ചോദ്യം 13
ജോലി ചെയ്യുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
“വിദഗ്ധനായ ജോലിക്കാരനെ നീ കണ്ടിട്ടുണ്ടോ? അവൻ രാജാക്കന്മാരുടെ സന്നിധിയിൽ നിൽക്കും; സാധാരണക്കാരുടെ മുന്നിൽ അവനു നിൽക്കേണ്ടിവരില്ല.”
“മോഷ്ടിക്കുന്നവൻ ഇനി മോഷ്ടിക്കാതെ സ്വന്തകൈകൊണ്ട് അധ്വാനിച്ച് മാന്യമായ ജോലി ചെയ്ത് ജീവിക്കട്ടെ. അപ്പോൾ ദരിദ്രർക്കു കൊടുക്കാൻ അയാളുടെ കൈയിൽ എന്തെങ്കിലും ഉണ്ടാകും.”
“ഓരോരുത്തരും തിന്നുകുടിച്ച് തന്റെ സകല കഠിനാധ്വാനത്തിലും ആസ്വാദനം കണ്ടെത്തുകയും വേണം. ഇതു ദൈവത്തിന്റെ ദാനമാണ്.”