മാർച്ച് 3-9
സുഭാഷിതങ്ങൾ 3
ഗീതം 8, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. യഹോവയിൽ ആശ്രയിക്കുന്നെന്നു തെളിയിക്കുക
(10 മിനി.)
യഹോവയിൽ ആശ്രയിക്കുക, നമ്മളിൽത്തന്നെയല്ല (സുഭ 3:5; ijwbv ലേഖനം 14 ¶4-5)
യഹോവയുടെ നിർദേശങ്ങൾ തേടിക്കൊണ്ടും അത് അനുസരിച്ചുകൊണ്ടും യഹോവയിൽ ആശ്രയം കാണിക്കുക (സുഭ 3:6; ijwbv ലേഖനം 14 ¶6-7)
അമിത ആത്മവിശ്വാസം ഒഴിവാക്കുക (സുഭ 3:7; be 76 ¶4)
സ്വയം ചോദിക്കുക, ‘ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞാൻ യഹോവയുടെ നിർദേശങ്ങൾ തേടാറുണ്ടോ?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സുഭ 3:3—നമുക്ക് എങ്ങനെ അചഞ്ചലസ്നേഹവും വിശ്വസ്തതയും കഴുത്തിൽ അണിയുകയും ഹൃദയത്തിന്റെ പലകകളിൽ എഴുതിവെക്കുകയും ചെയ്യാം? (w06 9/15 17 ¶7)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 3:1-18 (th പാഠം 12)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (lmd പാഠം 1 പോയിന്റ് 5)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) പരസ്യസാക്ഷീകരണം. JW.ORG-നെക്കുറിച്ച് പറയുക, എന്നിട്ട് സൈറ്റ് സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (lmd പാഠം 3 പോയിന്റ് 3)
6. പ്രസംഗം
(5 മിനി.) w11 3/15 14 ¶7-10—വിഷയം: ശുശ്രൂഷയിൽ നിസ്സംഗത നേരിടുമ്പോൾ ദൈവത്തിൽ ആശ്രയിക്കുന്നെന്നു തെളിയിക്കുക. (th പാഠം 20)
ഗീതം 124
7. യഹോവയുടെ സംഘടനയിൽ ആശ്രയിക്കുന്നെന്നു തെളിയിക്കുക
(15 മിനി.) ചർച്ച.
ദൈവവചനമായ ബൈബിളിലെ നിർദേശങ്ങൾ വിശ്വസിക്കാൻ പൊതുവേ എളുപ്പമായിരിക്കും. എന്നാൽ നമുക്ക് ഒരു നിർദേശം ലഭിക്കുന്നത് യഹോവയുടെ സംഘടനയിൽ നേതൃത്വമെടുക്കുന്ന അപൂർണരായ വ്യക്തികളിൽനിന്നാണെങ്കിൽ അതിൽ ആശ്രയിക്കാൻ നമുക്കു കൂടുതൽ ബുദ്ധിമുട്ട് തോന്നിയേക്കാം; പ്രത്യേകിച്ചും നമുക്കു മനസ്സിലാക്കാനോ യോജിക്കാനോ പ്രയാസമുള്ള ഒരു നിർദേശമാണ് അതെങ്കിൽ.
മലാഖി 2:7 വായിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
തന്റെ ജനത്തെ നയിക്കാൻ യഹോവ അപൂർണമനുഷ്യരെ ഉപയോഗിക്കുന്നതിൽ നമ്മൾ അതിശയിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
മത്തായി 24:45 വായിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
യഹോവയുടെ സംഘടന തരുന്ന നിർദേശങ്ങളിൽ നമുക്ക് ആശ്രയിക്കാനാകുന്നത് എന്തുകൊണ്ട്?
എബ്രായർ 13:17 വായിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
നേതൃത്വമെടുക്കാൻ യഹോവ വിശ്വസിച്ച് നിയമിച്ചിരിക്കുന്നവരുടെ തീരുമാനങ്ങളെ നമ്മൾ പിന്തുണയ്ക്കേണ്ടത് എന്തുകൊണ്ട്?
2021-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #9—ശകലങ്ങൾ എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
മഹാമാരിയുടെ സമയത്ത് നമുക്കു ലഭിച്ച നിർദേശങ്ങൾ എങ്ങനെയാണ് യഹോവയുടെ സംഘടനയിലുള്ള നമ്മുടെ ആശ്രയം ശക്തമാക്കിയത്?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 23 ¶9-15; 184, 186 പേജുകളിലെ ചതുരങ്ങൾ