ജനുവരി 27–ഫെബ്രുവരി 2
സങ്കീർത്തനം 140–143
ഗീതം 44, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. പ്രാർഥിച്ചതിനു ശേഷം ചെയ്യാനാകുന്നതെല്ലാം ചെയ്യുക
(10 മിനി.)
ഉപദേശമോ തിരുത്തലോ കിട്ടുമ്പോൾ അതു സ്വീകരിക്കുക (സങ്ക 141:5; w22.02 12 ¶13-14)
യഹോവയുടെ രക്ഷാപ്രവൃത്തികളെക്കുറിച്ച് ധ്യാനിക്കുക (സങ്ക 143:5; w10 3/15 32 ¶4)
യഹോവ കാണുന്നതുപോലെ കാര്യങ്ങളെ കാണാൻ ശ്രമിക്കുക (സങ്ക 143:10; w15 3/15 32 ¶2)
സങ്കീർത്തനം 140–143 വരെയുള്ള ഭാഗത്ത് ദാവീദിന്റെ പ്രാർഥനകൾ മാത്രമല്ല ഉള്ളത്. ആ പ്രാർഥനകൾക്കു ചേർച്ചയിൽ അദ്ദേഹം പ്രവർത്തിച്ചെന്നും അവിടെനിന്ന് മനസ്സിലാക്കാം.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 140:3—ദുഷ്ടന്മാരുടെ നാവ് സർപ്പത്തിന്റേതുപോലെ ആണെന്നു ദാവീദ് പറഞ്ഞത് എന്തുകൊണ്ട്? (it-2-E 1151)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 141:1-10 (th പാഠം 12)
4. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. പ്രായോഗികമായ ഒരു സഹായം ചെയ്തുകൊടുത്തതിനു ശേഷം ഒരു സംഭാഷണം ആരംഭിക്കുക. (lmd പാഠം 3 പോയിന്റ് 5)
5. മടങ്ങിച്ചെല്ലുമ്പോൾ
(3 മിനി.) പരസ്യസാക്ഷീകരണം. തിരക്കിലാണെന്ന് വ്യക്തി നിങ്ങളോടു പറയുന്നു. (lmd പാഠം 7 പോയിന്റ് 3)
6. നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കുക
(5 മിനി.) അവതരണം. ijwfq ലേഖനം 21—വിഷയം: യഹോവയുടെ സാക്ഷികൾ രക്തം സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? (th പാഠം 7)
ഗീതം 141
7. ചികിത്സയോ ശസ്ത്രക്രിയയോ ആവശ്യമായ സാഹചര്യങ്ങൾക്കായി ഒരുങ്ങിയിരിക്കുക
(15 മിനി.) ചർച്ച.
നമുക്ക് ‘ഏതു കഷ്ടത്തിലും സഹായം തേടി ഓടിച്ചെല്ലാവുന്നവനാണ്’ യഹോവ. (സങ്ക 46:1) ചികിത്സയോ ശസ്ത്രക്രിയയോ ആവശ്യമായ സാഹചര്യങ്ങളിൽ നമുക്കു വളരെ ഉത്കണ്ഠ തോന്നിയേക്കാം. എന്നാൽ അത്തരം സംഭവങ്ങൾക്കായി ഒരുങ്ങിയിരിക്കാൻ വേണ്ടതെല്ലാം യഹോവ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, രക്തപ്പകർച്ച ഒഴിവാക്കാനുള്ള ഫാറം (ഡിപിഎ), തിരിച്ചറിയൽ കാർഡ്, a വൈദ്യസംബന്ധമായ വിവരങ്ങൾ അടങ്ങിയ മറ്റ് രേഖകൾ, b ആശുപത്രി ഏകോപനസമിതി (എച്ച്എൽസി) എന്നിവയെല്ലാം യഹോവയുടെ സംഘടന നൽകിയിരിക്കുന്ന സഹായങ്ങളാണ്. ഇവയെല്ലാം രക്തം സംബന്ധിച്ച ദൈവത്തിന്റെ നിയമം അനുസരിക്കാൻ നമ്മളെ സഹായിക്കുന്നു.—പ്രവൃ 15:28, 29.
ചികിത്സ വേണ്ടിവരുന്ന സാഹചര്യങ്ങൾക്കായി നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ? എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
ഡിപിഎ കാർഡ് പൂരിപ്പിച്ചതുകൊണ്ട് ചിലർക്ക് എന്തു പ്രയോജനമാണ് കിട്ടിയത്?
-
അമ്മയാകാൻപോകുന്നവർക്കുള്ള വിവരങ്ങൾ (S-401) എന്ന രേഖ ചിലരെ എങ്ങനെയാണ് സഹായിച്ചിരിക്കുന്നത്?
-
ആശുപത്രിയിൽ കിടക്കേണ്ടിവരുകയോ ഒരു ശസ്ത്രക്രിയ ആവശ്യമായിവരുകയോ ക്യാൻസറിനുള്ള ചികിത്സപോലെ ഗുരുതരമായ ചികിത്സ വേണ്ടിവരുകയോ ചെയ്യുമ്പോൾ, രക്തത്തിന്റെ പ്രശ്നം ഒന്നും വരില്ലെന്നു തോന്നിയാലും എത്രയും പെട്ടെന്ന് എച്ച്എൽസിയുമായി ബന്ധപ്പെടേണ്ടത് എന്തുകൊണ്ട്?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 21 ¶14-22
ഉപസംഹാരപ്രസ്താവനകൾ (3 മിനി.) | , പ്രാർഥന
a സ്നാനപ്പെട്ട പ്രചാരകർക്കു സാഹിത്യദാസനിൽനിന്ന്, തങ്ങൾക്കുവേണ്ടി ഡിപിഎ കാർഡും പ്രായപൂർത്തിയാകാത്ത തങ്ങളുടെ കുട്ടികൾക്കുവേണ്ടി തിരിച്ചറിയൽ കാർഡും വാങ്ങാവുന്നതാണ്.
b അമ്മയാകാൻപോകുന്നവർക്കുള്ള വിവരങ്ങൾ (S-401), ശസ്ത്രക്രിയയോ കീമോതെറാപ്പിയോ ആവശ്യമായിവരുന്ന രോഗികൾക്കുള്ള വിവരങ്ങൾ (S-407), വൈദ്യചികിത്സ ആവശ്യമുള്ള കുട്ടിയുടെ മാതാപിതാക്കൾക്കുള്ള നിർദേശങ്ങൾ (S-55) എന്നിവ ആവശ്യമായിവരുമ്പോൾ മൂപ്പന്മാരോടു ചോദിക്കാവുന്നതാണ്.