വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അങ്ങയുടെ രാജ്യം വരേണമേ”—കോടി​ക്ക​ണ​ക്കിന്‌ ആളുകൾ ആവർത്തിച്ച പ്രാർഥന

“അങ്ങയുടെ രാജ്യം വരേണമേ”—കോടി​ക്ക​ണ​ക്കിന്‌ ആളുകൾ ആവർത്തിച്ച പ്രാർഥന

ദൈവരാജ്യം വരാൻവേണ്ടി നിങ്ങൾ എന്നെങ്കി​ലും പ്രാർഥി​ച്ചി​ട്ടു​ണ്ടോ? നൂറ്റാണ്ടുകളായി കോടി​ക്ക​ണ​ക്കിന്‌ ആളുകൾ അതിനുവേണ്ടി പ്രാർഥിച്ചിരിക്കുന്നു. എന്തിന്‌? കാരണം അങ്ങനെ പ്രാർഥിക്കാൻ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞി​രു​ന്നു.

ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ യേശു പറഞ്ഞ എല്ലാ കാര്യ​ങ്ങ​ളൊ​ന്നും ആദ്യമൊക്കെ യേശുവിന്റെ അനുഗാ​മി​കൾക്കു മനസ്സി​ലാ​യില്ല. ഒരിക്കൽ അവർ യേശു​വി​നോ​ടു ചോദി​ച്ചു: “കർത്താവേ, അങ്ങ്‌ ഇസ്രാ​യേ​ലി​നു രാജ്യം പുനഃ​സ്ഥാ​പി​ച്ചു​കൊ​ടു​ക്കു​ന്നത്‌ ഇപ്പോ​ഴാ​ണോ?”എന്നാൽ യേശു അതിനുള്ള കൃത്യ​മായ ഉത്തരം കൊടു​ത്തില്ല. സാധ്യ​ത​യ​നു​സ​രിച്ച്‌ അത്‌ അവരെ അതിശ​യി​പ്പി​ച്ചു കാണും. (പ്രവൃ​ത്തി​കൾ 1:6, 7) അതിനർഥം ദൈവ​രാ​ജ്യം എന്താ​ണെ​ന്നും അത്‌ എപ്പോൾ വരു​മെ​ന്നും നമുക്ക്‌ അറിയാൻ കഴിയില്ല എന്നാണോ? ഒരിക്ക​ലു​മല്ല!

ഇനി പറയുന്ന ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾക്കാ​യി ഈ ലക്കം വീക്ഷാ​ഗോ​പു​രം വായിക്കൂ:

  • ദൈവ​രാ​ജ്യം നമുക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌ ആരാണ്‌?

  • ദൈവ​രാ​ജ്യം ഭൂമിയെ എപ്പോൾ ഭരിക്കും?

  • ദൈവ​രാ​ജ്യം എന്തു നേട്ടം കൈവരിക്കും?

  • ദൈവ​രാ​ജ്യ​ത്തിന്‌ നമ്മൾ ഇപ്പോൾ പിന്തുണ കൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

  • ദൈവ​രാ​ജ്യം എന്താണ്‌?