരെ സന്തോഷവാർത്ത അറിയിക്കുന്നു; ‘ദൈവം പക്ഷപാതമുള്ളവനല്ല’ (10:34-43)
ജനതകളിൽപ്പെട്ടവർക്കു പരിശുദ്ധാത്മാവ് ലഭിക്കുന്നു, അവർ സ്നാനമേൽക്കുന്നു (10:44-48)
പത്രോസ് യരുശലേമിലുള്ള അപ്പോസ്തലന്മാരോടു കാര്യങ്ങൾ അവതരിപ്പിക്കുന്നു (11:1-18)
ശിഷ്യന്മാരെ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിച്ച സിറിയയിലെ അന്ത്യോക്യയിൽവെച്ച് ബർന്നബാസും ശൗലും ഗ്രീക്കുകാരോടു പ്രസംഗിക്കുന്നു (11:19-26)
അഗബൊസ് എന്ന ക്രിസ്തീയപ്രവാചകൻ ഒരു ക്ഷാമമുണ്ടാകുമെന്നു പ്രവചിക്കുന്നു; യഹൂദ്യയിലെ സഹോദരന്മാർക്കു സഹായം എത്തിച്ചുകൊടുക്കുന്നു (11:27-30)
ഹെരോദ് രാജാവ് യാക്കോബിനെ കൊല്ലുന്നു, പത്രോസിനെ ജയിലിലാക്കുന്നു (12:1-5)
യഹോവയുടെ ഒരു ദൂതൻ പത്രോസിനെ ജയിലിൽനിന്ന് മോചിപ്പിക്കുന്നു (12:6-19)
ഹെരോദിനെ ഒരു ദൈവദൂതൻ പ്രഹരിക്കുന്നു (12:20-25)
ഐ. പൗലോസിന്റെ ഒന്നാം മിഷനറിപര്യടനം (13:1–14:28)
ബർന്നബാസിനെയും ശൗലിനെയും മിഷനറിമാരായി അയയ്ക്കുന്നു (13:1-3)
സൈപ്രസിലെ ശുശ്രൂഷ; സെർഗ്യൊസ് പൗലോസ് എന്ന നാടുവാഴിയും എലീമാസ് എന്ന ആഭിചാരകനും (13:4-12)
പിസിദ്യയിലെ അന്ത്യോക്യയിൽവെച്ച് പൗലോസ് ഒരു പ്രസംഗം നടത്തുന്നു (13:13-41)
ജനതകളിലേക്കു തിരിയാനുള്ള പ്രാവചനികകല്പന (13:42-52)
ഇക്കോന്യയിൽ വിശ്വാസികൾ വർധിക്കുന്നു, എതിർപ്പുണ്ടാകുന്നു (14:1-7)
പൗലോസും ബർന്നബാസും ദൈവങ്ങളാണെന്നു ലുസ്ത്രയിലെ ആളുകൾ വിചാരിക്കുന്നു (14:8-18)
ലുസ്ത്രയിൽവെച്ച് കല്ലേറു കൊണ്ടിട്ടും പൗലോസ് രക്ഷപ്പെടുന്നു (14:19, 20)
പൗലോസും ബർന്നബാസും സഭകളെ ശക്തിപ്പെടുത്തുന്നു (14:21-23)
പൗലോസും ബർന്നബാസും സിറിയയിലെ അന്ത്യോക്യയിലേക്കു മടങ്ങുന്നു (14:24-28)
ജെ. പരിച്ഛേദനയെക്കുറിച്ച് യരുശലേമിൽവെച്ച് നടന്ന ചർച്ച (15:1-35)
പരിച്ഛേദനയെക്കുറിച്ച് അന്ത്യോക്യയിൽവെച്ച് തർക്കമുണ്ടാകുന്നു, ആ വിഷയം യരുശലേമിലെത്തുന്നു (15:1-5)
യരുശലേമിലെ അപ്പോസ്തലന്മാരും മൂപ്പന്മാരും കൂടിവരുന്നു; പത്രോസും പൗലോസും ബർന്നബാസും മൊഴി കൊടുക്കുന്നു (15:6-12)
തിരുവെഴുത്തുകളെ ആധാരമാക്കി യാക്കോബ് മുന്നോട്ടുവെച്ച നിർദേശം (15:13-21)
യരുശലേമിലെ ഭരണസംഘത്തിൽനിന്നുള്ള കത്ത് (15:22-29)
