ഗീതം 43
നന്ദി അർപ്പിക്കുന്ന ഒരു പ്രാർഥന
-
1. വാത്സല്യവാനാം യഹോവേ സർവേശാ,
വാഴ്ത്തുന്നു നിന്നെ ഈ പ്രാർഥനയിൽ.
അൻപോടെ എന്നെന്നും കാത്തരുളും നിൻ
കാരുണ്യം ഞങ്ങൾക്കെന്നും ആശ്രയം.
പാപത്തിൽ വീണോരാം ദോഷികൾ ഞങ്ങൾ;
പാപങ്ങൾ മാപ്പേകി മായ്ക്കേണമേ.
യേശുവിൻ യാഗത്താൽ രക്ഷ നൽകി നീ.
ആർദ്രമാം നിൻ സ്നേഹം വാഴ്ത്തും ഞങ്ങൾ.
-
2. നന്ദി യഹോവേ, നിൻ സ്നേഹദയയ്ക്കായ്,
നിന്നുള്ളിൽ തന്നൊരിടം ഞങ്ങൾക്കായ്.
സൗമ്യർക്കായ് നീയേകും നൻമകൾക്കെല്ലാം
നന്ദി നൽകി നിന്നെ സ്തുതിക്കുന്നു.
ആത്മധൈര്യം ഞങ്ങൾ നേടീടാനായ് നിൻ
ആത്മാവിൻ ശക്തി പകർന്നല്ലോ നീ.
നാഥാ നിന്നിഷ്ടംപോൽ എന്നെന്നും നിന്നെ
സേവിപ്പാനായ് സഹായിക്കേണമേ.
(സങ്കീ. 65:2, 4, 11; ഫിലി. 4:6 കൂടെ കാണുക.)