നിലയ്‌ക്കാത്ത സ്‌നേഹം
ഡൗൺലോഡ്:
1. കാണുവിൻ സ്‌നേഹം,
കരുണാർദ്ര സ്‌നേഹം
നൽകിടുന്നോരീ സോദരർ.
ഇല്ല നൽസ്നേഹം
ഇരുളുന്നീലോകം
വിട്ടകന്നോരാം ഈ നമ്മൾ.
(പ്രീ-കോറസ്)
നിസ്സ്വാർഥസ്‌നേഹം അത്,
നിന്നീടും അതെന്നും.
(കോറസ്)
നാം സ്നേഹാർദ്രമായ്
സ്നേഹിച്ചിടാം എന്നും
യാഹേകും പോൽ.
നാം സ്നേഹാർദ്രമായ്
ജീവിച്ചിടുന്നിതാ.
ഒരുനാളും നമ്മിൽ
അണയില്ലെന്നുമായ്
സ്‌നേഹമെന്നും.
2. ജീവിതത്തിൽ നാം
തളരുമ്പോഴെല്ലാം
താങ്ങിടുന്നോനാമെൻ ദൈവം.
നൽകുവിൻ സ്‌നേഹം
അതു നൽകും മോദം.
കാത്തുകൊൾവെന്നും വിശ്വാസം.
(പ്രീ-കോറസ്)
നിസ്സ്വാർഥസ്‌നേഹം അത്,
നിന്നീടും അതെന്നും.
(കോറസ്)
നാം സ്നേഹാർദ്രമായ്
സ്നേഹിച്ചിടാം എന്നും
യാഹേകും പോൽ.
നാം സ്നേഹാർദ്രമായ്
ജീവിച്ചിടുന്നിതാ
ഒരുനാളും നമ്മിൽ
അണയില്ലെന്നുമായ്
(കോറസ്)
നാം സ്നേഹാർദ്രമായ്
സ്നേഹിച്ചിടാം എന്നും
യാഹേകും പോൽ.
നാം സ്നേഹാർദ്രമായ്
ജീവിച്ചിടുന്നിതാ
ഒരുനാളും നമ്മിൽ
അണയില്ലെന്നുമായ്
സ്‌നേഹമെന്നും
സ്‌നേഹമെന്നും
സ്‌നേഹമെന്നും.