ഗീതം 149
ഒരു വിജയഗീതം
-
1. പാടാം യാഹിന്നായ്, വാഴ്‌ത്താം തൻ മഹോന്നത നാമം.
വൻ സാഗരെ താൻ ആഴ്‌ത്തി, മിസ്രേമ്യ സൈന്യത്തെ.
വൈരിസംഘങ്ങൾ
യാഹിൻ മുന്നിൽ നിഷ്പ്രഭരല്ലോ.
യഹോവ എന്നെന്നും
വാഴുന്നു അജയ്യനായ്.
(കോറസ്)
യഹോവേ നാഥാ, എന്നെന്നും നീ,
അചഞ്ചലൻ നിൻ വിധിയിലെല്ലാം.
നിൻ മുന്നിൽ വൈരി നിപതിക്കുമ്പോൾ
വിശുദ്ധമാകും നിൻ നാമം.
-
2. രാജ്യങ്ങൾ എല്ലാം യാഹിന്നെതിരായ് എഴുന്നേൽക്കും.
ആ വൈരികൾ എല്ലാരും
വീഴും തൻ മുന്നിലായ്.
അവർ നിശ്ശേഷം
ഒടുങ്ങിടും അർമഗെദോനിൽ.
കാണും യഹോവ തൻ
മാഹാത്മ്യം അന്നേറെയായ്.
(കോറസ്)
യഹോവേ നാഥാ, എന്നെന്നും നീ,
അചഞ്ചലൻ നിൻ വിധിയിലെല്ലാം.
നിൻ മുന്നിൽ വൈരി നിപതിക്കുമ്പോൾ
വിശുദ്ധമാകും നിൻ നാമം.
(സങ്കീ. 2:2, 9; 92:8; മലാ. 3:6; വെളി. 16:16 കൂടെ കാണുക.)