കത്ത് സഭകളെ പ്രോത്സാഹിപ്പിക്കുന്നു (15:30-35)
കെ. പൗലോസിന്റെ രണ്ടാം മിഷനറിപര്യടനം (15:36–18:22)
പൗലോസും ബർന്നബാസും രണ്ടു വഴിക്ക് (15:36-41)
പൗലോസ് തന്റെ യാത്രകളിൽ തിമൊഥെയൊസിനെ കൂടെക്കൂട്ടുന്നു (16:1-5)
മാസിഡോണിയക്കാരനെക്കുറിച്ചുള്ള ദിവ്യദർശനം; പ്രസംഗപ്രവർത്തനം യൂറോപ്പിലേക്കും വ്യാപിക്കുന്നു (16:6-10)
ലുദിയ ഫിലിപ്പിയിൽവെച്ച് ക്രിസ്ത്യാനിയാകുന്നു (16:11-15)
ഫിലിപ്പിയിൽവെച്ച് പൗലോസിനെയും ശീലാസിനെയും ജയിലിലടയ്ക്കുന്നു (16:16-24)
ജയിലധികാരിയും വീട്ടിലുള്ളവരും സ്നാനമേൽക്കുന്നു (16:25-34)
പൗലോസ് ഔദ്യോഗികക്ഷമാപണം ആവശ്യപ്പെടുന്നു (16:35-40)
പൗലോസും ശീലാസും തെസ്സലോനിക്യയിൽ (17:1-9)
പൗലോസും ശീലാസും ബരോവയിൽ (17:10-15)
പൗലോസ് ആതൻസിൽ (17:16-22എ)
അരയോപഗസിൽ പൗലോസ് പ്രസംഗിക്കുന്നു (17:22ബി-31)
പൗലോസിന്റെ പ്രസംഗത്തോടു സമ്മിശ്രപ്രതികരണം; ചിലർ വിശ്വാസികളാകുന്നു (17:32-34)
കൊരിന്തിൽ പൗലോസിന്റെ ശുശ്രൂഷ (18:1-17)
പൗലോസ് എഫെസൊസ് വഴി സിറിയയിലെ അന്ത്യോക്യയിലേക്കു മടങ്ങുന്നു (18:18-22)
എൽ. പൗലോസിന്റെ മൂന്നാം മിഷനറിപര്യടനം (18:23–21:17)
പൗലോസ് ഗലാത്യയിലേക്കും ഫ്രുഗ്യയിലേക്കും (18:23)
വാക്സാമർഥ്യമുള്ള അപ്പൊല്ലോസിനെ പ്രിസ്കില്ലയും അക്വിലയും സഹായിക്കുന്നു; അപ്പൊല്ലോസ് അഖായയിലേക്കു പോകുന്നു (18:24-28)
പൗലോസ് എഫെസൊസിൽ എത്തുന്നു; ചില ശിഷ്യന്മാർ യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുന്നു (19:1-7)
എഫെസൊസിൽവെച്ച് പൗലോസ് ആളുകളെ പഠിപ്പിക്കുന്നു (19:8-10)
എഫെസൊസിൽ ഭൂതങ്ങളുടെ പ്രവർത്തനമുണ്ടായിട്ടും യഹോവയുടെ വചനം ശക്തിയാർജിക്കുന്നു (19:11-20)
എഫെസൊസിൽ ലഹള; ജനക്കൂട്ടം പ്രദർശനശാലയിലേക്ക് ഇരച്ചുകയറുന്നു (19:21-34)
എഫെസൊസിലെ നഗരാധികാരി ജനക്കൂട്ടത്തെ ശാന്തമാക്കുന്നു (19:35-41)
പൗലോസ് മാസിഡോണിയയിലും ഗ്രീസിലും (20:1-6)
ത്രോവാസിൽവെച്ച് യൂത്തിക്കൊസിനെ ഉയിർപ്പിക്കുന്നു (20:7-12)
പൗലോസ് ത്രോവാസിൽനിന്ന് മിലേത്തൊസിലേക്ക് (20:13-16)
തങ്ങളെക്കുറിച്ചും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കാൻ എഫെസൊസിലെ മൂപ്പന്മാരെ പൗലോസ് പ്രോത്സാഹിപ്പിക്കുന്നു (20:17-38)
