റോമി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 16:1-27

16  കെംക്രെയ+ സഭയിലെ ഒരു ശുശ്രൂ​ഷ​ക​യും നമ്മുടെ സഹോ​ദ​രി​യും ആയ ഫേബയെ ഞാൻ നിങ്ങൾക്കു പരിച​യ​പ്പെ​ടു​ത്തു​ന്നു. 2  വിശുദ്ധർക്കു ചേർന്ന രീതി​യിൽ കർത്താ​വിൽ ഫേബയെ സ്വീക​രിച്ച്‌ ആവശ്യ​മുള്ള ഏതു സഹായ​വും ചെയ്‌തു​കൊ​ടു​ക്കുക.+ കാരണം ഞാൻ ഉൾപ്പെടെ പലർക്കും ഫേബ വലി​യൊ​രു സഹായ​മാ​യി​രു​ന്നി​ട്ടുണ്ട്‌. 3  ക്രിസ്‌തുയേശുവിന്റെ വേലയിൽ എന്റെ സഹപ്ര​വർത്ത​ക​രായ പ്രിസ്‌ക​യെ​യും അക്വിലയെയും+ എന്റെ സ്‌നേ​ഹാ​ന്വേ​ഷ​ണങ്ങൾ അറിയി​ക്കണം. 4  അവർ എനിക്കു​വേണ്ടി ജീവൻ പണയ​പ്പെ​ടു​ത്തി​യ​വ​രാണ്‌.+ ഞാൻ മാത്രമല്ല, ജനതക​ളു​ടെ എല്ലാ സഭകളും അവർക്കു നന്ദി പറയുന്നു. 5  അവരുടെ വീട്ടിലെ സഭയെ​യും എന്റെ അന്വേ​ഷണം അറിയി​ക്കുക.+ എന്റെ പ്രിയ​പ്പെട്ട എപ്പൈ​ന​ത്തൊ​സി​നെ​യും അന്വേ​ഷി​ച്ച​താ​യി പറയുക. ഏഷ്യയിൽ ആദ്യമാ​യി ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളാ​യ​വ​രിൽ ഒരാളാ​ണ​ല്ലോ എപ്പൈ​ന​ത്തൊസ്‌. 6  നിങ്ങൾക്കുവേണ്ടി നന്നായി അധ്വാ​നിച്ച മറിയ​യെ​യും അന്വേ​ഷണം അറിയി​ക്കണം. 7  എന്റെ ബന്ധുക്കളും+ എന്റെകൂ​ടെ ജയിലിൽ കിടന്ന​വ​രും ആയ അന്ത്രൊ​നി​ക്കൊ​സി​നെ​യും യൂനി​യാ​സി​നെ​യും എന്റെ സ്‌നേഹം അറിയി​ക്കുക. അപ്പോ​സ്‌ത​ല​ന്മാർക്കി​ട​യിൽ അവരെ​ക്കു​റിച്ച്‌ വളരെ നല്ല അഭി​പ്രാ​യ​മാണ്‌. എന്നെക്കാൾ മുമ്പു​തന്നെ ക്രിസ്‌തു​ശി​ഷ്യ​രാ​യി​ത്തീർന്ന​വ​രു​മാ​ണ​ല്ലോ അവർ. 8  കർത്താവിൽ എനിക്കു പ്രിയ​പ്പെട്ട അംപ്ലി​യാ​ത്തൊ​സി​നെ എന്റെ സ്‌നേ​ഹാ​ന്വേ​ഷ​ണങ്ങൾ അറിയി​ക്കുക. 9  ക്രിസ്‌തുവിന്റെ വേലയിൽ നമ്മുടെ സഹപ്ര​വർത്ത​ക​നായ ഉർബ്ബാ​നൊ​സി​നെ​യും എനിക്കു പ്രിയ​പ്പെട്ട സ്‌താ​ക്കി​സി​നെ​യും അന്വേ​ഷി​ച്ച​താ​യി പറയണം. 10  ക്രിസ്‌തുവിനു സുസമ്മ​ത​നായ അപ്പെ​ലേ​സി​നെ സ്‌നേഹം അറിയി​ക്കുക. അരിസ്‌തൊ​ബൂ​ലൊ​സി​ന്റെ വീട്ടു​കാ​രെ​യെ​ല്ലാം ഞാൻ അന്വേ​ഷി​ച്ച​താ​യി പറയണം. 