ഉണരുക! നമ്പര്‍ 1 2024 | ബഹുമാനം—അത് നഷ്ടപ്പെടുകയാണോ?
ഇന്ന് ബഹുമാനം അപൂർവമായി മാത്രമേ കാണാനാകുന്നുള്ളൂ. അതുകൊണ്ടുതന്നെ ആരെങ്കിലും ബഹുമാനം കാണിച്ചാൽ ആളുകൾ അതിശയിക്കുന്നു. ബഹുമാനം വംശനാശഭീഷണി നേരിടുന്ന ജീവിയെപ്പോലെയാണെന്നു പറയാം.
ഇന്നു മിക്ക ആളുകൾക്കും മാതാപിതാക്കളോടും പ്രായമായവരോടും പോലീസുകാരോടും തൊഴിലുടമയോടും അധ്യാപകരോടും എല്ലാമുള്ള ബഹുമാനം കുറഞ്ഞുവരുകയാണ്. അതുപോലെ സോഷ്യൽമീഡിയയിൽ ആളുകൾ മറ്റുള്ളവരെക്കുറിച്ച് ഇടുന്ന മോശമായ അഭിപ്രായങ്ങളുടെ എണ്ണവും വർധിച്ചുവരുന്നു. ഒരു മാസിക പറയുന്നതനുസരിച്ച് (Harvard Business Review) ആളുകളുടെ അനാദരവോടെയുള്ള പെരുമാറ്റം “കൂടിക്കൂടി വരുകയാണ്. . . . അത്തരത്തിലുള്ള ഒരുപാട് റിപ്പോർട്ടുകളും ആളുകളിൽനിന്ന് ഇപ്പോൾ കിട്ടുന്നുണ്ട്.”
മറ്റുള്ളവരോടുള്ള ബഹുമാനം നഷ്ടപ്പെടുകയാണോ?
മറ്റുള്ളവരോടുള്ള ബഹുമാനം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും അത് എങ്ങനെ കാണിക്കാമെന്നും മനസ്സിലാക്കുക.
ജീവനോടുള്ള ആദരവ് നഷ്ടപ്പെടുകയാണോ?
നമ്മുടെതന്നെയും മറ്റുള്ളവരുടെയും ജീവനോട് ആദരവ് എങ്ങനെ കാണിക്കാമെന്നതിനെക്കുറിച്ച് പറയുന്ന ബൈബിൾ ഉപദേശങ്ങൾ കാണുക.
കുടുംബാംഗങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെടുകയാണോ?
കുടുംബത്തിലെ ഓരോ വ്യക്തിയും പരസ്പരം ബഹുമാനം കാണിക്കുമ്പോൾ കുടുംബത്തിൽ കൂടുതൽ സന്തോഷമുണ്ടാകും.
നമ്മളോടുതന്നെയുള്ള ബഹുമാനം നഷ്ടപ്പെടുകയാണോ?
തങ്ങൾ വിലയുള്ളവരാണെന്നു തിരിച്ചറിയാനും ജീവിതം മെച്ചപ്പെടുത്താനും അങ്ങനെ ആത്മാഭിമാനം വളർത്താനും ബൈബിളിന് ആളുകളെ സഹായിക്കാനാകും.
ബഹുമാനം—അത് നഷ്ടപ്പെടുകയാണോ?
ബഹുമാനത്തെക്കുറിച്ചും അതുപോലെ ലോകമെങ്ങുമുള്ള ജനസമൂഹങ്ങളിൽ ബഹുമാനം വർധിപ്പിക്കാനായി യഹോവയുടെ സാക്ഷികൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും പറയുന്ന ലേഖനങ്ങൾ വായിക്കുക.