വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അസ്‌താന നഗരം

ദേശങ്ങ​ളും ആളുക​ളും

കസാഖ്‌സ്ഥാ​നി​ലേക്ക് ഒരു യാത്ര

കസാഖ്‌സ്ഥാ​നി​ലേക്ക് ഒരു യാത്ര

കസാഖു​കൾ പരമ്പരാ​ഗ​ത​മാ​യി നാടോ​ടി​ക​ളാണ്‌. കന്നുകാ​ലി​കളെ മേയ്‌ക്കുന്ന ചിലർ കാലാവസ്ഥ മാറു​ന്ന​ത​നു​സ​രിച്ച് മൃഗങ്ങ​ളു​മാ​യി പലപല മേച്ചിൽപ്പു​റങ്ങൾ തേടി​പ്പോ​കും. വേനൽക്കാ​ല​മാ​കു​മ്പോൾ അവർ മൃഗങ്ങ​ളു​മാ​യി തണുപ്പുള്ള ഉയർന്ന പ്രദേ​ശ​ങ്ങ​ളി​ലേ​ക്കും മഞ്ഞുകാ​ല​ത്തി​ന്‍റെ വരവോ​ടെ ചൂടുള്ള താഴ്‌ന്ന പ്രദേ​ശ​ങ്ങ​ളി​ലേ​ക്കും യാത്ര​യാ​കും.

ചില കസാഖു​കൾ പരിഷ്‌കൃ​ത​ന​ഗ​ര​ങ്ങ​ളി​ലാണ്‌ താമസി​ക്കു​ന്നത്‌. എങ്കിലും അവരുടെ ആചാര​ങ്ങ​ളി​ലും ഭക്ഷണരീ​തി​ക​ളി​ലും കരകൗ​ശ​ല​വ​സ്‌തു​ക്ക​ളി​ലും ഒക്കെ പരമ്പരാ​ഗ​ത​മായ ആ നാടോ​ടി​ജീ​വി​ത​ത്തി​ന്‍റെ അംശങ്ങൾ നിഴലി​ച്ചു​കാ​ണാം. കവിതകൾ, പാട്ടുകൾ, പ്രാ​ദേ​ശി​ക​വാ​ദ്യോ​പ​ക​ര​ണങ്ങൾ ഉപയോ​ഗി​ച്ചുള്ള സംഗീതം എന്നിവ​യു​ടെ സമ്പന്നമാ​യൊ​രു പൈതൃ​കം കസാഖ്‌ ജനതയ്‌ക്കുണ്ട്.

നാടോ​ടി​കൾ പരമ്പരാ​ഗ​ത​മാ​യി താമസി​ക്കുന്ന വീടു​ക​ളെ​യാണ്‌ യുർത്‌ എന്നു വിളി​ക്കു​ന്നത്‌. മാറ്റി​മാ​റ്റി സ്ഥാപി​ക്കാൻ പറ്റു​മെ​ന്ന​താണ്‌ ഈ വീടു​ക​ളു​ടെ പ്രത്യേ​കത. പ്രകൃ​തി​യോട്‌ ഇണങ്ങി ജീവി​ക്കു​ന്ന​തി​ന്‍റെ ഒരു പ്രതീ​ക​മാ​യി മാറി​യി​രി​ക്കു​ന്നു ഈ വീടുകൾ. ഇടയന്മാർക്ക് ഇപ്പോ​ഴും പ്രിയം യുർത്തു​ക​ളോ​ടാണ്‌. പക്ഷേ, നഗരങ്ങ​ളി​ലെ കസാഖു​കൾ എന്തെങ്കി​ലും ആഘോ​ഷ​ങ്ങൾക്കാണ്‌ യുർത്തു​കൾ ഉപയോ​ഗി​ക്കു​ന്നത്‌. വിനോ​ദ​സ​ഞ്ചാ​രി​കൾക്കുള്ള സൗകര്യ​പ്ര​ദ​മായ താമസ​സ്ഥ​ല​ങ്ങ​ളാ​യും ഇവ ഉപയോ​ഗി​ക്കാ​റുണ്ട്. ചിത്ര​ത്തു​ന്നൽ, നെയ്‌ത്തു​പ​ണി​കൾ, പരവതാ​നി നിർമാ​ണം എന്നീ കാര്യ​ങ്ങ​ളി​ലുള്ള കസാഖ്‌ സ്‌ത്രീ​ക​ളു​ടെ വൈദ​ഗ്‌ധ്യ​ത്തി​ന്‍റെ ഒരു നേർക്കാ​ഴ്‌ച​യാണ്‌ യുർത്തു​ക​ളു​ടെ ഉൾഭാഗം.

യുർത്തിന്‍റെ ഉൾഭാഗം

നാട്ടിൻപു​റ​ങ്ങ​ളി​ലെ കസാഖ്‌ കുടും​ബങ്ങൾ തങ്ങളുടെ കുതി​ര​കളെ വിലപ്പെട്ട ഒരു നിധി​പോ​ലെ​യാണ്‌ കണക്കാ​ക്കു​ന്നത്‌. കുതി​ര​കളെ വിശേ​ഷി​പ്പി​ക്കാ​നാ​യി 21 വാക്കു​ക​ളെ​ങ്കി​ലു​മുണ്ട് കസഖ്‌ ഭാഷയിൽ! ഓരോ വാക്കി​നും നേരിയ അർഥവ്യ​ത്യാ​സ​ങ്ങ​ളേ​യു​ള്ളൂ. കുതി​ര​യു​ടെ നിറത്തെ വിശേ​ഷി​പ്പി​ക്കാ​നോ? 30-ലധികം വാക്കു​ക​ളും പദപ്ര​യോ​ഗ​ങ്ങ​ളും! ഒരു നല്ല കുതി​രയെ സമ്മാന​മാ​യി കിട്ടു​ന്ന​തും കൊടു​ക്കു​ന്ന​തും ഇപ്പോ​ഴും അവിട​ത്തു​കാർക്ക് ഒരു അഭിമാ​നം​ത​ന്നെ​യാണ്‌. ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആൺകു​ട്ടി​കൾ ചെറു​പ്പ​ത്തി​ലേ​തന്നെ കുതി​ര​സ​വാ​രി പഠിക്കാ​റുണ്ട്.

മാംസ​വി​ഭ​വ​ങ്ങ​ളാണ്‌ കസാഖു​ക​ളു​ടെ ഇഷ്ടഭക്ഷണം. മസാല​യും എരിവും ഒക്കെ പൊതു​വെ കുറവാ​യി​രി​ക്കും. കസാഖു​ക​ളു​ടെ ഇഷ്ടപാ​നീ​യ​ങ്ങ​ളിൽ ഒന്നാണ്‌ കുതി​ര​പ്പാ​ലിൽനിന്ന് ഉണ്ടാക്കുന്ന കുമിസ്സ്. ഇത്‌ ആരോ​ഗ്യ​ത്തി​നു നല്ലതാ​ണെന്ന് പറയാ​റുണ്ട്. മറ്റൊ​ന്നാണ്‌ ഒട്ടകപ്പാ​ലിൽനിന്ന് ഉണ്ടാക്കുന്ന ശുബത്‌. അൽപ്പം പുളി​യുള്ള കൊഴുത്ത ഒരു പാനീ​യ​മാണ്‌ ഇത്‌.

അൽമാ​ട്ടി​യി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ക്കാ​നും അവിടെ ചുറ്റി​ക്കാ​ണാ​നും എല്ലാവ​രെ​യും സ്വാഗതം ചെയ്യുന്നു.

ഹിമപ്പുലികൾ വേനൽക്കാ​ലം കഴിച്ചു​കൂ​ട്ടു​ന്നത്‌ കസാഖ്‌സ്‌ഥാ​നി​ലെ ഉയർന്ന പർവത​ങ്ങ​ളി​ലാണ്‌