11  എന്റെ ബന്ധുവായ ഹെരോ​ദി​യോ​നെ അന്വേ​ഷണം അറിയി​ക്കുക. നർക്കി​സ്സൊ​സി​ന്റെ വീട്ടു​കാ​രിൽ, കർത്താ​വി​ന്റെ അനുഗാ​മി​ക​ളാ​യ​വരെ എന്റെ സ്‌നേഹം അറിയി​ക്കുക. 12  കർത്താവിന്റെ വേലയിൽ കഠിനാ​ധ്വാ​നം ചെയ്യുന്ന സ്‌ത്രീ​ക​ളായ ത്രു​ഫൈ​ന​യെ​യും ത്രു​ഫോ​സ​യെ​യും എന്റെ സ്‌നേഹം അറിയി​ക്കണം. കർത്താ​വി​ന്റെ വേലയിൽ നന്നായി അധ്വാ​നിച്ച നമ്മുടെ പ്രിയ പെർസി​സി​നെ എന്റെ സ്‌നേഹം അറിയി​ക്കുക. 13  കർത്താവിന്റെ ശുശ്രൂ​ഷ​യിൽ വളരെ നന്നായി പ്രവർത്തി​ക്കുന്ന രൂഫൊ​സി​നെ​യും, എന്റെയും​കൂ​ടെ അമ്മയായ രൂഫൊ​സി​ന്റെ അമ്മയെ​യും എന്റെ സ്‌നേ​ഹാ​ന്വേ​ഷ​ണങ്ങൾ അറിയി​ക്കണം. 14  അസുംക്രിതൊസിനെയും പ്ലെഗോ​നെ​യും ഹെർമി​സി​നെ​യും പത്രോ​ബാ​സി​നെ​യും ഹെർമാ​സി​നെ​യും അവരു​ടെ​കൂ​ടെ​യുള്ള സഹോ​ദ​ര​ങ്ങ​ളെ​യും ഞാൻ അന്വേ​ഷി​ച്ച​താ​യി പറയുക. 15  ഫിലൊലൊഗൊസിനെയും യൂലി​യ​യെ​യും നെരെ​യു​സി​നെ​യും നെരെ​യു​സി​ന്റെ സഹോ​ദ​രി​യെ​യും ഒളിമ്പാ​സി​നെ​യും അവരു​ടെ​കൂ​ടെ​യുള്ള എല്ലാ വിശു​ദ്ധ​രെ​യും എന്റെ അന്വേ​ഷണം അറിയി​ക്കണം. 16  വിശുദ്ധചുംബനത്താൽ പരസ്‌പരം അഭിവാ​ദനം ചെയ്യുക. ക്രിസ്‌തു​വി​ന്റെ എല്ലാ സഭകളും നിങ്ങളെ സ്‌നേ​ഹാ​ന്വേ​ഷ​ണങ്ങൾ അറിയി​ക്കു​ന്നു. 17  സഹോദരങ്ങളേ, നിങ്ങൾ പഠിച്ച ഉപദേ​ശ​ത്തി​നു വിരു​ദ്ധ​മാ​യി ഭിന്നി​പ്പു​ണ്ടാ​ക്കു​ക​യും വഴി​തെ​റ്റി​ക്കു​ക​യും ചെയ്യു​ന്ന​വരെ സൂക്ഷി​ക്കണം. അവരെ ഒഴിവാ​ക്കുക.+ 18  അങ്ങനെയുള്ളവർ നമ്മുടെ കർത്താ​വായ ക്രിസ്‌തു​വി​ന്റെ അടിമ​കളല്ല, സ്വന്തം അഭിലാഷങ്ങളുടെ* അടിമ​ക​ളാണ്‌. ചക്കരവാ​ക്കും മുഖസ്‌തു​തി​യും പറഞ്ഞ്‌ അവർ ശുദ്ധഗ​തി​ക്കാ​രു​ടെ ഹൃദയ​ങ്ങളെ വശീക​രി​ക്കു​ന്നു. 19  നിങ്ങളുടെ അനുസ​രണം വളരെ പ്രസി​ദ്ധ​മാ​യി​രി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ നിങ്ങളെ ഓർത്ത്‌ എനിക്കു വളരെ സന്തോ​ഷ​മുണ്ട്‌. എന്നാൽ നിങ്ങൾ നല്ല കാര്യങ്ങൾ നന്നായി അറിയു​ന്ന​വ​രും ചീത്ത കാര്യങ്ങൾ ഒട്ടും അറിയാ​ത്ത​വ​രും ആയിരി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.