ഗീതം 115
ദൈവത്തിന്റെ ക്ഷമയ്ക്കായി നന്ദിയുള്ളവർ
-
1. യാഹേ, നിൻ സ്നേഹനീതി ഞങ്ങൾ
കാൺമൂ നിൻ ദീർഘക്ഷമയിൽ.
ഭൂമിയിൽ തിൻമ വാഴ്കയാൽ,
വേദന ഏറുമീ നാളിൽ,
നിൻ ക്ഷമ തീരും, നിൻ വിധി നാൾ
സാന്ത്വനമേകും ശാശ്വതമായ്.
(കോറസ്)
നിൻ തിരുനാമം വാഴ്ത്തുന്നു,
ഈ നൽപ്രത്യാശ തന്നതിനാൽ.
-
2. ആയിരമാണ്ടുകൾ നിനക്കോ
ഇന്നലെ തീർന്ന നാൾപോലെ.
ആഗതമാകും വൈകാതെ
നിന്റെ മഹാദിനം പാരിൽ.
പാപികൾ പാപം വിട്ടകന്നാൽ
പ്രാപിക്കും രക്ഷ നിൻ ക്ഷമയാൽ.
(കോറസ്)
നിൻ തിരുനാമം വാഴ്ത്തുന്നു,
ഈ നൽപ്രത്യാശ തന്നതിനാൽ.
(നെഹ. 9:30; ലൂക്കോ. 15:7; 2 പത്രോ. 3:8, 9 കൂടെ കാണുക.)