യശയ്യ 60:1-22
60 “സ്ത്രീയേ, എഴുന്നേറ്റ് പ്രകാശം ചൊരിയുക.+ നിന്റെ മേൽ പ്രകാശം വന്നിരിക്കുന്നു.
യഹോവയുടെ തേജസ്സു നിന്റെ മേൽ ഉദിച്ചിരിക്കുന്നു.+
2 അന്ധകാരം ഭൂമിയെയുംകൂരിരുട്ടു ജനതകളെയും മൂടും;എന്നാൽ നിന്റെ മേൽ യഹോവ പ്രകാശം ചൊരിയും,ദൈവത്തിന്റെ തേജസ്സു നിന്നിൽ ദൃശ്യമാകും.
3 ജനതകൾ നിന്റെ പ്രകാശത്തിലേക്കും+രാജാക്കന്മാർ+ നിന്റെ ഉജ്ജ്വലശോഭയിലേക്കും*+ വരും.
4 തല ഉയർത്തി ചുറ്റും നോക്കുക!
അതാ, അവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു.
ദൂരത്തുനിന്ന് നിന്റെ പുത്രന്മാർ വന്നുകൊണ്ടിരിക്കുന്നു,+നിന്റെ പുത്രിമാരെ എളിയിൽ വെച്ചുകൊണ്ട് വരുന്നു.+
5 അതു കാണുമ്പോൾ നിന്റെ മുഖം തിളങ്ങും,+നിന്റെ ഹൃദയം തുടിക്കും, അതു നിറഞ്ഞുകവിയും.കാരണം, സമുദ്രസമ്പത്തു നിന്നിലേക്ക് ഒഴുകിവരും;ജനതകളുടെ സമ്പത്തു നിന്റേതാകും.+
6 ഒട്ടകക്കൂട്ടങ്ങൾ നിന്റെ ദേശം* മൂടും,മിദ്യാനിലെയും ഏഫയിലെയും ആൺഒട്ടകങ്ങൾതന്നെ.+
ശേബയിലുള്ളവരെല്ലാം വരും;അവർ സ്വർണവും കുന്തിരിക്കവും കൊണ്ടുവരും.
അവർ യഹോവയുടെ സ്തുതി ഘോഷിക്കും.+
7 കേദാരിന്റെ+ ആട്ടിൻപറ്റങ്ങളെല്ലാം നിന്റെ അടുക്കൽ വന്നുചേരും.
നെബായോത്തിന്റെ+ ആൺചെമ്മരിയാടുകൾ നിന്നെ സേവിക്കും.
എന്റെ യാഗപീഠത്തിലേക്കു വരാൻ അവയ്ക്ക് അംഗീകാരം ലഭിക്കും.+ഞാൻ എന്റെ മഹത്ത്വമാർന്ന ഭവനം* മനോഹരമാക്കും.+
8 മേഘങ്ങൾപോലെ പറന്നുവരുന്ന ഇവർ ആരാണ്?കൂടണയുന്ന പ്രാവുകൾപോലെ* വരുന്ന ഇവർ ആരാണ്?
9 ദ്വീപുകൾ എന്നിൽ പ്രത്യാശിക്കും;+അതാ, തർശീശുകപ്പലുകൾ മുന്നിൽ* വരുന്നു;അവ ദൂരെനിന്ന് നിന്റെ പുത്രന്മാരെ കൊണ്ടുവരുന്നു;+അവയിൽ അവരുടെ സ്വർണവും വെള്ളിയും ഉണ്ട്;നിന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടിയും ഇസ്രായേലിന്റെ പരിശുദ്ധനുവേണ്ടിയും അവരെ കൊണ്ടുവരുന്നു.ദൈവം നിന്നെ മഹത്ത്വീകരിക്കും.*+
10 അന്യദേശക്കാർ നിന്റെ മതിലുകൾ പണിയും,അവരുടെ രാജാക്കന്മാർ നിന്നെ ശുശ്രൂഷിക്കും,+എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചെങ്കിലും,നിന്നോടുള്ള പ്രീതി നിമിത്തം ഞാൻ നിന്നോടു കരുണ കാണിക്കും.+
11 ജനതകളുടെ സമ്പത്തു നിന്റെ അടുക്കൽ കൊണ്ടുവരാൻഅവരുടെ രാജാക്കന്മാർ നേതൃത്വമെടുക്കും.+അതിനായി നിന്റെ വാതിലുകൾ എല്ലായ്പോഴും തുറന്നിരിക്കും;+രാത്രിയും പകലും അത് അടയ്ക്കില്ല,
12 നിന്നെ സേവിക്കാത്ത എല്ലാ ജനതകളും രാജ്യങ്ങളും നശിച്ചുപോകും,ജനതകൾ നിശ്ശേഷം നശിപ്പിക്കപ്പെടും.+
13 ലബാനോന്റെ പ്രതാപം നിന്നിൽ വന്നുചേരും,+ജൂനിപ്പർ മരവും ആഷ് മരവും സൈപ്രസ് മരവും ഒരുമിച്ച് വരും,+എന്റെ വിശുദ്ധമന്ദിരം ഇരിക്കുന്ന സ്ഥലം അവ മനോഹരമാക്കും;എന്റെ പാദങ്ങൾ വെക്കുന്നിടം ഞാൻ മഹത്ത്വപൂർണമാക്കും.+
14 നിന്നെ അടിച്ചമർത്തിയവരുടെ പുത്രന്മാർ വന്ന് നിന്റെ മുന്നിൽ കുമ്പിടും,നിന്നോട് അനാദരവ് കാട്ടുന്നവരെല്ലാം നിന്റെ കാൽക്കൽ വീഴും,യഹോവയുടെ നഗരം എന്നും ഇസ്രായേലിന്റെ പരിശുദ്ധന്റെ സീയോൻ എന്നുംഅവർക്കു നിന്നെ വിളിക്കേണ്ടിവരും.+
15 എല്ലാവരും നിന്നെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്തു, ആരും നിന്നിലൂടെ കടന്നുപോകുന്നില്ല;+എന്നാൽ ഞാൻ നിന്നെ ശാശ്വതമായ അഭിമാനവുംവരുംതലമുറകളിലെല്ലാം ആനന്ദകാരണവും ആക്കും.+
16 നീ ജനതകളുടെ പാൽ കുടിക്കും,+നീ രാജാക്കന്മാരുടെ മുല കുടിക്കും;+യഹോവ എന്ന ഞാനാണു നിന്റെ രക്ഷകൻ എന്നുംയാക്കോബിന്റെ ശക്തനായ ദൈവമാണു നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.+
17 ഞാൻ ചെമ്പിനു പകരം സ്വർണം കൊണ്ടുവരും,ഇരുമ്പിനു പകരം വെള്ളിയുംതടിക്കു പകരം ചെമ്പുംകല്ലിനു പകരം ഇരുമ്പും കൊണ്ടുവരും;ഞാൻ സമാധാനത്തെ നിന്റെ മേൽനോട്ടക്കാരുംനീതിയെ നിന്റെ മേധാവികളും ആയി നിയമിക്കും.+
18 പിന്നെ നിന്റെ നാട്ടിൽ അക്രമത്തെക്കുറിച്ച് കേൾക്കില്ല,നിന്റെ അതിർത്തിക്കുള്ളിൽ വിനാശവും വിപത്തും ഉണ്ടാകില്ല.+
നീ നിന്റെ മതിലുകളെ രക്ഷ എന്നും+ കവാടങ്ങളെ സ്തുതി എന്നും വിളിക്കും.
19 അന്നു പകൽനേരത്ത് നിനക്കു വെളിച്ചം തരുന്നതു സൂര്യനായിരിക്കില്ല,ചന്ദ്രന്റെ പ്രഭയും നിനക്കു പ്രകാശം തരില്ല,കാരണം, യഹോവ നിന്റെ നിത്യപ്രകാശമാകും,+നിന്റെ ദൈവമായിരിക്കും നിന്റെ സൗന്ദര്യം.+
20 പിന്നീട് ഒരിക്കലും നിന്റെ സൂര്യൻ അസ്തമിക്കില്ല,നിന്റെ ചന്ദ്രൻ ക്ഷയിച്ചുപോകില്ല,യഹോവ നിന്റെ നിത്യപ്രകാശമാകും,+നിന്റെ വിലാപകാലം അവസാനിച്ചിരിക്കും.+
21 നിന്റെ ജനമെല്ലാം നീതിമാന്മാരായിരിക്കും,ദേശം എന്നെന്നും അവരുടേതായിരിക്കും.
ഞാൻ നട്ട തൈയാണ് അവർ,എനിക്ക് അലങ്കാരമാകേണ്ടതിനു+ ഞാൻ എന്റെ കൈകൊണ്ട് ഉണ്ടാക്കിയവർ!+
22 കുറഞ്ഞവൻ ആയിരവുംചെറിയവൻ ഒരു മഹാജനതയും ആയിത്തീരും.
യഹോവ എന്ന ഞാൻ തക്ക സമയത്ത് അതിന്റെ വേഗത കൂട്ടും.”
അടിക്കുറിപ്പുകള്
^ അഥവാ “ഉദയത്തിന്റെ വെളിച്ചത്തിലേക്കും.”
^ അക്ഷ. “നിന്നെ.”
^ അഥവാ “എന്റെ മനോഹരഭവനം.”
^ അഥവാ “പ്രാക്കൂടിന്റെ പൊത്തുകളിലേക്കു പ്രാവുകൾ വരുന്നതുപോലെ.”
^ അഥവാ “മനോഹരിയാക്കും.”
^ അഥവാ “പണ്ടത്തെപ്പോലെ.”