നമ്മൾ ഒരു കുടുംബമാണ്
ഡൗൺലോഡ്:
1. കാതങ്ങൾക്കകലെ ഞങ്ങൾ
ഒത്തു ചേരാനായ് വരുമ്പോൾ
യാഹേ നിൻ കൈകൾ ഞങ്ങൾ
കാണുന്നു ഞങ്ങളോടൊപ്പം സദാ.
ഉറ്റു സ്നേഹിക്കും തോഴരെ കാണാൻ
അകലെ പോയിടാനായ്
ദൈവസ്നേഹെ നാം
ചെയ്തിടും ത്യാഗങ്ങളാൽ
നമ്മൾ ഒന്നായ് തീർന്നിതാ.
(കോറസ്)
സ്നേഹസ്വരൂപൻ
യാഹിൻ കുടുംബം
നമ്മൾ ലോകത്തിൽ
എത്ര നാം ദൂരെയാകിലും
ഒന്നല്ലോ നമ്മൾ സ്നേഹത്തിൽ.
2. അൻപോടെ വരവേൽക്കാനായ്
പ്രിയർ നമ്മെ കാത്തുനിൽക്കെ
സ്തുതിഗീതങ്ങൾ ശ്രുതിമീട്ടുമ്പോൾ
എന്തൊരാനന്ദം എങ്ങും.
ദൈവസ്നേഹത്തിന്നാഴം നാം കാൺകെ
നന്ദി നാം ചൊല്ലുമെന്നും
നമ്മൾ ദേശത്തെല്ലാം ദൈവസ്നേഹം എന്നും
വാഴ്ത്തിടാം പ്രഘോഷിക്കാം.
(കോറസ്)
സ്നേഹസ്വരൂപൻ യാഹിൻ കുടുംബം
നമ്മൾ ലോകത്തിൽ
എത്ര നാം ദൂരെയാകിലും
ഒന്നല്ലോ നമ്മൾ സ്നേഹത്തിൽ.
3. ദൂരത്തായി ഒരു ദേശത്ത്
നമ്മൾ വന്നുചേർന്നിടുമ്പോൾ
ദിവ്യദൂതെങ്ങും സൗമ്യരോടെല്ലാം ചൊല്ലും
ദേശത്തെങ്ങുമായ്.
സത്യസ്നേഹം തരുന്ന
സന്തോഷം നുകരും എങ്ങുമെങ്ങും.
നമുക്കാനന്ദമേകുന്നോരീ
പ്രിയരാം സഹജരുണ്ടെങ്ങും.
(ബ്രിഡ്ജ്)
പ്രശാന്തരായ് ഇവിടെ നാം
ഒന്നുചേരുംപോലിതാ.
ഇന്നേകകുടുംബം നാം
വസിപ്പു ലോകമെല്ലാം.
(കോറസ്)
സ്നേഹസ്വരൂപൻ
യാഹിൻ കുടുംബം
ഇന്നു നാമെല്ലാം
എത്ര നാം ദൂരെയാകിലും
സ്നേഹത്തിൽ നമ്മൾ ഒന്നല്ലോ.
വന്നേറെ ദേശം വംശം
എന്നാലും ഇന്ന് ലോകത്തിൽ.
യഹോവ തൻ കുടുംബമായ് ജീവിപ്പൂ,
നമ്മൾ സ്നേഹത്താൽ.
ഇന്ത്യ, തഹീതി, ന്യൂ കാലിഡോണിയ;
നവഹൊ, ബ്ലാക്ഫൂട്ട്, ചെറൂക്കി;
അസർബൈജാൻ, കസാഖ്സ്ഥാൻ, എസ്റ്റോണിയ
ഒന്നല്ലോ നമ്മൾ എന്നെന്നും.