+ 20  സമാധാനം നൽകുന്ന ദൈവം പെട്ടെ​ന്നു​തന്നെ സാത്താനെ നിങ്ങളു​ടെ കാൽക്കീ​ഴെ തകർത്തു​ക​ള​യും.+ നമ്മുടെ കർത്താ​വായ യേശു​വി​ന്റെ അനർഹദയ നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കട്ടെ. 21  എന്റെ സഹപ്ര​വർത്ത​ക​നായ തിമൊ​ഥെ​യൊ​സും എന്റെ ബന്ധുക്കളായ+ ലൂക്യൊ​സും യാസോ​നും സോസി​പ​ത്രൊ​സും നിങ്ങളെ സ്‌നേ​ഹാ​ന്വേ​ഷ​ണങ്ങൾ അറിയി​ക്കു​ന്നു. 22  ഈ കത്ത്‌ എഴുതി​ക്കൊ​ടു​ക്കുന്ന തെർതൊ​സ്‌ എന്ന ഞാനും കർത്താ​വിൽ നിങ്ങളെ സ്‌നേഹം അറിയി​ക്കു​ന്നു. 23  എനിക്കും മുഴു​സ​ഭ​യ്‌ക്കും ആതിഥ്യ​മ​രു​ളുന്ന ഗായൊസും+ നിങ്ങളെ അന്വേ​ഷണം അറിയി​ക്കു​ന്നു. നഗരത്തി​ന്റെ ധനകാ​ര്യ​വി​ചാ​ര​ക​നായ എരസ്‌തൊ​സും എരസ്‌തൊ​സി​ന്റെ സഹോ​ദ​ര​നായ ക്വർത്തൊ​സും നിങ്ങളെ അന്വേ​ഷണം അറിയി​ക്കു​ന്നു. 24  *—— 25  ഞാൻ അറിയി​ക്കുന്ന സന്തോ​ഷ​വാർത്ത​യും യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചുള്ള സന്ദേശ​വും പാവനരഹസ്യത്തെക്കുറിച്ച്‌+ വെളി​പ്പെ​ടു​ത്തി​ക്കി​ട്ടിയ കാര്യ​ങ്ങ​ളും കാണി​ക്കു​ന്നതു ദൈവ​ത്തി​നു നിങ്ങളെ ശക്തീക​രി​ക്കാ​നാ​കു​മെ​ന്നാണ്‌. ആ പാവന​ര​ഹ​സ്യം ദീർഘ​കാ​ല​മാ​യി മറഞ്ഞി​രു​ന്ന​താ​ണെ​ങ്കി​ലും 26  ഇപ്പോൾ വെളി​പ്പെ​ട്ടി​രി​ക്കു​ന്നു. നിത്യ​നായ ദൈവ​ത്തി​ന്റെ കല്‌പ​ന​യ​നു​സ​രിച്ച്‌, തിരു​വെ​ഴു​ത്തി​ലെ പ്രവച​ന​ങ്ങ​ളി​ലൂ​ടെ അത്‌ എല്ലാ ജനതക​ളെ​യും അറിയി​ച്ചി​രി​ക്കു​ന്നു. കാരണം അവരെ​ല്ലാം, തന്നെ വിശ്വ​സി​ക്ക​ണ​മെ​ന്നും ആ വിശ്വാ​സം നിമിത്തം തന്നെ അനുസ​രി​ക്ക​ണ​മെ​ന്നും ആണ്‌ ദൈവ​ത്തി​ന്റെ ആഗ്രഹം. 27  ദൈവത്തിന്‌, ഒരേ ഒരു ജ്ഞാനി​യായ ആ ദൈവ​ത്തിന്‌,+ യേശു​ക്രി​സ്‌തു മുഖാ​ന്തരം എന്നും മഹത്ത്വം! ആമേൻ.

അടിക്കുറിപ്പുകള്‍

അഥവാ “സ്വന്തം വയറിന്റെ.”
അനു. എ3 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം