വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 ജനുവരി
ഈ ലക്കത്തിൽ 2017 ഫെബ്രുവരി 27 മുതൽ ഏപ്രിൽ 2 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
ആത്മാർപ്പണത്തിന്റെ മാതൃകകൾ
വിദേശത്ത് പോയി സേവിച്ച മിക്ക സഹോദരിമാർക്കും തുടക്കത്തിൽ അങ്ങനെ ചെയ്യാൻ അൽപ്പം മടിയുണ്ടായിരുന്നു. അവർക്ക് എങ്ങനെയാണ് ആവശ്യമായ ധൈര്യം ലഭിച്ചത്? അവരുടെ വിദേശനിയമനത്തിൽനിന്ന് അവർ എന്തൊക്കെ പഠിച്ചു?
“യഹോവയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!”
നമുക്കു തനിയെ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ നമുക്കുവേണ്ടി ചെയ്യാൻ യഹോവയ്ക്കു സന്തോഷമേ ഉള്ളൂ. പക്ഷേ, നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നമ്മൾത്തന്നെ ചെയ്യണമെന്ന് യഹോവ പ്രതീക്ഷിക്കുന്നു. സമനിലയോടെ കാര്യങ്ങൾ ചെയ്യാൻ 2017-ലെ വാർഷികവാക്യം നമ്മളെ സഹായിക്കുന്നത് എങ്ങനെ?
ഇച്ഛാസ്വാതന്ത്ര്യം എന്ന സമ്മാനം മൂല്യമുള്ളതായി കാണുക
ഇച്ഛാസ്വാതന്ത്ര്യം എന്നാൽ എന്താണ്, ബൈബിൾ അതെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നത്? മറ്റുള്ളവരുടെ ഇച്ഛാസ്വാതന്ത്ര്യത്തെ ആദരിക്കുന്നെന്നു നിങ്ങൾക്ക് എങ്ങനെ കാണിക്കാം?
എളിമ ഇപ്പോഴും പ്രധാനമോ
എന്താണ് എളിമ, താഴ്മയുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, എളിമ നമ്മൾ വളർത്തേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
പരിശോധനകൾ നേരിടുമ്പോഴും എളിമയുള്ളവരായിരിക്കാൻ കഴിയുമോ?
നമ്മുടെ സാഹചര്യങ്ങൾ മാറുമ്പോഴും വിമർശനമോ പ്രശംസയോ ഏറ്റുവാങ്ങുമ്പോഴും എന്തു ചെയ്യണമെന്ന് അറിയില്ലാത്ത സാഹചര്യങ്ങളിലും എളിമയുള്ളവരായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?
ഉത്തരവാദിത്വങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു കൈമാറുക
കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രായമുള്ള സഹോദരങ്ങൾക്കു ചെറുപ്പക്കാരെ എങ്ങനെ സഹായിക്കാം, അനേകവർഷങ്ങളായി നേതൃത്വമെടുക്കുന്ന സഹോദരങ്ങളെ വിലമതിക്കുന്നെന്നു ചെറുപ്പക്കാർക്ക് എങ്ങനെ കാണിക്കാം?
നിങ്ങൾക്ക് അറിയാമോ?
ബൈബിൾകാലങ്ങളിൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് എങ്ങനെയാണു തീ കൊണ്ടുപോയിരുന്നത്?