യരുശലേമിലേക്കുള്ള യാത്ര (21:1-14)
യരുശലേമിൽ എത്തുന്നു (21:15-17)
എം. പൗലോസ് യരുശലേമിൽ തടവിലാകുന്നു (21:18–23:35)
പൗലോസ് മൂപ്പന്മാരുടെ ഉപദേശം അനുസരിക്കുന്നു (21:18-26)
ദേവാലയത്തിൽ ലഹള; റോമാക്കാർ പൗലോസിനെ അറസ്റ്റു ചെയ്യുന്നു (21:27-36)
ജനക്കൂട്ടത്തോടു സംസാരിക്കാൻ പൗലോസിനെ അനുവദിക്കുന്നു (21:37-40)
ജനത്തിന്റെ മുന്നിൽവെച്ച് പൗലോസ് മറുപടി പറയുന്നു; താൻ ക്രിസ്ത്യാനിയായതിനെക്കുറിച്ച് വിവരിക്കുന്നു (22:1-21)
പൗലോസ് തന്റെ റോമൻ പൗരത്വം ഉപയോഗപ്പെടുത്തുന്നു (22:22-29)
സൻഹെദ്രിൻ വിളിച്ചുകൂട്ടുന്നു (22:30)
പൗലോസ് സൻഹെദ്രിനു മുമ്പാകെ സംസാരിക്കുന്നു (23:1-10)
കർത്താവ് പൗലോസിനെ ബലപ്പെടുത്തുന്നു (23:11)
പൗലോസിനെ കൊല്ലാനുള്ള ഗൂഢാലോചന (23:12-22)
റോമൻ പടയാളികൾ പൗലോസിനെ കൈസര്യയിലേക്കു മാറ്റുന്നു (23:23-35)
എൻ. പൗലോസ് കൈസര്യയിലെ തടവറയിൽ (24:1–26:32)
പൗലോസിന് എതിരെ ആരോപണങ്ങൾ നിരത്തുന്നു (24:1-9)
ഫേലിക്സിനു മുമ്പാകെ പൗലോസ് മറുപടി പറയുന്നു (24:10-21)
പൗലോസിന്റെ കേസ് തീർപ്പാകാതെ രണ്ടു വർഷം കടന്നുപോകുന്നു (24:22-27)
ഫെസ്തൊസിനു മുമ്പാകെ പൗലോസിന്റെ വിചാരണ; “ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു!” (25:1-12)
അഗ്രിപ്പ രാജാവുമായി ഫെസ്തൊസ് കൂടിയാലോചിക്കുന്നു (25:13-22)
അഗ്രിപ്പയുടെ മുന്നിൽ പൗലോസ് തന്റെ ഭാഗം വാദിക്കുന്നു (25:23–26:11)
അഗ്രിപ്പയുടെ മുന്നിൽവെച്ച് നടത്തിയ പ്രസംഗത്തിൽ പൗലോസ് തന്റെ പരിവർത്തനത്തെക്കുറിച്ച് പറയുന്നു (26:12-23)
ഫെസ്തൊസിന്റെയും അഗ്രിപ്പയുടെയും പ്രതികരണം (26:24-32)
ഓ. റോമിലേക്കുള്ള പൗലോസിന്റെ യാത്ര (27:1–28:16)
പൗലോസ് അദ്രമുത്യയിൽനിന്നുള്ള ഒരു കപ്പൽ കയറി കൈസര്യയിൽനിന്ന് റോമിലേക്കു പോകുന്നു (27:1-12)
കപ്പൽ കൊടുങ്കാറ്റിൽപ്പെടുന്നു (27:13-38)
കപ്പൽ തകരുന്നു (27:39-44)
മാൾട്ടയുടെ തീരത്ത്; പാമ്പുകടിയേറ്റെങ്കിലും പൗലോസ് രക്ഷപ്പെടുന്നു (28:1-6)
പുബ്ലിയൊസിന്റെ അപ്പനെയും മറ്റുള്ളവരെയും പൗലോസ് സുഖപ്പെടുത്തുന്നു (28:7-10)
സുറക്കൂസ, രേഗ്യൊൻ, പുത്യൊലി വഴി റോമിലേക്ക് (28:11-16)
പി. പൗലോസ് റോമിൽ (28:17-31)